Actor Kavin Wedding: പ്രണയസാഫല്യം! തമിഴ് നടൻ കവിനും മോണിക്ക ഡേവിഡും വിവാഹിതരായി - ചിത്രങ്ങൾ
ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് കവിനും മോണിക്കയും വിവാഹിതരായത്. ഒരു സ്വകാര്യ സ്കൂളില്‍ ജോലിചെയ്യുകയാണ് മോണിക്ക.
ലളിതമായ ചടങ്ങിൽ ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
സ്വര്‍ണ്ണ കസവു സാരിയാണ് വധു ധരിച്ചിരുന്നത്.
കസവു മുണ്ടും ഷർട്ടുമാണ് കവിൻ ധരിച്ചിരുന്നത്.
വിവാഹ ചിത്രങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
നെൽസൺ, വിഘ്നേഷ് ശിവൻ, തമിഴ് നടി പ്രിയങ്ക അരുൾമോഹൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ബിഗ് ബോസ് റിയാലിറ്റി ഷോ മുന്‍ മത്സരാര്‍ഥി കൂടിയാണ് കവിൻ.