കണ്ടാല്‍ കണ്ണ് മഞ്ഞളിക്കും...!! ഇദ്ദേഹമാണ് തമിഴ് നാട്ടിലെ `സ്വര്‍ണ സ്ഥാനാര്‍ഥി`
തിരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പിക്കാന്‍ എത്തിയതുമുതല്‍ താരമാണ് ഇദ്ദേഹം.... 5 കിലോ സ്വര്‍ണാഭരണങ്ങള്‍ ധരിച്ചാണ് ഹരി നാടാർ പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്. തമിഴ് നാട്ടിലെ തെങ്കാശി ജില്ലയിലെ ആലങ്കുളം മണ്ഡലത്തിലെ പനങ്കാട്ടുപട സ്ഥാനാർഥിയാണ് ഹരി നാടാർ.
ചങ്ങല പോലെയുള്ള മാലയും വളയും മോതിരവുമണിഞ്ഞാണ് ഹരി ഓരോ വോട്ടറേയും സമീപിക്കുന്നത്. സഞ്ചരിക്കുന്ന സ്വർണക്കടയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ ഹിറ്റാണ് ഹരി നാടാർ.
നാമനിര്‍ദേശ പത്രികയിലെ കണക്കനുസരിച്ച് 4.73 കോടിയുടെ സ്വര്‍ണശേഖരമാണ് ഇദ്ദേഹത്തിന്‍റെ കൈവശമുള്ളത്.
സിനിമക്കാർക്കുൾപ്പെടെ പണം പലിശയ്ക്കു നൽകുകയാണു ഹരി നാടാരുടെ പ്രധാന തൊഴിൽ. സ്വർണത്തോടുള്ള ഭ്രമം ചെറുപ്പം മുതലേയുണ്ടെന്നും വരുമാനത്തിൽ നല്ല പങ്കും സ്വർണം വാങ്ങാനാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
നാടാർ സമുദായത്തിന്‍റെ സംരക്ഷകരെന്നാണ് പനങ്കാട്ടുപട അറിയപ്പെടുന്നത്. ഈ പാര്‍ട്ടി തെക്കൻ തമിഴ് നാട്ടിൽ സജീവമാണ്. ഇദ്ദേഹത്തെ നിസാരനായി ആരും തള്ളിക്കളയുന്നില്ല എന്നതാണ് വസ്തുത. നാംഗുനേരി നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച ഇദ്ദേഹം മൂന്നാമതെത്തിയിരുന്നു.