Budhaditya Rajayoga: ബുധനും സൂര്യനും ചേർന്ന് ബുധാദിത്യ രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും വൻ സമ്പത്ത്!

Sat, 20 Jan 2024-11:28 am,

ജ്യോതിഷപ്രകാരം കാലാകാലങ്ങളില്‍ ഗ്രഹങ്ങള്‍ മറ്റ് ഗ്രഹങ്ങളുമായി സംയോജിക്കുന്നു, അതിന്റെ സ്വാധീനം മനുഷ്യജീവിതത്തിലും ഭൂമിയിലും ഒരുപോലെ കാണപ്പെടുന്നു.

ഫെബ്രുവരി ആദ്യം സൂര്യന്റെയും ബുധന്റെയും സംയോജനം രൂപപ്പെടും. ഇത് കുംഭം രാശിയിലായിരിക്കുംരൂപപ്പെടുന്നത്. സൂര്യനും ബുധനും തമ്മില്‍ സൗഹൃദ ഗ്രഹങ്ങളാണ്.

ഈ രണ്ട് ഗ്രഹങ്ങളും സംയോജിച്ച് ബുധാദിത്യ രാജ്യയോഗം സൃഷ്ടിക്കും. ഈ സംയോജനത്തിന്റെ ഫലം എല്ലാ രാശികളിലും കാണപ്പെടുമെങ്കിലും ഈ സമയത്ത് ജോലിയിലും ബിസിനസ്സിലും പുരോഗതി കൈവരിക്കാന്‍ കഴിയുന്ന 6 രാശികളുണ്ട്.  ഇവരുടെ തലവര ഈ സമയം ശരിക്കും മാറും.  ആ രാശികൾ ഏതൊക്കെ അറിയാം...

കുംഭം (Aquarius):  സൂര്യന്റെയും ബുധന്റെയും സംയോഗം കുംഭ രാശിക്കാർക്ക് ഗുണം ചെയ്യും. കാരണം കുംഭ രാശിയിലാണ് ഈ സംഗമം ഉണ്ടാകാന്‍ പോകുന്നത്. അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ക്ക് ബഹുമാനവും അന്തസ്സും ലഭിക്കും.  പുതിയ ആളുകളുമായി നിങ്ങൾക്ക് ബന്ധമുണ്ടാകും അത് നിങ്ങള്‍ക്ക് ഭാവിയില്‍ ഗുണം ചെയ്യും. തൊഴില്‍ മേഖലയില്‍ നിങ്ങള്‍ക്ക് ശുഭകരമായ ഫലങ്ങള്‍ ലഭിക്കും, ജോലിസ്ഥലത്ത് നിങ്ങളുടെ ആധിപത്യം വര്‍ദ്ധിക്കും. അതിന്റെ സ്വാധീനം മൂലം നിങ്ങളുടെ കരിയറില്‍ സ്ഥാനക്കയറ്റം ലഭിക്കാനുള്ള എല്ലാ സാധ്യതകളുമുണ്ട്. വിവാഹിതര്‍ ഈ സമയത്ത് സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കും. അവിവാഹിതര്‍ക്ക് നല്ല വിവാഹാലോചനകള്‍ വന്നേക്കാം.

മിഥുനം (Gemini): സൂര്യന്റെയും ബുധന്റെയും സംയോജനം മിഥുന രാശിക്കാര്‍ക്ക് അനുകൂലമായേക്കാം. മിഥുന രാശിക്കാരുടെ സംക്രമ ജാതകത്തിന്റെ ഒമ്പതാം ഭാവത്തിലാണ് ഈ സംയോഗം രൂപപ്പെടാന്‍ പോകുന്നത്. അതിനാല്‍ ഈ സമയത്ത് ഭാഗ്യം നിങ്ങളെ അനുകൂലിക്കും. കൂടാതെ ഈ സമയത്ത് നിങ്ങള്‍ക്ക് ജോലിയ്ക്കോ ബിസിനസ്സിനോ വേണ്ടി യാത്ര ചെയ്യാനാകും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് മംഗളകരമായ പരിപാടികളില്‍ പങ്കെടുക്കാനാകും. ബിസിനസ്സില്‍ നല്ല ലാഭം നേടാനുള്ള അവസരവും ലഭിക്കും, നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. കുടുംബത്തിലെ എല്ലാവരുമായുള്ള ബന്ധവും മെച്ചപ്പെടും. സന്തോഷവും സമാധാനവും നിലനില്‍ക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ കാലഘട്ടം അനുകൂലമായിരിക്കും. മത്സരപരീക്ഷകളില്‍ വിജയം ലഭിക്കും.

