Swasika Vijay: സ്വാസികയുടെ സ്റ്റൈലിഷ് മേക്കോവർ വൈറലാകുന്നു
കരിയറിന്റെ തുടക്കത്തിൽ അഭിനയിച്ച മിക്ക സിനിമകളിലും ചെറിയ ചെറിയ റോളിലായിരുന്നു താരം അഭിനയിച്ചത്.
സീത എന്ന സീരിയലാണ് സ്വാസികയുടെ കരിയർ മാറ്റിമറിച്ചത്. സീരിയൽ വലിയ വിജയം നേടുകയും സ്വാസികയ്ക്ക് ഒരുപാട് പ്രേക്ഷകരെ ആരാധകരായി ലഭിക്കുകയും ചെയ്തു. ആ സീരിയലിലെ പ്രകടനം കൊണ്ടാണ് സിനിമയിൽ താരത്തിന് കൂടുതൽ അവസരങ്ങൾ ലഭിച്ചത്.
2016-ൽ ഇറങ്ങിയ കട്ടപ്പനയിലെ ഹൃതിക് റോഷനിലെ തേപ്പുകാരിയുടെ റോൾ അത്ര പെട്ടന്ന് മലയാളികൾക്ക് മറക്കാൻ സാധിക്കുകയില്ല. അതിന് ശേഷം നിരവധി സിനിമകളിൽ അഭിനയിച്ചു.
2020-ൽ വാസന്തി എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന അവാർഡും സ്വാസികയെ തേടിയെത്തി. അയാളും ഞാനും തമ്മിൽ, സ്വർണ കടുവ, കുട്ടനാടൻ മാർപ്പാപ്പ, ഒരു കുട്ടനാടൻ ബ്ലോഗ്, ഇഷ്ഖ്, പൊറിഞ്ചു മറിയം ജോസ്, ഇട്ടിമാണി മൈഡ് ഇൻ ചൈന, കേശു ഈ വീടിന്റെ നാഥൻ, ആറാട്ട് തുടങ്ങിയ സിനിമകളിൽ സ്വാസിക അഭിനയിച്ചിട്ടുണ്ട്.
കുടുക്ക് 2025, ഒരുത്തി, ഓട്ടോറിക്ഷക്കാരന്റെ ഭാര്യ, സി.ബി.ഐ 5, മോൺസ്റ്റർ, കുമാരി, പത്താം വളവ് തുടങ്ങിയ ഒരുപിടി സിനിമകൾ സ്വാസിക അഭിനയിക്കുന്നതിൽ ഇനി പുറത്തിറങ്ങാനുണ്ട്.
ഇപ്പോഴിതാ സ്വാസികയുടെ ഒരു കിടിലം മേക്കോവർ ഫോട്ടോഷൂട്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്. സ്റ്റൈലിഷ് ലുക്കിലുള്ള സ്വാസികയുടെ ഫോട്ടോസ് എടുത്തിരിക്കുന്നത് ശ്രുതി നമഹയാണ്. ഗോകുൽ കുഞ്ഞുമോനാണ് സ്റ്റൈലിംഗ്.