Heart Health: ഈ പാനീയങ്ങൾ ജനപ്രിയം, പക്ഷേ ഹൃദയത്തിന് ദോഷം!
ആഗോളതലത്തിൽ, ഓരോ വർഷവും ദശലക്ഷക്കണക്കിന് ആളുകൾ ഹൃദ്രോഗം മൂലം മരിക്കുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ലോകത്തെ ജനപ്രിയ പാനീയങ്ങളിൽ ഒന്നാണ് ബിയർ. ഇത് ഹൃദയാരോഗ്യത്തിന് വലിയ ദോഷം ചെയ്യുന്നുവെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
എനർജി ഡ്രിങ്കുകൾ പെട്ടെന്ന് ഉന്മേഷം നൽകാൻ സഹായിക്കും. എന്നാൽ ഇവ ശരീരത്തെ നിർജ്ജലീകരണത്തിലേക്ക് നയിക്കും. ഇത് ഹൃദയസംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.
ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ജനപ്രിയ പാനീയങ്ങളിലൊന്നാണ് കോഫി. മിതമായ അളവിൽ കാപ്പി കഴിക്കുന്നത് ഹൃദയത്തിന് ദോഷം ചെയ്യില്ലെങ്കിലും 4-5 കപ്പ് കാപ്പി ദിവസവും കുടിക്കുന്നത് ഹൃദയാരോഗ്യം മോശമാക്കും.
പാൽ ചായ ഇന്ത്യയിലെ ജനപ്രിയ പാനീയമാണ്. പാൽ ചായയിൽ കൊഴുപ്പും പഞ്ചസാരയും കൂടുതലാണ്. ഇത് ഹൃദയത്തിൻറെ ആരോഗ്യത്തിന് ദോഷം ചെയ്യും. (Disclaimer: ഇക്കാര്യങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധൻറെ ഉപദേശത്തിന് പകരമല്ല.)