Voters List ൽ പേര് ചേർക്കുന്നതിനുള്ള അവസാന ദിനം ഇന്നാണ്, നിങ്ങളുടെ പേര് പട്ടികയിൽ ഉണ്ടോയെന്ന് Mobile ലൂടെ തന്നെ പരിശോധിക്കാം

Tue, 09 Mar 2021-12:54 pm,

വോട്ടർ പട്ടിക പരിശോധിക്കുന്നതിനായി ദേശീയ വോട്ടേഴ്സ് സർവീസ് പോ‌ർട്ടലിൽ കയറുക www.nvsp.in വെബ്സൈറ്റിൽ കയറിയതിന് ശേഷം പേജിന്റെ ഇടത് ഭാ​ഗത്ത് മുകളിൽ Search in Electoral Roll എന്ന ഓപ്ഷൻ കാണാൻ സാധിക്കും. അതിൽ ക്ലിക്ക് ചെയ്യുക. ക്ലിക്ക് ചെയ്തിനെ തുടർന്ന് നിങ്ങൾ മറ്റൊരു വെബ് പേജിലേക്ക് പ്രവേശിക്കും (https://electoralsearch.in/)

 

അതിൽ പ്രവേശിക്കുമ്പോൾ നിങ്ങൾക്ക് നിങ്ങളുടെ പേര് ലിസ്റ്റിൽ ഉണ്ടോ എന്ന് പരിശോധിക്കാൻ രണ്ട് ഓപ്ഷനുകൾ കാണാൻ സാധിക്കും. ഒന്ന് നിങ്ങളുടെ വിവരങ്ങൾ നൽകുന്ന Search By Details രണ്ടാമതായി Search By EPIC Number.

ഇപിഐസി നമ്പർ എന്ന് പറയുന്നത് വോട്ടർ ഐ‍ഡി നമ്പരാണ്. അത് തെരഞ്ഞെടുത്ത് നിങ്ങളുടെ വോട്ടർ ഐഡി നമ്പർ നൽകി സേർച്ച് ചെയ്യാൻ സാധിക്കും. 

Search By Details ഓപ്ഷൻ തെരഞ്ഞെടുക്കുമ്പോൾ, നിങ്ങൾ നിങ്ങളുടെ പേര്, വയസ്, ലിം​ഗം, സംസ്ഥാനം, ജനനതീയതി, ജില്ല, അച്ഛന്റെയോ ഭർത്താവിന്റെയോ പേര് തുടങ്ങിയവ നൽകണം.  ശേഷം വെബ് പേജിലുള്ള ക്യാപ്ച്ചാ കോഡ് കൃത്യമായി നൽകി സേർച്ച് ബട്ടണിൽ ടാപ്പ് ചെയ്യുക. തുട‌ർന്ന് നിങ്ങളുടെ പേര് പോ‌ർട്ടലിൽ കാണാൻ സാധിക്കുന്നണ്ടെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ സ്ഥലത്ത് വോട്ട് ചെയ്യാൻ സാധിക്കുമെന്നാണ്.

അഥവാ ഈ വിവരങ്ങൾ നൽകാൻ സാധിച്ചില്ലെങ്കിൽ നിങ്ങളുടെ പോളിങ് സ്റ്റേഷൻ കൃത്യമായി രേഖപ്പെടുത്തിയാൽ അതിൽ നിന്ന് ലഭിക്കുന്ന ലിസ്റ്റിൽ നിങ്ങളുടെ പേരുണ്ടോ ഇല്ലയോ എന്നും പരിശോധിക്കാൻ സാധിക്കും.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link