Todays Horoscope: മിഥുന രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക; വൃശ്ചിക രാശിക്കാർക്ക് സാമ്പത്തിക നേട്ടം, അറിയാം ഇന്നത്തെ രാശിഫലം!

Sun, 08 Dec 2024-7:24 am,

Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും  ഓരോരുത്തർക്കും പലതരത്തിലുള്ള അനുഭവങ്ങളായിരിക്കും. ഇന്ന് മേട രാശിക്കാർക്ക് ജോലിയിൽ പുരോഗതി, ഇടവ രാശിക്കാർ ജോലികൾ ആലോചിച്ചു ചെയ്യുക, കർക്കടക രാശിക്കാർക്ക് നേട്ടങ്ങളുടെ ദിനം, 

കന്നി രാശിക്കാർക്ക് തിരക്കേറും, തുലാം രാശിക്കാർ ജോലി പൂർത്തിയാക്കുന്നതിൽ ബുദ്ധിമുട്ടും, മകര രാശിക്കാരിൽ പ്രണയ ജീവിതം നയിക്കുന്നവർക്ക് നല്ല ദിനം, കുംഭ രാശിക്കാർക്ക് സമ്മിശ്ര ദിനം. മറ്റു രാശിക്കാർക്ക് ഇന്നത്തെ ദിനം എങ്ങനെ അറിയാം...

മേടം (Aries): ഇന്നിവരോടുള്ള ബഹുമാനം വർദ്ധിക്കും. ജോലിയിൽ പുരോഗതി, ആയോടെങ്കിലും എന്തെങ്കിലും പറയുമ്പോൾ ആലോചിച്ചു പറയുക, കുടുംബാംഗത്തിന് ജോലി സംബന്ധമായി വീടുവിട്ട് പോകേണ്ടി വന്നേക്കാം,  സഹപ്രവർത്തകരോട് സംസാരിക്കുന്നതിന് മുമ്പ് ശ്രദ്ധാപൂർവ്വം ചിന്തിക്കുക, ജോലിസ്ഥലത്ത് ഒന്നിലും തിടുക്കം കാണിക്കരുത്.

ഇടവം (Taurus):  ഇന്നിവർ ചില ജോലികൾ ചിന്താപൂർവ്വം ചെയ്യുക, സുഹൃത്ത് പറഞ്ഞ കാര്യങ്ങളിൽ നിങ്ങൾക്ക് വിഷമം തോന്നിയേക്കാം. ജോലിയുമായി ബന്ധപ്പെട്ട് നിങ്ങളുടെ സഹപ്രവർത്തകരിൽ നിന്ന് സഹായം ലഭിക്കും, സന്താനങ്ങളിൽ നിന്നും നിങ്ങൾക്ക് ചില നല്ല വാർത്തകൾ കേൾക്കാണ് കഴിയും, വസ്തുവാങ്ങാം അത് നിങ്ങൾക്ക് സാമ്പത്തിക നേട്ടം നൽകും. 

മിഥുനം (Gemini): ആരോഗ്യത്തിൻ്റെ കാര്യത്തിൽ ഇന്നിവർക്ക് അത്ര നല്ലതല്ല. ജോലിയിൽ തിരക്കുള്ളതിനാൽ ആരോഗ്യം മോശമാകാൻ സാധ്യത, പങ്കാളിക്ക് പുതിയ ജോലിക്കായി മാറി നിൽക്കേണ്ടി വന്നേക്കാം. ജോലി ഭാരം കൂടുതലായിരിക്കും. ആളുകളെക്കുറിച്ച് നല്ലത് ചിന്തിക്കും, കുടുംബത്തിലെ ആരുടെയെങ്കിലും വിവാഹത്തിൽ വന്നിരുന്ന തടസ്സങ്ങൾ നീങ്ങും.

കർക്കടകം (Cancer): ഇന്നിവർക്ക് പുരോഗതിയുടെ ദിനം, ജോലിയിൽ നിങ്ങൾ ആഗ്രഹിച്ച വിജയം നേടും, കുടുംബത്തിലെ ചില അംഗങ്ങളുടെ പെരുമാറ്റം നിങ്ങളുടെ മനസ്സ് അൽപ്പം അസ്വസ്ഥമാക്കും. ബിസിനസ്സിൽ പങ്കാളിത്തം ഉണ്ടാക്കും. പുരോഗതിക്കുള്ള തടസ്സങ്ങൾ നീങ്ങും. പുതിയ ഒരു ജോലി ലഭിച്ചേക്കാം.

ചിങ്ങം (Leo):  ഇന്നിവർക്ക് നല്ല ദിവസം, ആഗ്രഹം സഫലമാകും, ചില പൂജകൾ, ഭജന-കീർത്തനങ്ങൾ എന്നിവ സംഘടിപ്പിക്കാം. സംസാരിക്കുന്നത് ആലോചിച്ചു വേണം, ജോലിസ്ഥലത്ത് പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കും.

കന്നി (Virgo): ഇന്നിവർക്ക് തിരക്കേറും, പുറത്തേക്ക് പോകാൻ പദ്ധതിയിട്ടേക്കാം, സ്കോളർഷിപ്പുമായി ബന്ധപ്പെട്ട പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾ കഠിനാധ്വാനം ചെയ്യും, അതിൽ വിജയിക്കാൻ സാധ്യത. സഹോദരങ്ങളിൽ നിന്ന് നിങ്ങൾക്ക് പൂർണ്ണ പിന്തുണ, ബിസിനസ്സിൽ ഒരു പുതിയ പ്രോജക്റ്റ് തുടങ്ങും. 

