Surya Budh Yuti: ബുധാദിത്യ രാജയോഗത്തിലൂടെ ഇവർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ ഒപ്പം സമ്പത്തിന്റെ പെരുമഴയും!

Wed, 04 Sep 2024-10:34 am,

Budhaditya Rajayoga: ഗ്രഹങ്ങളുടെ രാജകുമാരൻ എന്നറിയപ്പെടുന്ന ബുധനും ഗ്രഹങ്ങളുടെ രാജാവായ സൂര്യനും കന്നി രാശിയിൽ ബുധാദിത്യ രാജയോഗം സൃഷ്ടിക്കാൻ പോകുകയാണ്. 

Budhaditya Rajyog In Virgo: ജ്യോതിഷം അനുസരിച്ച് ഓരോ ഗ്രഹവും അതിന്റെതായ സമയത്ത് രാശിമാറ്റവും നക്ഷത്ര മാറ്റവുമൊക്കെ നടത്താറുണ്ട്.  അതിൻ്റെ ഫലം എല്ലായിടത്തും കാണപ്പെടും.

ഗണേശ ചതുർത്ഥിയ്ക്ക് ശേഷമായിരിക്കും സൂര്യൻ്റെയും ബുധൻ്റെയും സംയോഗത്തിലൂടെ കന്നി രാശിയിൽ ബുധാദിത്യ രാജയോഗം സൃഷ്ടിക്കുന്നത്. 

 

ജ്യോതിഷ പ്രകാരം സന്തോഷം, ഐശ്വര്യം, ബഹുമാനം എന്നിവയുടെ കരകനായ സൂര്യൻ സെപ്റ്റംബർ 16 നും സംസാരം, ബുദ്ധി, ബിസിനസ്സ് എന്നിവയുടെ കാരകനായ ബുധൻ സെപ്റ്റംബർ 23 നും കന്നി രാശിയിൽ പ്രവേശിക്കും

ഇത്തരമൊരു സാഹചര്യത്തിൽ ഈ രണ്ടു ഗ്രഹങ്ങളുടെ കൂടിച്ചേരൽ ബുധാദിത്യ രാജയോഗം സൃഷ്ടിക്കും.

ജ്യോതിഷ പ്രകാരം ആദിത്യൻ എന്നാൽ സൂര്യൻ എന്നാണ് അങ്ങനെ സൂര്യനും ബുധനും ഒരുമിച്ച് ജാതകത്തിൽ നിൽക്കുമ്പോൾ ബുധാദിത്യ രാജയോഗം രൂപപ്പെടുന്നു. 

ബുധാദിത്യ യോഗം ചില രാശിക്കാർക്ക് സ്പെഷ്യൽ ഫലങ്ങൾ നൽകും.  ആ രാശികളെ അറിയാം...

 

ചിങ്ങം (Leo): സൂര്യ-ബുധ സംയോഗത്തിലൂടെയുള്ള ഈ രാജയോഗത്തിൻ്റെ രൂപീകരണം ഇവർക്ക് ഗുണകരമാകും. ആത്മവിശ്വാസം വർദ്ധിക്കും, ധനനേട്ടം ഉണ്ടാകും, ബിസിനസിൽ വളർച്ച, സമൂഹത്തിൽ ബഹുമാനവും സ്ഥാനമാനങ്ങളും ലഭിക്കും, ദീർഘകാലമായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാകും.സൂര്യ-ബുധ സംയോഗത്തിലൂടെയുള്ള ഈ രാജയോഗത്തിൻ്റെ രൂപീകരണം ഇവർക്ക് ഗുണകരമാകും. ആത്മവിശ്വാസം വർദ്ധിക്കും, ധനനേട്ടം ഉണ്ടാകും, ബിസിനസിൽ വളർച്ച, സമൂഹത്തിൽ ബഹുമാനവും സ്ഥാനമാനങ്ങളും ലഭിക്കും, ദീർഘകാലമായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാകും.

വൃശ്ചികം (Scorpio): ബുധാദിത്യ രാജയോഗത്തിൻ്റെ രൂപീകരണം ഇവർക്കും അനുകൂലമായിരിക്കും. ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും. വരുമാനം വർദ്ധിക്കുന്നതിനനുസരിച്ച് പുതിയ അവസരങ്ങൾ വന്നുചേരും. ബിസിനസ്സിൽ ലാഭം, നിക്ഷേപത്തിൽ നിന്ന് ലാഭം, കുട്ടികളുമായി ബന്ധപ്പെട്ട ചില നല്ല വാർത്തകൾ ലഭിച്ചേക്കാം, ആഗ്രഹങ്ങൾ സഫലമാകും

മകരം (Capricorn): ഗ്രഹങ്ങളുടെ സംക്രമണവും ബുധാദിത്യ രാജയോഗത്തിൻ്റെ രൂപീകരണവും ഇവർക്കും നല്ല ഗുണങ്ങൾ നൽകും. ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും, വിദേശയാത്രയ്ക്കുള്ള സാദ്ധ്യത തെളിയുന്നുണ്ട്, ജോലിയിൽ പുരോഗതി, മതപരമോ മംഗളകരമോ ആയ പരിപാടികളിൽ പങ്കെടുക്കാം,  ഈ സമയത്ത് ധനനേട്ടം ഉണ്ടാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link