Todays Horoscope: കർക്കടക രാശിക്കാർക്ക് വാഹന യോഗം, കുംഭ രാശിക്കാർക്ക് ആത്മവിശ്വാസം ഏറും, അറിയാം ഇന്നത്തെ രാശിഫലം!
Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോരുത്തരുടേയും അനുഭവം രാശികളുടെ മാറ്റങ്ങളുടെ അടിസ്ഥാനത്തിൽ വ്യത്യസ്തമായിരിക്കും. ഇന്ന് മേട രാശിക്കാർക്ക് ആത്മീയ പ്രവർത്തനങ്ങളിൽ സജീവമാകും, ഇടവ രാശിക്കാർക്ക് ചില പ്രശനങ്ങൾ വന്നുചേരും,
ചിങ്ങ രാശിക്കാർക്ക് ഇന്ന് സമ്മിശ്ര ദിനം, കന്നി രാശിക്കാർക്ക് ഇന്ന് സ്പെഷ്യൽ ദിനം, തുലാം രാശിക്കാർ കോടതി കാര്യങ്ങളിൽ സംയമനം പാലിക്കുക, മകര രാശിക്കാർക്ക് വല്ലക്കാലമായി പൂർത്തിയാത്ത പണി ഇന്ന് തീർക്കേണ്ടി വരും, കുംഭ രാശിക്കാർക്ക് ഇന്ന് ആത്മവിശ്വാസം ഏറും. മറ്റു രാശിക്കാർക്ക് ഇന്നത്തെ ദിനം എങ്ങനെ അറിയാം...
മേടം (Aries): ഇന്നിവർ ആത്മീയ പ്രവർത്തനങ്ങളിൽ സജീവമാകും, ജോലിയിൽ ചില സങ്കീർണതകൾ ഉണ്ടായിരുന്നെങ്കിൽ അത് പരിഹരിക്കപ്പെടും, നിങ്ങളുടെ പദ്ധതികൾ ഫലപ്രാപ്തിയിലെത്തിക്കും, മത്സരത്തിൻ്റെ വികാരം നിങ്ങളുടെ മനസ്സിൽ നിലനിൽക്കും. സഹപ്രവർത്തകരോട് നിങ്ങളുടെ ചിന്തകൾ പ്രകടിപ്പിക്കാൻ അവസരം ലഭിക്കും.
ഇടവം (Taurus): ഇന്നിവർക്ക് ചില പുതിയ ബന്ധങ്ങളിൽ നിന്ന് നേട്ടങ്ങൾ ലഭിക്കും. ചില പ്രശ്നങ്ങൾ വർദ്ധിച്ചേക്കാം, പുരോഗതിക്കുള്ള തടസ്സങ്ങൾ നീങ്ങും, തിടുക്കത്തിൽ ഒരു തീരുമാനവും എടുക്കരുത്, പ്രണയ ജീവിതം നയിക്കുന്നവർക്ക് നല്ല വാർത്തകൾ കേൾക്കാൻ സാധിക്കും, നിങ്ങളുടെ ബോസ് പറയുന്ന തെറ്റായ കാര്യങ്ങൾ സമ്മതിക്കുന്നത് നിങ്ങൾ ഒഴിവാക്കുക അല്ലെങ്കിൽ പിന്നീട് ഖേദിക്കും.
മിഥുനം (Gemini): ഇന്നിവർക്ക് ധൈര്യം വർദ്ധിക്കും, പുതിയ എന്തെങ്കിലും ചെയ്യുന്ന നിങ്ങളുടെ ശീലത്തിൽ ബോസ് സന്തുഷ്ടനാകും. ദിനചര്യകൾ മികച്ചതാക്കാൻ ശ്രമിക്കും. യോഗയിലും വ്യായാമത്തിലും പൂർണ ശ്രദ്ധ നൽകും. ചില മതപരമായ ചടങ്ങുകളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.
