Horoscope Today: മിഥുനം രാശിക്കാർക്ക് പ്രണയസാഫ്യം, തുലാം രാശിക്കാർക്ക് തൊഴിൽ രംഗത്ത് ക്ലേശങ്ങളുണ്ടാകും; ഇന്നത്തെ സമ്പൂർണ രാശിഫലം അറിയാം

Sat, 02 Nov 2024-6:51 am,

മേടം (Aries): വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടി വരും. ചിന്തിച്ച് തീരുമാനങ്ങളെടുക്കുക. ജീവിതത്തിൽ ആവശ്യമായ കാര്യങ്ങളും ആവശ്യമില്ലാത്തവയും വേർതിരിച്ചറിയാൻ ചിന്തിച്ച് പ്രവർത്തിക്കുക.

ഇടവം (Taurus): അനുകമ്പയോടെയും സ്നേഹത്തോടെയും പെരുമാറുക. നിങ്ങളുടെ ലക്ഷ്യത്തിനായി പ്രവർത്തിക്കുക. നിങ്ങളുടെ പ്രയത്നങ്ങൾ ഫലം കാണും.

മിഥുനം (Gemini): ബന്ധങ്ങൾ ശക്തമാകും. പ്രണയിതാക്കൾക്ക് അനുകൂല ദിവസം. പ്രണയം വിലമതിക്കപ്പെടും. പിന്തുണ ലഭിക്കും.

കർക്കടം (Cancer): കർക്കടകം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമല്ല. വേദനയിലൂടെ കടന്നുപോകുന്ന ദിവസമാണ്. എന്നാൽ, സമാധാനപൂർണമായ ഒരു കാലം നിങ്ങളെ കാത്തിരിക്കുന്നു.

ചിങ്ങം (Leo): കാര്യങ്ങളെ കൃത്യമായി ഉൾക്കൊള്ളാൻ തയ്യാറാവുക. പൂർണമായ ചിത്രം മനസ്സിലാകാതെ പുതിയ തീരുമാനങ്ങൾ സ്വീകരിക്കാതിരിക്കുക.

കന്നി (Virgo): വിവേകത്തോടെ തീരുമാനങ്ങളെടുക്കുക. നിങ്ങൾക്ക് ഉചിതമാകുമെന്ന് തോന്നുന്ന കാര്യം കുറ്റബോധമില്ലാതെ തിരഞ്ഞെടുക്കുക.

തുലാം (Libra): വ്യാപാരികൾക്ക് ധനനഷ്ടം ഉണ്ടാകാം. തൊഴിൽ രംഗത്ത് പലവിധത്തിലുള്ള ക്ലേശങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്.

വൃശ്ചികം (Scorpio): ഉത്തരവാദിത്തങ്ങൾ നിറവേറ്റണം. നിങ്ങളുടെ കാര്യങ്ങളിലും മറ്റ് ഉത്തരവാദിത്തങ്ങളിലും ശ്രദ്ധ ചെലുത്തേണ്ടതായി വരും.

ധനു (Sagittarius): ആത്മവിശ്വാസമുള്ള ദിവസം ആയിരിക്കും. നിങ്ങൾ ഒരു ലക്ഷ്യത്തിലേക്കുള്ള പാതയിലായിരിക്കും. ഇതിനായി ആത്മവിശ്വാസത്തോടെ പ്രയത്നിക്കുക.

മകരം (Capricorn): ആശയവിനിമയ പ്രശ്നങ്ങൾ ഉണ്ടാകുകയാണെങ്കിൽ അവ പരിഹരിച്ച് മുന്നോട്ട് പോകുക. ഇത് ബന്ധങ്ങൾ ശക്തിപ്പെടുത്തും. ലക്ഷ്യത്തിൽ നിന്ന് വ്യതിചലിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

കുംഭം (Aquarius): ഭൂതകാലത്തെക്കുറിച്ചുള്ള ചിന്തകളും വികാരങ്ങളും ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. നിലവിലെ യാഥാർഥ്യങ്ങൾ ഉൾക്കൊണ്ട് വിവേകത്തോടെ പെരുമാറുക.

മീനം (Pisces): മീനം രാശിക്കാർക്ക് ഇന്ന് സമ്മിശ്ര പ്രതികരണങ്ങളുള്ള ദിവസമായിരിക്കും. ഭൌതികവും ആത്മീയവുമായ ജീവിതം സന്തുലിതമാക്കുക. ബാഹ്യസമ്മർദ്ദങ്ങളിൽ നിന്ന് മോചനം നേടാൻ സജ്ജമാകുക. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link