Thyroid: തൈറോയ്ഡ് രോഗികൾ ഡയറ്റിൽ ഉൾപ്പെടുത്താൻ മറക്കരുത് ഈ അഞ്ച് ഭക്ഷണങ്ങൾ
അയോഡിന്റെ സമ്പന്നമായ ഉറവിടമാണ് മുട്ട. തൈറോയ്ഡ് രോഗികൾ മുട്ട ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ ഗുണം ചെയ്യും.
തൈറോയ്ഡ് ഗ്രന്ഥിയെ ആരോഗ്യമുള്ളതായി നിലനിർത്താൻ നെല്ലിക്ക സഹായിക്കും. നെല്ലിക്കയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്.
മത്തങ്ങ വിത്തിൽ സിങ്ക് വലിയ രീതിയിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ തൈറോയ്ഡ് ഹോർമോണുകളുടെ ഉൽപാദനത്തിലും നിയന്ത്രണത്തിലും സിങ്ക് വലിയ പങ്ക് വഹിക്കുന്നു.
ചിയ വിത്ത് വളരെ ആരോഗ്യപ്രദമായ ഒന്നാണ്. ശരീരത്തിലെ വീക്കം തടയാൻ സഹായിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകളും ചിയ വിത്തിൽ അടങ്ങിയിട്ടുണ്ട്.
തെെറോയ്ഡ് രോഗികൾ ഭക്ഷണത്തിൽ നട്സ് ഉൾപ്പെടുത്തുന്നത് നല്ലതാണ്. തൈറോയ്ഡ് ഗ്രന്ഥിയിലെ ആന്റിഓക്‌സിഡന്റ് പ്രതിരോധത്തിന് കാരണമാകുന്ന സെലിനിയത്തിന്റെ മികച്ച ഉറവിടമാണ് നട്സുകൾ.