Zodiac Signs: ആർക്കും ഇഷ്ടമല്ലാത്ത സ്വഭാവമുള്ള രാശിക്കാരിണവർ; നിങ്ങളുമുണ്ടോ ഇതിൽ?

Fri, 13 Oct 2023-7:01 pm,

മേടം - എല്ലാവർക്കും ഇഷ്ടപ്പെടാത്ത രാശികളുടെ പട്ടികയിൽ ഒന്നാമതാണ് മേടം. മറ്റുള്ളവരോട് മത്സരിക്കാനും എന്തിലും വിജയിക്കാനുമുള്ള പ്രവണതയാണ് ഇവർക്കുള്ളത്. മിക്കവർക്കും ഈ മത്സര സ്വഭാവം ഇഷ്ടമല്ല. സ്വന്തം കാര്യം മാത്രമാണ് പലപ്പോഴും ഇവർക്ക് വലുത്. ഇത് പലരിലും വെറുപ്പ് ഉളവാക്കുന്നു.

വൃശ്ചികം: വൃശ്ചിക രാശിക്കാർ മിക്കവരും തെറ്റിദ്ധരിക്കപ്പെടാറുണ്ട്. അവർ എപ്പോഴും അവരുടെ വികാരങ്ങളും അവർ ചിന്തിക്കുന്നതാണ് ശരിയെന്നും വിചാരിക്കുന്നു. ഇതുമൂലം പലപ്പോഴും കൂടെയുള്ളവർക്ക് ഇവരെ മനസ്സിലാക്കാൻ കഴിയാറില്ല.

മകരം - ഇക്കൂട്ടർ എല്ലായ്പ്പോഴും അവരുടെ അഭിലാഷങ്ങൾ നോക്കിപോകുന്നവരാണ്. അവർക്ക് അചഞ്ചലമായ നിശ്ചയദാർഢ്യവും വലിയ എന്തെങ്കിലും നേടാനുള്ള ആഗ്രഹവുമുണ്ട്. എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ ഇവർ തെറ്റിദ്ധരിക്കപ്പെടുകയും മറ്റുള്ളവരാൽ വെറുക്കപ്പെടുകയും ചെയ്യുന്നു.

കുംഭം - കുംഭം രാശിക്കാർ ബുദ്ധിയുള്ളവരും പാരമ്പര്യേതര ചിന്താഗതിക്കാരുമാണ്. ചിലർ ഇതുമൂലം ജനക്കൂട്ടത്തിൽ നിന്ന് വേറിട്ടു നിൽക്കുന്നു. ചിലർ അവരുടെ ചിന്താരീതി വിചിത്രമായി കാണുന്നു. ഇതാണ് അവർ ഒറ്റപ്പെടാൻ കാരണം.

ധനു - ബന്ധങ്ങൾ നിലനിർത്താൻ ഭയപ്പെടുന്നവരാണിവർ. അതുമൂലം ഇക്കൂട്ടർ മറ്റുള്ളവരുടെ വെറുപ്പ് സമ്പാദിക്കുന്നു.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link