Mercury Transit: ഇന്നു മുതൽ ഇവർക്ക് നല്ല ദിനങ്ങൾ; ഭാ​ഗ്യം പ്രകാശിക്കും, അപാര നേട്ടങ്ങളും തേടിയെത്തും

Wed, 05 Jun 2024-6:38 am,

മേടം: ഭാ​ഗ്യം എപ്പോഴും മേടം രാശിക്കാർക്കൊപ്പമുണ്ടാകും. സമയം അനുകൂലമായതിനാൽ ചെയ്യുന്ന പ്രവർത്തികളിൽ വിജയം കൈവരിക്കും. ഭാവിയിൽ ​ഗുണം ചെയ്തേക്കാവുന്ന പദ്ധതികൾ തയാറാക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും. വിദ്യാഭ്യാ മേഖലയുമായി ബന്ധപ്പെട്ടവർക്ക് നല്ല സമയമാണ്. വീടോ വാഹനമോ വാങ്ങിച്ചേക്കാം.

 

മിഥുനം: മിഥുനംരാശിക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. മേലുദ്യോ​ഗസ്ഥരുമായി നല്ല ബന്ധം സ്ഥാപിക്കുന്നതിനാൽ ജോലിയിൽ പ്രശ്നങ്ങളുണ്ടാകില്ല. ഒരു യാത്ര വേണ്ടി വന്നേക്കാം. ക്രയവിക്രയങ്ങളിൽ നിന്ന് ലാഭമുണ്ടായേക്കും.

 

ചിങ്ങം: ചിങ്ങം രാശിക്കാർക്ക് വളരെ നല്ല സമയമാണിത്. ചെയ്യുന്ന ജോലികളിലെല്ലാം വലിയ വിജയമുണ്ടാകും. വസ്തുവകകൾ മുതലായവയിൽ നിന്ന് ലാഭമുണ്ടാകും. കുടുംബപ്രശ്നങ്ങൾ മാറും. സമൂഹത്തിൽ നിങ്ങൾക്കുള്ള ബഹുമാനം വർധിക്കും. സാമ്പത്തിക നേട്ടമുണ്ടാകും.

 

കന്നി: ഭൂമി, വസ്തു എന്നിവയിൽ നിന്ന് സാമ്പത്തിക നേട്ടമുണ്ടായേക്കും. വളരെ അനുകൂലമായ സമയമാണിത്. കരിയറിലും ബിസിനസിലും വൻ പുരോ​ഗതിയുണ്ടാകും.

 

Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link