തുലാം (Libra): ഇന്നിവർക്ക് നല്ല ഫലങ്ങൾ ലഭിക്കും. ചില ജോലികളിൽ നിങ്ങളുടെ സഹോദരങ്ങളിൽ നിന്ന് സഹായം തേടേണ്ടി വരും, അതിൽ അവർ തീർച്ചയായും വിജയിക്കും, സന്താനങ്ങളിൽ നിന്ന് നല്ല വാർത്തകൾ കേൾക്കാം. ജോലി പൂർത്തിയാക്കുന്നതിൽ പ്രശ്‌നമുണ്ടാകും. ബഹുമാനം വർദ്ധിക്കും.

വൃശ്ചികം (Scorpio): ഇന്നിവരുടെ സമ്പത്ത് വർദ്ധിക്കും, ബിസിനസ്സിലെ ഏതെങ്കിലും പ്ലാൻ മുടങ്ങിയെങ്കിൽ അത് വീണ്ടും നടക്കും. കുടുംബാംഗങ്ങൾക്കൊപ്പം ചില ശുഭകരമായ പരിപാടികളിൽ നിങ്ങൾ പങ്കെടുക്കും, അത് നിങ്ങളുടെ ഇമേജ് മെച്ചപ്പെടുത്തും. പുരോഗതിക്കുള്ള തടസ്സങ്ങൾ നീങ്ങും.

ധനു (Sagittarius): ഇന്നിവർക്ക് ബുദ്ധിമുട്ടുകൾ ഏറും, ജോലിയുമായി ബന്ധപ്പെട്ട് നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടാകും, വളരെക്കാലത്തിനു ശേഷം ഒരു പഴയ സുഹൃത്തിനെ കണ്ടുമുട്ടുന്നതിൽ നിങ്ങൾക്ക് സന്തോഷമുണ്ടാകും, നിങ്ങളുടെ കുട്ടിയുടെ കൂട്ടുകെട്ട് പ്രത്യേകം ശ്രദ്ധിക്കുക. പിതാവിൻ്റെ ആരോഗ്യകാര്യത്തിൽ പൂർണ്ണ ശ്രദ്ധ നൽകുക, അദ്ദേഹത്തിൻ്റെ ചില പഴയ രോഗങ്ങൾ പ്രത്യക്ഷപ്പെടാം. വളരെക്കാലത്തിനു ശേഷം ഒരു സുഹൃത്ത് നിങ്ങളെ കാണാൻ വന്നേക്കാം.

മകരം (Capricorn): പ്രണയ ജീവിതം നയിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. സുഹൃത്തുക്കൾ ഒരു സമ്മാനം നൽകും. ഒരേസമയം നിരവധി ജോലികൾ ചെയ്യേണ്ടതിനാൽ ഉത്കണ്ഠ വർദ്ധിക്കും, ബുദ്ധി ഉപയോഗിച്ച് എല്ലാ ജോലികളും എളുപ്പത്തിൽ ചെയ്യാൻ കഴിയും, തെറ്റുകളിൽ നിന്നും പാഠം പഠിക്കും. ചില ജോലികൾ സംബന്ധിച്ച് നിങ്ങൾക്ക് പുതിയ ഉത്തരവാദിത്തം ലഭിക്കും, മുതിർന്ന അംഗങ്ങൾ നിങ്ങളെ പൂർണ്ണമായും പിന്തുണയ്ക്കും. 

കുംഭം (Aquarius): ഇന്നിവർക്ക് സമ്മിശ്ര ദിവസം. ജോലിയിൽ മുന്നോട്ട് പോകാൻ അവസരം ലഭിക്കും. ഒരു പുതിയ ജോലി ഓഫർ ലഭിച്ചേക്കാം. മുൻകാല തെറ്റുകളിൽ നിന്ന് നിങ്ങൾ ഒരു പാഠം പഠിക്കും. കുട്ടിക്ക് എന്തെങ്കിലും ഉത്തരവാദിത്തം നൽകിയാൽ, അത് നിറവേറ്റും. സാമൂഹിക മേഖലകളിൽ പ്രവർത്തിക്കുന്നവർ പൊതുയോഗങ്ങൾ നടത്താൻ അവസരം, ആഗ്രഹത്തിനനുസരിച്ച് ജോലി ലഭിച്ചാൽ വളരെ സന്തോഷവാനായിരിക്കും.

മീനം (Pisces): ഇന്നിവർക്ക് പ്രശ്നങ്ങൾ ഏറും,. ജോലിസ്ഥലത്ത് ചില അസ്വസ്ഥതകൾ സൃഷ്ടിച്ചേക്കാം, അത് നിങ്ങളുടെ പ്രമോഷൻ തടയും.  പണം കടം കൊടുക്കുന്നത് ഒഴിവാക്കുക. രാഷ്ട്രീയത്തിൽ നിങ്ങൾ വളരെ ചിന്താപൂർവ്വം മുന്നോട്ട് പോകുക, ധാരാളം എതിരാളികൾ ഉണ്ടാകാൻ സാധ്യത. നിങ്ങൾക്ക് ഒരു സർപ്രൈസ് സമ്മാനം ലഭിച്ചേക്കാം

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link