Tata Tiago EV: ടാറ്റ ടിയാഗോ ഇവി ഇന്ത്യയിൽ അവതരിപ്പിച്ചു- ചിത്രങ്ങൾ
8.49 ലക്ഷം രൂപ (എക്സ്-ഷോറൂം) പ്രാരംഭ വിലയിലാണ് ടാറ്റ ടിയാഗോ ഇലക്ട്രിക് കാറുകൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.
11.79 ലക്ഷമാണ് ഉയർന്ന വില. ഇതോടെ 250 കിലോമീറ്ററിലധികം റേഞ്ചുള്ള സാധാരണക്കാർക്ക് വാങ്ങാവുന്ന ഇന്ത്യയിലെ ഇലക്ട്രിക് കാറായി ടിയാഗോ.
ഏഴ് മോഡലുകളിലാണ് ടാറ്റ ടിയാഗോ ഇലക്ട്രിക് കാറുകൾ വിപണിയിൽ ലഭ്യമാകുക.
സുരക്ഷയ്ക്കായി, കാറിന് ഹിൽ അസെന്റ്/ഡീസന്റ് അസിസ്റ്റ്, iTPMS, തുടങ്ങിയ സാങ്കേതികവിദ്യകൾ നൽകിയിട്ടുണ്ട്.
ടീൽ ബ്ലൂ, ഡേടോൺ ഗ്രേ, പ്രിസ്റ്റൈൻ വൈറ്റ് തുടങ്ങിയ ഒന്നിലധികം കളർ ഓപ്ഷനുകളിൽ ടിയാഗോ ഇവി ലഭ്യമാകും.