Gold Rate Today: സ്വർണവില താഴേക്ക്, ഇപ്പോൾ വാങ്ങിക്കാനാകുമോ സ്വർണ്ണം ? ഇതാ ഇന്നത്തെ സ്വർണ വില
സംസ്ഥാനത്ത് സ്വർണവില വലിയ കുറവിലേക്ക് എത്തുന്നു. ഇന്ന് മാത്രം ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഇന്നത്തെ ഗ്രാമിന് 4325 രൂപയും പവന് 34,600 രൂപയുമാണ് ഇന്നത്തെ വില.
സ്വർണവിലയിൽ വ്യാഴാഴ്ചയും കുറവുണ്ടായിരുന്നു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഇന്നലെ കുറഞ്ഞത്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 4340 രൂപയും പവന് 34,720 രൂപയുമായിരുന്നു ഇന്നലത്തെ വില.
ഫെബ്രുവരി ഒന്നിന് സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിന് ശേഷം പവന് 1800 രൂപ കുറഞ്ഞിരുന്നു. പിന്നീട് മൂന്ന് തവണയായി 800 രൂപ വര്‍ധിക്കുകയും ചെയ്തു. കേന്ദ്ര ബജറ്റിന് പിന്നാലെ തുടർച്ചയായി ഇടിവ് രേഖപ്പെടുത്തിയ സ്വർണവില രണ്ടാഴ്ച മുൻപ് മുതൽ വർധിക്കാൻ തുടങ്ങിയിരുന്നു
സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ- രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.