Tamannaah Bhatia: ഹോട്ട് റെഡിൽ ഗ്ലാമറാസായി തമന്ന; വൈറൽ ചിത്രങ്ങൾ കാണാം

Wed, 02 Aug 2023-9:39 pm,

പുതിയ ഫാഷൻ ട്രെൻഡുകൾ കൃത്യമായി പിന്തുടരുന്ന തമന്ന സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പെട്ടെന്ന് തന്നെ വൈറലാകാറുണ്ട്. .

ജയ്‌ലറാണ് തമന്നയുടെ റിലീസിനായി കാത്തിരിക്കുന്ന ചിത്രം. ഇപ്പോഴിതാ ജയ്‌ലറിന്റെ ഓഡിയോ ലോഞ്ച് പരിപാടിയ്ക്കിടെയുള്ള തമന്നയുടെ ചിത്രങ്ങൾ വൈറലായിരിക്കുകയാണ്. 

ചുവന്ന നിറത്തിലെ ഔട്ട്ഫിറ്റിൽ അതീവ ഗ്ലാമറസ് ലുക്കിലായിരുന്നു താരം. ഫാൽഗുനി ഷെയിൻ പീകോക്കിന്റെ ഔട്ട്ഫിറ്റാണ് തമന്ന ധരിച്ചിരുന്നത്. 

വ്യക്തി ജീവിതത്തെക്കുറിച്ച് വളരെയധികം സ്വകാര്യത കാത്ത് സൂക്ഷിക്കുന്ന നടിയാണ് തമന്ന. എന്നാൽ അടുത്തിടെ വിജയ് വർമയുമായി താൻ പ്രണയത്തിലാണെന്ന് നടി തുറന്ന് പറഞ്ഞിരുന്നു.

തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി നിരവധി ശ്രദ്ധേയ ചിത്രങ്ങളിൽ അഭിനയിക്കാൻ തമന്നയ്ക്ക് സാധിച്ചിട്ടുണ്ട്. 

ഹാപ്പി ഡേയ്സ്, പയ്യ, അയാൻ, സുറ, സിരുത്തൈ, 100% ലവ്, ബദരിനാഥ്, വീരം, നൻപേണ്ട, തോഴാ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിൽ തമന്ന തിളങ്ങി. 

2015ൽ പുറത്തിറങ്ങിയ ചാന്ദ് സ റോഷൻ ചേഹ്ര എന്ന ഹിന്ദി സിനിമയിലൂടെയാണ് തമന്ന വെള്ളിത്തിരയിൽ എത്തുന്നത്. അതേ വർഷം തെലുങ്കിൽ ശ്രീ എന്ന ചിത്രത്തിലൂടെയും എത്തി. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link