Pregnancy Diet: ഗർഭാവസ്ഥയിലും പ്രസവത്തിലും സങ്കീർണതകൾക്ക് സാധ്യത; ഈ ഭക്ഷണങ്ങൾ ഒഴിവാക്കണം

Sat, 20 Jul 2024-8:41 pm,

ഗർഭകാലത്ത് ചിട്ടയായ ജീവിതശൈലി പാലിക്കുകയും ആരോഗ്യകരമായ ഭക്ഷണക്രമം ശീലമാക്കുകയും വേണം. ഗർഭകാലത്ത് നിർബന്ധമായും കഴിക്കേണ്ട ഭക്ഷണങ്ങൾക്കൊപ്പം കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങളും ഉണ്ട്. ഗർഭധാരണത്തെ ദോഷകരമായി ബാധിക്കുകയും സങ്കീർണതകൾ ഉണ്ടാക്കുകയും ചെയ്യുന്ന ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് അറിയാം.

അസംസ്കൃത മുട്ട കഴിക്കരുത്. ഇതിൽ സാൽമൊണെല്ല എന്ന ബാക്ടീരിയ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് ഗർഭിണിക്കും ഗർഭസ്ഥ ശിശുവിനും ദോഷം ചെയ്യും.

അസംസ്കൃത സ്പ്രൌട്ട്സിൽ ലിസ്റ്റീരിയോസിസ് എന്ന ബാക്ടീരിയ അടങ്ങിയിട്ടുണ്ട്. ഇത് ഗർഭം അലസൽ, മാസം തികയാതെയുള്ള ജനനം എന്നിവയിലേക്ക് നയിക്കും.

ഉയർന്ന അളവിൽ മെർക്കുറി അടങ്ങിയിരിക്കുന്ന മത്സ്യങ്ങൾ ദോഷകരമാണ്. ഇത് ഗർഭസ്ഥശിശുവിൻറെ തലച്ചോറിലും നാഡീവ്യവസ്ഥയിലും തകരാറുണ്ടാക്കുകയും ജനനവൈകല്യങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു.

ഓർഗൻ മീറ്റ് അഥവാ മൃഗങ്ങളുടെ ഇൻറേണൽ അവയവങ്ങളുടെ മാംസത്തിൽ വിറ്റാമിൻ എ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ഗർഭസ്ഥ ശിശുവിന് ജനനവൈകല്യങ്ങൾക്ക് സാധ്യത വർധിപ്പിക്കുന്നു. ഇത് ചില സാഹചര്യങ്ങളിൽ ഗർഭിണികൾക്ക് ആരോഗ്യകരമാണെങ്കിലും അയേൺ കൂടുതലുള്ളവരിൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.

കഫീൻ രക്തക്കുഴലുകളെ സങ്കോചിപ്പിക്കും. ഇത് ഗർഭസ്ഥശിശുവിന് രക്തവും ഓക്സിജനും കുറയുന്നതിന് കാരണമാകും. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link