ആരോഗ്യകരമായ ജീവിതത്തിന് മറക്കാതെ പാലിക്കാം ഈ അഞ്ച് കാര്യങ്ങൾ
പോഷകങ്ങളും വിറ്റാമിനുകളും അടങ്ങിയ സമീകൃതാഹാരം കഴിക്കുന്നുവെന്ന് ഉറപ്പാക്കണം. എന്ത് തരം ഭക്ഷണമാണ് കഴിക്കുന്നത് എത്ര അളവിൽ കഴിക്കുന്നു എന്നീ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തണം.
ആരോഗ്യകരമായ ജീവിതത്തിന് വ്യായാമം ഒഴിച്ചുകൂടാനാകാത്തതാണ്. യോഗ, ധ്യാനം, ജോഗിങ്, സ്കിപ്പിങ് എന്നീ വ്യായാമങ്ങൾ ശരീരത്തിനും മനസ്സിനും ഉന്മേഷം നൽകും.
ശരീരത്തിന് ആവശ്യത്തിന് വിശ്രമം ലഭിക്കണം. ഇതിന് മതിയായ ഉറക്കം അത്യാവശ്യമാണ്. ആറ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങണം. ഉറക്കം കുറയുന്നതും കൂടുന്നതും വിവിധ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും.
അമിത സമ്മർദ്ദം ഹൃദയത്തിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഇഷ്ടപ്പെട്ട ഹോബികളിൽ മുഴുകുകയെന്നതാണ് സമ്മർദ്ദം നിയന്ത്രിക്കാനുള്ള വഴി. എന്നാൽ, സമ്മർദ്ദം നിയന്ത്രിക്കാൻ ഓരോരുത്തരും അവരവരുടെ രീതികൾ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ ഉത്തമം.