ചിങ്ങം (Leo): സൂര്യന്റെയും ബുധന്റെയും സംയോഗം ഈ രാശിക്കാർക്ക് വലിയ ഗുണങ്ങൾ നൽകും.  കാരണം ഈ രാശിയുടെ ഏഴാം ഭാവത്തിലാണ് ഈ സംയോഗം സംഭവിക്കാന്‍ പോകുന്നത്. അതിനാല്‍ നിങ്ങളുടെ പങ്കാളിയ്ക്കും ഈ സമയത്ത് പുരോഗതിയുണ്ടാകും.  വിവാഹിതര്‍ക്ക് മനോഹരമായ ദാമ്പത്യജീവിതം ഉണ്ടാകും. നിങ്ങളുടെ ധൈര്യവും വീര്യവും വര്‍ദ്ധിക്കുകയും പണവുമായി ബന്ധപ്പെട്ട നിങ്ങളുടെ എല്ലാ പദ്ധതികളും വിജയിക്കുകയും ചെയ്യും. ഈ സംയോജനത്തിന്റെ ശുഭഫലം മൂലം നിങ്ങളുടെ കരിയറില്‍ പുതിയ നേട്ടങ്ങള്‍ കൈവരിക്കും. കൂടാതെ ഈ സമയത്ത് നിങ്ങള്‍ക്ക് പങ്കാളിത്ത ജോലികളില്‍ മികച്ച വിജയം നേടാനാകും. ലാഭസാധ്യതകളുമുണ്ടാകും.

മേടം (Aries):  ബുധന്റെ അനുകൂല സ്വാധീനം മേടം രാശിക്കാരുടെ ജീവിതത്തില്‍ നല്ല ഫലങ്ങള്‍ കാണിക്കും. ജോലിയിലും ബിസിനസ്സിലും വിജയം ഉണ്ടാകും. പുതിയ ബിസിനസ്സ് ആരംഭിച്ചവര്‍ക്ക് അവരുടെ ജോലികള്‍ നന്നായി നടക്കും. സുഹൃത്തുക്കളുടെ സഹായത്തോടെ നിങ്ങള്‍ക്ക് മികച്ച വിജയം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അക്കാദമിക് മത്സര രംഗത്തും പ്രതീക്ഷിച്ച വിജയം ഉണ്ടാകും. ആത്മീയതയിലേക്കുള്ള നിങ്ങളുടെ ചായ്‌വ് വര്‍ദ്ധിക്കുകയും എല്ലാ പ്രവൃത്തികളിലും നല്ല ഫലം ലഭിക്കുകയും ചെയ്യും.

കന്നി (Virgo):  കന്നി രാശിക്കാരുടെ അധിപനാണ് ബുധന്‍.  അതുകൊണ്ടുതന്നെ ബുധന്റെ ഈ സംക്രമണം കന്നി രാശിക്കാരുടെ ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും വര്‍ദ്ധിപ്പിക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് കരിയറില്‍ ആഗ്രഹിച്ച വിജയം ലഭിക്കും. ഡോക്ടര്‍ അല്ലെങ്കില്‍ വക്കീല്‍ തൊഴിലുമായി ബന്ധപ്പെട്ടവര്‍ക്ക് ഈ കാലഘട്ടം വിജയത്തിന്റെ സമയമായിരിക്കും. 

ധനു (Sagittarius): ബുധന്റെ സംക്രമണം ധനു രാശിക്കാരുടെ വരുമാനം വര്‍ദ്ധിപ്പിക്കും. വിവാഹിതരുടെ ജീവിതത്തില്‍ ബുധന്റെ സംക്രമണം സ്‌നേഹവും സന്തോഷവും വര്‍ദ്ധിപ്പിക്കും. കരിയറിന്റെ കാര്യത്തില്‍ ഈ സമയത്ത് എവിടെ നിന്നെങ്കിലും നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം. ധനു രാശിക്കാര്‍ക്ക് ഈ സമയം അപ്രതീക്ഷിത ധനലാഭം ഉണ്ടാകും.   നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന പല പദ്ധതികളും നല്ല രീതിയില്‍ പുരോഗമിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link