ഇന്ധന വില കുറയാൻ ഒന്നും പോകുന്നില്ല, അപ്പോൾ എങ്ങനെ ഇന്ധന ഉപഭോഗം കുറയ്ക്കാം

Sun, 31 Oct 2021-2:04 pm,

എല്ലാ ദിവസവും നിങ്ങൾ നിങ്ങളുടെ വാഹനങ്ങൾ ഒന്ന് സ്റ്റാർട്ട് ചെയ്തതിന് ശേഷം വാഹനം ഒന്ന് ചൂടാക്കാൻ ശ്രമിക്കാറുണ്ട്. അത് 30 സക്കൻഡിൽ കൂടുതൽ റേസ് ചെയ്യതിരിക്കുക. ഇരചക്ര വാഹനത്തിന്റെ ഉപഭോക്താക്കൾ പരമാവധി കിക്കർ ഉപയോഗിച്ച രാവിലെ വണ്ടി സ്റ്റാർട്ട് ചെയ്യുക. ചോക്ക് വലിച്ചാൽ കൂടുതൽ ഇന്ധനം ഉപഭോഗം ഉണ്ടാകുമെന്ന് ഓർത്ത് വെക്കുക.

 

കാർ ഉപഭോക്താക്കാൾ കൂടുതൽ നേരം എസി ഉപയോഗിക്കുന്നത് കുറയ്ക്കുക. വളരെ കുറഞ്ഞ ദൈർഘ്യമുള്ള യാത്രയ്ക്ക് എസി ഉപയോഗിക്കാതിരുന്നാൽ നല്ലതായിരിക്കും. അതേസമയം ദൂരയാത്രകളോ ഹൈവെ വഴിയുള്ള യാത്രകൾക്കോ വിൻഡോ അടച്ച് തന്നെ യാത്ര ചെയ്യുന്നതാണ് ഉത്തമം.

ചൂട് കൂടിയ സമയങ്ങളിൽ വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാതിരിക്കുക. അതായത് പ്രത്യേകിച്ച് ഉച്ച സമയങ്ങളിൽ ഇന്ധനം നിറയ്ക്കുന്നത് ഒഴിവാക്കുക. രാവിലെ വൈകിട്ടും ചെന്ന് ഇന്ധനം നിറയ്ക്കുക. കാരണം ചൂട് കൂടുന്ന സമയത്ത് ഇന്ധനം ആവിയായി പോകാൻ സാധ്യതയുണ്ട്. അതോടൊപ്പം വാഹനം പാർക്ക് ചെയ്യുമ്പോൾ പരമാവധി തണൽ നോക്കി പാർക്ക് ചെയ്യുക. നല്ല വെയിൽ ഉള്ള സമയങ്ങളിലാണെങ്കിൽ ചൂട് കാരണം ഇന്ധനം ആവിയാകാനും സാധ്യതയുണ്ട്.

കൃത്യമായി വാഹനങ്ങൾ സർവീസ് ചെയ്യുക. അതോടൊപ്പം ഒയിലും മാറ്റുക. കൂടാതെ ടയറിന്റെ കാറ്റും കൃത്യമാണോ എന്ന് പരിശോധിക്കുക. ഇവ വാഹനത്തിന്റെ ഇന്ധനക്ഷമതയെ ബാധിക്കുന്നവയാണ്. അതുകൊണ്ട് വാഹനത്തിന്റെ സർവീസ് കൃത്യമായ ഇടവേളകളിൽ പൂർത്തിയാക്കുക.

 

അമിത വേഗം പരമാവധി ഒഴുവാക്കുക. അതോടൊപ്പം വാഹനത്തിന് സ്പീഡോമീറ്ററിൽ രേഖപ്പെടുത്തിയിരിക്കുന്ന എക്കണോമിയിൽ നിങ്ങൾ വാഹനം ഓടിച്ചാൽ കൂടുതൽ ഇന്ധക്ഷമത ലഭിക്കുന്നതാണ്. ആവശ്യമില്ലാതെ ആക്സിലേറ്റരും ബ്രേക്കും ഒരുമിച്ച് നൽകുന്നത് ഒഴിവാക്കുക.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link