Astro Changes: നാല് രാശിക്കാർക്കിത് രാജയോഗമാണ്, തൊടുന്നതെല്ലാം പൊന്നാക്കും കാലം

Wed, 09 Aug 2023-7:36 pm,

ശുക്രന്‍ ഓഗസ്റ്റ് 7ന് കര്‍ക്കടകത്തിലേക്ക് പ്രവേശിച്ചു. ഈ രാശിയിൽ സൂര്യനും ഇതിനകം നിലകൊള്ളുന്നുണ്ട്. കര്‍ക്കടകത്തില്‍ ഇതോടെ ശുക്രന്റെയും സൂര്യന്റെയും സംയോജനമുണ്ടാകും.ഈ രണ്ട് ഗ്രഹങ്ങളും കൂടിച്ചേര്‍ന്ന് രാജഭംഗ യോഗം സൃഷ്ടിക്കപ്പെടും. ഈ സംയോഗം ഓഗസ്റ്റ് 17 വരെ നിലനില്‍ക്കും.ചില രാശിക്കാര്‍ക്ക് ഇത് വളരെ ഗുണം ചെയ്യും. 4 രാശിക്ക് പ്രത്യേക നേട്ടങ്ങളും ഇതുവഴിയുണ്ടാകും അവർ ആരൊക്കെയെന്ന് നോക്കാം.

മേടം രാശിക്കാര്‍ക്ക് ഈ രാജയോഗം ഗുണകരമാണ്. നിങ്ങള്‍ക്ക് ഐശ്വര്യം നല്‍കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമാകും. കരിയറില്‍ പുരോഗതിക്ക് സാധ്യതയുണ്ട്. മാതാപിതാക്കൾക്കൊപ്പം യാത്ര ചെയ്യാനുള്ള അവസരം ലഭിക്കും.ഇതോടൊപ്പം നിങ്ങളുടെ ജീവിത നിലവാരം ഉയരും

 

ഈ രാജയോഗം കര്‍ക്കടക രാശിക്കാര്‍ക്ക് അനുകൂലമാണ്. നിങ്ങളുടെ പ്രശസ്തിയും ബഹുമാനവും സമൂഹത്തിൽ വര്‍ദ്ധിക്കും. നിങ്ങൾക്ക് സാമൂഹിക ആത്മീയ കാര്യങ്ങളിൽ എല്ലാത്തരത്തിലും താല്‍പര്യം വര്‍ദ്ധിക്കും. സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കുന്നതിന് അവസരങ്ങളുണ്ടാകും. എല്ലാ മേഖലയിലും വിജയം നേടാനാകും. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാനും നിങ്ങൾക്ക് പറ്റുന്ന കാലമാണിത്.

തുലാം രാശിക്കാര്‍ക്ക്  മ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ഇക്കാലയളവിൽ മുക്തി നേടാനാകും. പുതിയ വരുമാന സ്രോതസ്സ് ലഭിക്കും. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് മറ്റുള്ളവരെ നയിക്കാനുള്ള അവസരം ലഭിക്കും. ജോലിയില്‍ നിങ്ങള്‍ക്ക് ഉയര്‍ച്ച ഉണ്ടാവും.

ധനു രാശിക്കാര്‍ക്ക് യോഗം വളരെ അധികം ഗുണം ചെയ്യും. പുതിയ വഴികള്‍ വരുമാനത്തിന്  തുറക്കും. നിങ്ങളുടെ പ്രശസ്തി വര്‍ദ്ധിക്കും. നിങ്ങളുടെ ജോലിയില്‍ നല്ല സമയമായിരിക്കും. സഹ പ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും സഹായം നിങ്ങൾക്ക് ലഭിക്കുന്നതാണ്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link