Ayurvedic Tea: തിളങ്ങുന്ന ചർമ്മം വേണോ? ഈ ആയുർവേദ ചായകൾ കുടിക്കാം
ആൻറി ഓക്സിഡൻറുകളാൽ സമ്പന്നമാണ് മഞ്ഞൾ. ഇതിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ കൊളാജൻ ഉത്പാദനം വർധിപ്പിക്കുകയും ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യുന്നു.
ലെമൺഗ്രാസ് നിരവധി ആരോഗ്യ ഗുണങ്ങളുള്ള ആയുർവേദ സസ്യമാണ്. ഇത് ചർമ്മത്തിലെ അണുബാധകൾ തടയുന്നതിനും മുറിവുകൾ വേഗത്തിൽ ഉണക്കുന്നതിനും സഹായിക്കുന്നു.
ദഹന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഇഞ്ചി മികച്ചതാണ്. ഇത് ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുന്നു. ഇത് ചർമ്മത്തിന് തിളക്കം ലഭിക്കുന്നതിന് സഹായിക്കുന്നു.
അശ്വഗന്ധ നിരവധി ഗുണങ്ങളുള്ള ഔഷധ സസ്യമാണ്. ഇത് മുടിയുടെയും ചർമ്മത്തിൻറെയും ആരോഗ്യത്തിന് ഗുണം ചെയ്യുന്നു.
മഞ്ഞൾ, വേപ്പ്, നെല്ലിക്ക തുടങ്ങിയ ഔഷധങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ചേർത്താണ് അമ്രപാലി ചായ തയ്യാറാക്കുന്നത്. ഇത് ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുകയും ചർമ്മത്തിൻറെ തിളക്കം വർധിപ്പിക്കുകയും ചെയ്യുന്നു.