പാൽ, വൈദ്യുതി,കാർ തുടങ്ങി നാളെ മുതൽ എന്തിനൊക്കെ വില കൂടും ?
നാളെ പുതിയ സാമ്പത്തിക വർഷം ആരംഭിക്കുകയാണ്. പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്നതോട് കൂടി നിരവധി സാധനങ്ങളുടെ വില വർധിക്കും.
കാറിന്റെയും ബൈക്കിന്റെയും വില വർധിക്കും. മാരുതി നിസ്സാൻ തുടങ്ങിയ കമ്പനികൾ വില വർധിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും എത്ര വർധിപ്പിക്കുമെന്ന് അറിയിച്ചിട്ടില്ല.
എസി, റഫ്രിജറേറ്ററുകൾ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളുടെ വില 4 മുതൽ 6 ശതമാനം വരെ വർദ്ധിക്കും. അതായത് ഒരു എസിക്ക് 1500 മുതൽ 2000 രൂപ വരെ വർധിക്കും
വിമാന യാത്ര ടിക്കറ്റുകളുടെ ഏറ്റവും കുറഞ്ഞ നിരക്ക് 5 ശതമാനം വരെ വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അത് കൂടാതെ ഏവിയേഷൻ സെക്യൂരിറ്റി ഫീയും 160 രൂപയിൽ നിന്ന് 200 രൂപയായി ഉയർത്തും.
പാലിന്റെ വില ഒരു ലിറ്ററിന് 3 രൂപ വെച്ച് വർധിപ്പിക്കും.
ബിഹാറിലെ വൈദ്യുതി നിരക്കിൽ 9 മുതൽ 10 ശതമാനം വരെ വർധനയുണ്ടാകും.