കർക്കടകം (Cancer): പുതിയ വാഹനം വാങ്ങുന്നതിന് യോഗം, ഏതെങ്കിലും സർക്കാർ ജോലി വളരെക്കാലമായി മുടങ്ങിക്കിടക്കുകയാണെങ്കിൽ അത് പൂർത്തിയാക്കും, മാർക്കറ്റിംഗുമായി ബന്ധപ്പെട്ട ആളുകൾക്ക് ഒരു നല്ല ഡീൽ ലഭിക്കും, പുതിയ വാഹനം വാങ്ങാൻ യോഗം, കുടുംബ പ്രശ്‌നങ്ങളിൽ മുതിർന്നവരുടെ ഉപദേശം തേടേണ്ടിവരും.
ചിങ്ങം (Leo): ഇന്നിവർക്ക് സമ്മിശ്ര ദിനം, ജോലി ആസൂത്രണം ചെയ്യുക, മക്കളുടെ കരിയറിനെ കുറിച്ച് നിങ്ങൾ ആകുലപ്പെട്ടിരുന്നെങ്കിൽ അവർക്ക് നല്ല അവസരം ലഭിക്കും, കുടുംബാംഗങ്ങളിൽ നിന്ന് നിരാശാജനകമായ ചില വിവരങ്ങൾ കേൾക്കാനിടവരും, ജോലി നാളത്തേക്ക് മാറ്റിവയ്ക്കുന്നത് ഒഴിവാക്കുക.
കന്നി (Virgo): ഇന്നിവർക്ക് സ്പെഷ്യൽ ഡേ ആയിരിക്കും, വളരെക്കാലമായി മുടങ്ങിക്കിടന്ന ചില ജോലികൾ പൂർത്തീകരിക്കപ്പെടും. പ്രണയ ജീവിതം നയിക്കുന്ന ആളുകൾക്ക് ചില വിഷയങ്ങളിൽ പങ്കാളിയുമായി അഭിപ്രായ വ്യത്യാസമുണ്ടാകും. ഏതെങ്കിലും വിഷയത്തിൽ കുടുംബത്തിൽ തർക്കം ഉണ്ടായാൽ ഇരുകൂട്ടരുടെയും അഭിപ്രായം കേട്ട് നിശ്ശബ്ദത പാലിച്ച് തീരുമാനമെടുക്കുന്നതാണ് നല്ലത്.
തുലാം (Libra): ഇന്നിവർ നിയമപരമായ കാര്യങ്ങളിൽ ശ്രദ്ധിക്കുക, ഒന്നിനും തിടുക്കം കാണിക്കേണ്ടതില്ല, വളരെ നാളുകൾക്ക് ശേഷം ഒരു പഴയ സുഹൃത്തിനെ കാണാനിടവരും, എതിരാളികളെ ശ്രദ്ധിക്കുക, സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമാകും, ഭക്ഷണ ശീലങ്ങളിലെ അസ്വസ്ഥതകൾ കാരണം വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വർദ്ധിക്കും. അപരിചിതരിൽ നിന്ന് അകലം പാലിക്കുക.
വൃശ്ചികം (Scorpio): ഇന്നിവർക്ക് അനുകൂല ദിനം, മതപരമായ പ്രവർത്തനങ്ങളിൽ സജീവമായിരിക്കും, കുടുംബത്തിൽ ഈഗോയ്ക്ക് നിങ്ങൾ സ്ഥാനം നൽകിയാൽ ചില ദോഷങ്ങളുണ്ടാക്കും. മറ്റൊരാളിൽ നിന്ന് പണം കടം വാങ്ങിയിട്ടുണ്ടെങ്കിൽ അത് ഉടൻ തിരികെ നൽകേണ്ടിവരും.
