Krishna Janmashtami: ഇനി ദിവസങ്ങള്‍ മാത്രം; ഈ അഷ്ടമി രോഹിണി 6 നക്ഷത്രക്കാരുടെ ജീവിതം മാറ്റിമറിക്കും!

Thu, 22 Aug 2024-10:47 am,

മൂലം: മൂലം നക്ഷത്രക്കാര്‍ക്ക് ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹം ഏറെയുള്ള സമയമാണ് വന്നെത്തിയിരിക്കുന്നത്. ഈ വരുന്ന അഷ്ടമി രോഹിണി കഴിയുന്നതോടെ മൂലം നക്ഷത്രക്കാരുടെ ജീവിതത്തില്‍ എല്ലാ മേഖലയിലും ഉയര്‍ച്ചയുണ്ടാകും. സാമ്പത്തികമായി വലിയ നേട്ടങ്ങളാണ് ഇവരെ കാത്തിരിക്കുന്നത്. അഷ്ടമി രോഹിണി ദിവസം മൂലം നക്ഷത്രക്കാര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തണം. 

 

ആയില്യം: ജന്മാഷ്ടമിയോടെ ദുരിതങ്ങള്‍ അവസാനിക്കാന്‍ പോകുന്ന നക്ഷത്രമാണ് ആയില്യം. ഇവര്‍ക്ക് ഭഗവാന്റെ അനുഗ്രഹം എപ്പോഴും കൂടെയുണ്ടാകും. തൊഴില്‍ രംഗത്തും വിദ്യാഭ്യാസ മേഖലയിലും സാമ്പത്തിക രംഗത്തുമെല്ലാം അഭിവൃദ്ധിയാണ് കാത്തിരിക്കുന്നത്. ശ്രീകൃഷ്ണ ചൈതന്യം കാരണം ഇവര്‍ തൊടുന്നതെല്ലാം പൊന്നായി മാറും. 

 

തൃക്കേട്ട: ജീവിതത്തില്‍ നേരിട്ടിരുന്ന ദുരിതങ്ങള്‍ മാറി സമ്പത്തും സൗഭാഗ്യവുമെല്ലാം ലഭിക്കാന്‍ തൃക്കേട്ട നക്ഷത്രക്കാര്‍ക്ക് ജന്മാഷ്ടമി വരെ മാത്രം കാത്തിരുന്നാല്‍ മതി. ഭഗവാനെ മനസറിഞ്ഞ് വിളിച്ചാല്‍ ആഗ്രഹങ്ങളെല്ലാം സഫലമാകും. കൈവിട്ടു പോയെന്ന് കരുതിയ പല കാര്യങ്ങളും ഇവരുടെ ജീവിതത്തിലേയ്ക്ക് തിരികെ വരുന്ന സമയമാണിത്. 

 

ഉത്രാടം: അഷ്ടമി രോഹിണി ദിവസം മുതല്‍ ജീവിതത്തില്‍ വെച്ചടി വെച്ചടി കയറ്റം ഉണ്ടാകാന്‍ ഭാഗ്യം ലഭിച്ച നക്ഷത്രമാണ് ഉത്രാടം. ദുഖദുരിതനാശവും ഉദ്ദേശകാര്യലബ്ദിയും നിശ്ചയമായും ഉണ്ടാകും. ഇതുവരെ അനുഭവിച്ചിരുന്ന സങ്കടങ്ങളും ദുരിതങ്ങളും നീങ്ങും. ഇതിന് ഭഗവാനെ പ്രാര്‍ത്ഥിക്കുകയും വഴിപാടുകള്‍ നടത്തുകയും വേണം. 

 

ചതയം: അഷ്ടമി രോഹിണി നാളോടെ ചതയം നക്ഷത്രക്കാരുടെ ജീവിതത്തില്‍ ശ്രീകൃഷ്ണ ചൈതന്യവും അനുഗ്രഹവും നിറയും. ഇതോടെ ഇവര്‍ക്ക് ജീവിത്തിലെ സമസ്ത മേഖലകളിലും ഉയര്‍ച്ച നേടാനാകും. സാമ്പത്തികപരമായി ഉന്നതങ്ങളിലെത്തും. എല്ലാ ബുദ്ധിമുട്ടുകളും നീങ്ങി സന്തോഷകരമായ ജീവിതം നേടാനാകും. 

 

പൂരൂരുട്ടാതി: അഷ്ടമി രോഹിണി ദിവസം മുതല്‍ ജീവിതം മാറിമറിയാന്‍ പോകുന്ന നക്ഷത്രമാണ് പൂരൂരുട്ടാതി. ഇതുവരെ ജീവിതത്തില്‍ നേരിട്ടിരുന്ന ദുഖങ്ങളും ദുരിതങ്ങളും നീങ്ങും. ഇനിയങ്ങോട്ട് നേട്ടങ്ങള്‍ മാത്രമാണ് ഇവരെ കാത്തിരിക്കുന്നത്. ആശങ്കകള്‍ക്കെല്ലാം പരിഹാരം കാണാന്‍ ഈ അഷ്ടമി രോഹിണി ദിവസം മുതല്‍ സാധിക്കും. ഭഗവാന്‍ ശ്രീകൃഷ്ണനെ പ്രാര്‍ത്ഥിക്കുകയും വഴിപാടുകള്‍ നടത്തുകയും ചെയ്യുക.

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link