Zinc For Immunity: ഇവർ സിങ്ക് കൂടുതലായി ലഭിക്കുന്ന ഭക്ഷണങ്ങൾ കഴിക്കണം; എന്തുകൊണ്ട്?
രോഗപ്രതിരോധ പ്രവർത്തനത്തിൽ ഉൾപ്പെടെ ശരീരത്തിന്റെ നിർണായക പ്രവർത്തനങ്ങളിൽ വലിയ പങ്ക് വഹിക്കുന്ന ധാതുവാണ് സിങ്ക്.
വിത്തുകൾ, പരിപ്പ്, പയറുവർഗങ്ങൾ, ധാന്യങ്ങൾ എന്നിവ കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ സിങ്ക് ലഭിക്കാൻ സഹായിക്കും.
പ്രായമായവർ സിങ്ക് അടങ്ങിയ ഭക്ഷണങ്ങളായ ഫോർട്ടിഫൈഡ് ധാന്യങ്ങൾ, പാൽ ഉത്പന്നങ്ങൾ, ലീൻ പ്രോട്ടീൻ എന്നിവയ്ക്ക് മുൻഗണന നൽകണം.
ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടത് പ്രധാനമാണ്. ചെറുപയർ, ടോഫു, പാൽ ഉത്പന്നങ്ങൾ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
ഹോർമോൺ മാറ്റങ്ങൾ ശരീരത്തിലെ സിങ്കിൻ്റെ അളവിനെ ബാധിക്കും. ചീര, കൂൺ, സീഫുഡ് തുടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ആവശ്യത്തിന് സിങ്ക് ലഭിക്കാൻ സഹായിക്കും.
സിങ്ക് രോഗപ്രതിരോധശേഷി മികച്ചതാക്കുന്നു. രോഗപ്രതിരോധ ശേഷി കുറവുള്ളവർ കോഴിയിറച്ചി, മുട്ട, ബീൻസ് തുടങ്ങിയ സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ ധാരാളമായി കഴിക്കുക.