Acidity: വെറും 5 മിനിട്ടിനുള്ളില്‍ അസിഡിറ്റിയില്‍ നിന്ന് മോചനം; ഇവ കഴിച്ചാല്‍ മാത്രം മതി!
വാഴപ്പഴം: നാരുകളുടെ നല്ലൊരു ഉറവിടമാണ് വാഴപ്പഴം. അസിഡിറ്റിയുണ്ടെങ്കിൽ വാഴപ്പഴം കഴിക്കുന്നത് ആശ്വാസം നൽകും. വാഴപ്പഴം കൂടാതെ തണ്ണിമത്തൻ, മധുരക്കിഴങ്ങ് എന്നിവയും കഴിക്കുന്നത് അസിഡിറ്റിക്ക് പരിഹാരം നൽകുന്നവയാണ്.
ബദാം: നാരുകളാൽ സമ്പുഷ്ടമായ ബദാം അസിഡിറ്റി പ്രശ്നങ്ങൾക്ക് പരിഹാരം നൽകും. നിങ്ങൾ വിട്ടുമാറാത്ത അസിഡിറ്റി ഉള്ളവരാണെങ്കിൽ, നെഞ്ചെരിച്ചിൽ മാറ്റാൻ രാവിലെ വെള്ളത്തിൽ കുതിർത്ത് വെച്ച ബദാം കഴിക്കുക.
പുതിനയില: ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒന്നാണ് പുതിനയില. അസിഡിറ്റി കാരണം നെഞ്ചിൽ എരിച്ചിൽ അനുഭവപ്പെടുന്നുണ്ടെങ്കിൽ പുതിനയില ചവച്ചരച്ച് കഴിക്കണം. പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുകയും ചെയ്യാം.
മോര്: അസിഡിറ്റിയുണ്ടെങ്കിൽ മോര് കുടിക്കുന്നത് ആശ്വാസം നൽകും. മോരിന് പകരം ഒരു ഗ്ലാസ് പാലിൽ കുരുമുളകും മല്ലിപ്പൊടിയും ചേർത്ത് കുടിക്കുന്നതും ഗുണം ചെയ്യും.
ഇഞ്ചി: ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളാൽ സമ്പുഷ്ടമാണ് ഇഞ്ചി. മാത്രമല്ല ഇഞ്ചി കഴിക്കുന്നത് അസിഡിറ്റി കുറയ്ക്കാൻ സഹായിക്കുന്നു. വയറുവേദനയും അസിഡിറ്റി മൂലമുള്ള അസ്വസ്ഥതയും ഉണ്ടെങ്കിൽ ഇഞ്ചി നീരിൽ തേൻ ചേർത്ത് കഴിക്കുക.
പപ്പായ: പപ്പായ ദഹനത്തിന് ഗുണം ചെയ്യും. പപ്പായ കഴിക്കുന്നത് ആമാശയത്തിലെ പിഎച്ച് നില സാധാരണ നിലയിലാക്കുന്നു. ഇത് അസിഡിറ്റി പ്രശ്നം കുറയ്ക്കുന്നു. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് അത് സ്ഥിരീകരിക്കുന്നില്ല.)