Saturn Retrograde: നവംബർ 15 വരെ കഷ്ടകാലം ഒഴിയില്ല; ഈ രാശിക്കാർ കരുതിയിരിക്കണം!
മേടം - മേടം രാശിക്കാർക്ക് ഈ കാലയളവിൽ സാമ്പത്തികമായി ചില പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. കരിയറിലും പ്രശ്നങ്ങൾ നേരിടേണ്ടി വരാൻ സാധ്യതയുണ്ട്. ഈ കാലയളവ് ബിസിനസുകാർക്കും അൽപ്പം ബുദ്ധിമുട്ടായിരിക്കും.
ചിങ്ങം - ചിങ്ങം രാശിക്കാർക്ക് ശനിയുടെ പ്രതിലോമ ചലനം പ്രതികൂല ഫലങ്ങൾ നൽകും. ഈ സമയത്ത് നിങ്ങൾക്ക് മാനസിക സമ്മർദ്ദം നേരിടേണ്ടി വന്നേക്കാം. സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടാകാനുള്ള സാധ്യതയുണ്ട്. ബന്ധങ്ങലിൽ വിള്ളൽ വീഴാതെ നോക്കണം.
കന്നി - കന്നിരാശിക്കാർക്ക് ശനിയുടെ സഞ്ചാരം അശുഭകരമായ ഫലങ്ങൾ നൽകും. പിന്നോക്കാവസ്ഥയിലുള്ള ശനി കന്നി രാശിക്കാർക്ക് സാമ്പത്തികവും ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. ഈ കാലയളവിൽ നിങ്ങൾ നിയമപരമായ പ്രശ്‌നങ്ങളിൽ അകപ്പെട്ടേക്കാം. ആരോഗ്യകാര്യത്തിൽ അൽപം ജാഗ്രത വേണം. സാമ്പത്തിക സ്ഥിതി മോശമായേക്കാം. ജോലിയിൽ കഠിനാധ്വാനത്തിനനുസരിച്ച് നിങ്ങൾക്ക് ഫലം ലഭിക്കില്ല.
കർക്കടകം - പ്രതിലോമ ശനി കർക്കടക രാശിക്കാർക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കും. ഈ സമയം സാമ്പത്തിക പ്രശ്നങ്ങളും കുടുംബ പ്രശ്നങ്ങളുമുണ്ടാകും. ഈ കാലയളവിൽ യാത്രകൾ ഒഴിവാക്കുക. അല്ലാത്തപക്ഷം സാമ്പത്തിക നഷ്ടത്തിനുള്ള സാധ്യത ഉണ്ട്.
മീനം - ശനിയുടെ പ്രതിലോമ ചലനം മീനം രാശിക്കാർക്ക് ഗുണം ചെയ്യില്ല. ജോലിഭാരം കൂടും. സാമ്പത്തിക രംഗത്ത് ലാഭവും നഷ്ടവും ഉണ്ടായേക്കാം. പണത്തിൻ്റെ കാര്യങ്ങളിൽ ജാഗ്രത പാലിക്കുക.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)