Today`s Gold Rate: കുതിപ്പിന് പിന്നാലെ അനക്കമില്ലാതെ സ്വർണവില; ഇന്ന് നിരക്ക് ഇങ്ങനെ

Sun, 25 Aug 2024-11:04 am,

35 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് ഇന്നലെ വർധിച്ചത്. ഇതോടെ ഗ്രാമിന് 6,695 രൂപയായിരിക്കുകയാണ് വിപണി വില. 

 

ഓ​ഗസ്റ്റ് 22, 23 തിയതികളിൽ സ്വർണവില ഇടിഞ്ഞിരുന്നു. തുടർന്നാണ് ഇന്നലെ വർധനവുണ്ടായത്. 

 

ഓ​ഗസ്റ്റ് 21ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു സ്വർണവില. 53, 680 രൂപയായിരുന്നു ഒരു പവന്റെ വില.

 

വെള്ളിവിലയിലും ഇന്ന് മാറ്റമില്ല. ഇന്നലെ വെള്ളിയുടെ വില വർധിച്ച് ഗ്രാമിന് ₹ 93 രൂപയും കിലോഗ്രാമിന് ₹ 93,000 രൂപയുമായിരുന്നു. 

 

അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ വിലയില്‍ വരുന്ന വ്യത്യാസങ്ങളും വെള്ളി വിലയെ സ്വാധീനിക്കുന്നുണ്ട്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link