Mercury Transit: ബുധൻ കന്നി രാശിയിൽ പ്രവേശിക്കുമ്പോൾ നേട്ടം ഇവർക്ക്! ബിസിനസിൽ വിജയം, ധനലാഭവും ഉറപ്പ്
ഒക്‌ടോബർ ഒന്നിന് ചിങ്ങം രാശിയിൽ നിന്ന് ബുധൻ കന്നി രാശിയിൽ പ്രവേശിക്കും. ഇത് ചില രാശിക്കാർക്ക് ശുഭഫലങ്ങൾ നൽകും. ഏതൊക്കെയാണ് ആ രാശികൾ എന്ന് നോക്കാം...
കന്നി - ബുധന്റെ രാശിമാറ്റം കന്നിരാശിക്കാർക്ക് വളരെ ശുഭകരമായ ഒന്നായി കണക്കാക്കപ്പെടുന്നു. ഇക്കൂട്ടർക്ക് ജോലിസ്ഥലത്ത് വിജയം ഉണ്ടാകും. കരിയറിലും സ്ഥാനക്കയറ്റത്തിനുള്ള സാധ്യതകൾ കാണുന്നു. പണം വന്നുചേരും.
മിഥുനം - ബുധന്റെ സംക്രമണം മിഥുനം രാശിക്കാർക്ക് ഗുണകരമാണ്. പുതിയ ജോലികൾ ആരംഭിക്കുന്നതിന് ഈ സമയം അനുകൂലമാണ്. കോടതി ഓഫീസ് കാര്യത്തിലും നല്ല വാർത്തകൾ ഉണ്ടാകും. ധനലാഭത്തിനുള്ള സാധ്യതകളുമുണ്ട്.
കുംഭം - ബുധന്റെ രാശിമാറ്റം കുംഭ രാശിക്കാർക്ക് ഗുണകരമാണ്. നിക്ഷേപങ്ങൾ നടത്താൻ അനുകൂല സമയമാണിത്. ബിസിനസ്സിൽ വിജയം ഉണ്ടാകും. ജീവിത പങ്കാളിക്ക് പൂർണ്ണ പിന്തുണ ലഭിക്കും. ആരോഗ്യവും മെച്ചപ്പെടും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)