പേര് മാറ്റിയ ലോക രാജ്യങ്ങൾ! കാരണവും
തുർക്കി - തുർക്കിയെ : തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ അടുത്തിടെ ഔദ്യോഗികമായി രാജ്യത്തിന്റെ പേര് മാറ്റുകയുണ്ടായി. തുർക്കിയിൽ നിന്ന് തുർക്കിയെ എന്നാണ് നിലവിൽ രാജ്യത്തിന്റെ പേര്. തുർക്കിയെ എന്ന പേര് രാജ്യത്തിന്റെ സംസ്കാരത്തെയും മൂല്യങ്ങളെയും നാഗരികതയെയും പ്രതിഫലിപ്പിക്കുന്നുവെന്നാണ് എർദോഗൻ പറഞ്ഞത്.
ഹോളണ്ട് - നെതർലാൻഡ്സ് : മാർക്കറ്റിംഗ് പ്രവർത്തനങ്ങൾക്കായി 2020 ജനുവരിയിൽ സർക്കാർ ഔദ്യോഗികമായി രാജ്യത്തിന്റെ പേര് മാറ്റി. നിലവിൽ ദി നെതർലാൻഡ്സ് എന്നാണ് രാജ്യം അറിയപ്പെടുന്നത്.
സിലോൺ - ശ്രീലങ്ക : 1505-ൽ പോർച്ചുഗീസുകാർ കണ്ടെത്തിയപ്പോളാണ് ആ രാജ്യത്തിന് സിലോൺ എന്ന പേര് വന്നത്. ബ്രിട്ടീഷ് സർക്കാരിന്റെ നിയന്ത്രണത്തിലായിരുന്ന രാജ്യം സ്വാതന്ത്ര്യാനന്തരം അതിന്റെ പേര് മാറ്റാൻ സർക്കാർ തീരുമാനിച്ചു. 2011ലാണ് ശ്രീലങ്ക എന്ന പേര് വന്നത്.
സിയാം - തായ്‌ലൻഡ് : സ്യാം എന്ന സംസ്‌കൃത വാക്കിൽ നിന്നാണ് സിയാം എന്ന പദം ഉണ്ടായത്. ശരീരത്തിന്റെ നിറത്തെ സൂചിപ്പിക്കുന്ന കറുപ്പ് അല്ലെങ്കിൽ തവിട്ട് എന്നാണ് ഇതിനർത്ഥം. 1939-ൽ സിയാം തായ്‌ലൻഡ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. പിന്നീട് 1946-1948 വരെ വീണ്ടും സിയാം എന്ന് പുനർനാമകരണം ചെയ്തു. എന്നാൽ 1948-ൽ ഔദ്യോഗികമായി തായ്‌ലൻഡ് എന്ന് പേര് രാജ്യത്തിന് ലഭിച്ചു.
ബർമ്മ - മ്യാൻമർ : 1989ൽ സൈനിക സർക്കാർ രാജ്യത്തിന്റെ പേര് ബർമ്മയിൽ നിന്ന് മ്യാൻമർ എന്നാക്കി മാറ്റി. എന്നാൽ പല ഏഷ്യൻ രാജ്യങ്ങളിലും ഇപ്പോഴും രാജ്യം ബർമ്മ എന്നാണ് അറിയപ്പെടാറ്.