Malayalam Astrology | ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം സംഭവിക്കാൻ പോകുന്നു, ഏത് രാശിക്കാർ സമ്പന്നരാകും?

Mon, 05 Feb 2024-12:29 pm,

ഈ വർഷം ആകെ നാല് ഗ്രഹണങ്ങളാണ് സംഭവിക്കാൻ പോകുന്നത്. 2024-ലെ ആദ്യ ഗ്രഹണം ചന്ദ്ര ഗ്രഹണമാണ്.  തുടർന്ന് സൂര്യഗ്രഹണം ഉണ്ടാകും. ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം 2024 ഏപ്രിൽ 8-നാണ് നടക്കുന്നത്. ഈ സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും ഇന്ത്യയിൽ ദൃശ്യമാകില്ല. എന്നാൽ വിവിധ രാശിക്കാരുടെ ജീവിതത്തിൽ അവർക്ക് ശുഭ, അശുഭകരമായ ഫലങ്ങൾ ഉണ്ടാകും. ആർക്കൊക്കെ രാശി മാറ്റം വഴി ഗുണമുണ്ടാകുമെന്ന് നോക്കാം.

മേടം രാശിക്കാർക്ക് ഗ്രഹണം വഴി സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. ദാമ്പത്യത്തിൽ സന്തോഷം വർദ്ധിക്കും. നിങ്ങൾക്ക് നല്ല സമയം പൊതുവേ ഉണ്ടാകും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യതയുണ്ട്. വാഹനം വാങ്ങാൻ നിങ്ങൾക്ക് അവസരമുണ്ടാകും. 

മിഥുന രാശിക്കാർ തങ്ങളുടെ ഇണയുമായി കൂടുതൽ സമയം ചെലവഴിക്കും. ഏതെങ്കിലും വിധത്തിലുള്ള നിക്ഷേപത്തിൽ നിന്ന് ലാഭം കൈവരും. നിങ്ങളുടെ ആരോഗ്യം നന്നായിരിക്കും. കരിയറുമായി ബന്ധപ്പെട്ട ചില നല്ല വാർത്തകൾ നിങ്ങൾക്ക് ലഭിച്ചേക്കാം. വരുമാനം വർദ്ധിക്കും. 

ചിങ്ങം രാശിക്കാർക്ക് സൂര്യഗ്രഹണം വഴി ശുഭകരമായ ഫലങ്ങൾ ഉണ്ടാകും. നിങ്ങളുടെ വരുമാനം വർദ്ധിക്കും. പല വിധത്തിലുമുള്ള പ്രശ്‌നങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കുന്ന കാലമാണിത്. ജോലിക്കും ബിസിനസ്സിനും നിങ്ങളുടെ സമയം നന്നായിരിക്കും. ജോലി വിലമതിക്കപ്പെടും. നിങ്ങളോടുള്ള സമൂഹത്തിൻറെ ബഹുമാനം ലഭിക്കും. യാത്രകൾക്ക് സാധ്യതയുണ്ട്. 

കന്നി രാശിക്കാർക്ക് സൂര്യഗ്രഹണം വഴി നിരവധി നേട്ടങ്ങൾ ഉണ്ടാവും. നിങ്ങളുടെ ബിസിനസ്സിൽ ലാഭം ഉണ്ടാകും. ജോലി ചെയ്യുന്നവർക്ക് പുരോഗതിയും പ്രമോഷനും ലഭിക്കാൻ സാധ്യതയുണ്ട്. സാമ്പത്തിക നേട്ടം ഉണ്ടാകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമാകും. പുതിയ ജോലി തുടങ്ങാൻ അനുകൂല സമയമാണിത്. 

ധനു രാശിക്കാർക്ക് ഗ്രഹണം വഴി നിങ്ങളുടെ ജോലിസ്ഥലത്ത് പ്രശംസ ലഭിക്കും. ഏപ്രിലിൽ നിങ്ങളുടെ തൊഴിലിൽ സ്ഥാനവും അന്തസ്സും ബഹുമാനവും വർദ്ധിക്കുന്നതിനുള്ള ശക്തമായ സാധ്യതകളുണ്ട്. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. സാമ്പത്തിക നേട്ടവും ഇക്കാലയളവിൽ ഉണ്ടാകും. 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.) 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link