ധനു (Sagittarius): എന്നിവർക്ക് ഊർജ്ജസ്വലമായ ദിവസം, പരിചയ സമ്പന്നനായ ഒരാളെ കാണും. റിസ്ക് എടുക്കുകയാണെങ്കിൽ കുറച്ച് നഷ്ടം സംഭവിച്ചേക്കാം. അമിത ജോലി കാരണം ക്ഷീണം, തലവേദന, ശരീരവേദന തുടങ്ങിയ പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നേക്കാം. ഏറെ നാളുകൾക്ക് ശേഷം ഒരു സുഹൃത്തിനെ കാണാനുള്ള അവസരം ലഭിക്കും. നിങ്ങളുടെ എതിരാളികളിൽ ഒരാൾ നിങ്ങളെ ശല്യപ്പെടുത്താൻ ശ്രമിച്ചേക്കാം. നിങ്ങളുടെ കുട്ടികൾ നിങ്ങൾക്കായി ഒരു സമ്മാനം കൊണ്ടുവന്നേക്കാം.
മകരം (Capricorn): ഇന്നിവർക്ക് വളരെക്കാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കാനുള്ള ദിവസമാണ്. ജോലിസ്ഥലത്ത് നിങ്ങളുടെ നല്ല ചിന്തകൾ ഉപയോഗമുണ്ടാക്കും, നിക്ഷേപവുമായി ബന്ധപ്പെട്ട ഏതെങ്കിലും സ്കീമിനെക്കുറിച്ച് ഒരു സുഹൃത്ത് നിങ്ങളോട് പറഞ്ഞാൽ നിങ്ങൾ അതിൽ വളരെ ചിന്തിച്ച് മാത്രം നിക്ഷേപിക്കുക. ചുറ്റുമുള്ള പരിസ്ഥിതി സുഖകരമായിരിക്കും. സ്വത്ത് സംബന്ധിച്ച് എന്തെങ്കിലും ഇടപാട് കുടുങ്ങിയിട്ടുണ്ടെങ്കിൽ അത് അന്തിമമാക്കാം. പരിചയസമ്പന്നരായ ആളുകളിൽ നിന്ന് നിങ്ങൾക്ക് പൂർണ്ണ പിന്തുണ ലഭിക്കും.
കുംഭം (Aquarius): ഇന്നിവർക്ക് ആത്മവിശ്വാസം ഏറും, ജോലി സംബന്ധമായ ചില പ്രശ്‌നങ്ങൾ നിങ്ങൾ അഭിമുഖീകരിക്കുന്നുണ്ടെങ്കിൽ ഒരു പരിധി വരെ പരിഹരിക്കപ്പെടും. ചില ജോലികൾ സംബന്ധിച്ച് നിങ്ങളുടെ പിതാവുമായി ആലോചിച്ച് ആസൂത്രണം ചെയ്യണം, ജോലിയിൽ സഹപ്രവർത്തകർ നിങ്ങളെ പൂർണ്ണമായി പിന്തുണയ്ക്കും, ധൃതിപിടിച്ചും വൈകാരികമായും ഒരു തീരുമാനവും എടുക്കരുത്.
മീനം (Pisces): ഇന്നിവർക്കും ആത്മവിശ്വാസം ഏറും, ജോലികൾ പരിഹരിക്കാനുള്ള തിരക്കിലായിരിക്കും നിങ്ങൾ, നിങ്ങൾക്ക് എന്തെങ്കിലും ഉത്തരവാദിത്തമുണ്ടെങ്കിൽ, അത് നടത്തുക, രാഷ്ട്രീയത്തിലേക്ക് നീങ്ങുന്നവർക്ക് മികച്ച അവസരം ലഭിക്കും, സ്കോളർഷിപ്പുമായി ബന്ധപ്പെട്ട ഏതെങ്കിലും പദ്ധതിയിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ ആഗ്രഹം നിറവേറ്റാനാകും. മാതാപിതാക്കളുടെ അനുഗ്രഹത്താൽ നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന ഏതൊരു ജോലിയും പൂർത്തീകരിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)