Todays horoscope: ഇടവ രാശിക്കാർക്ക് പതിവിലും മികച്ച ദിനം, മേട രാശിക്കാർക്ക് ജോലിസ്ഥലത്ത് സമ്മർദ്ദം കൂടും, അറിയാം ഇന്നത്തെ രാശിഫലം!

Tue, 06 Aug 2024-6:26 am,

Horoscope Today 05 August 2024: ചൊവ്വാഴ്ച ദിവസമായ ഇന്ന് മിഥുനം രാശിക്കാര്‍ക്ക് ആശ്വാസ ദിനമായിരിക്കും.

ജോലിഭാരം കുറയും, സാമ്പത്തിക സ്ഥിതി മികച്ചതാകും, വളരെക്കാലമായി വിലപ്പെട്ട എന്തെങ്കിലും വാങ്ങാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇന്ന് നല്ല ദിവസമാണ്.

ഇണയുടെ സ്‌നേഹനിര്‍ഭരമായ പെരുമാറ്റം നിങ്ങളിൽ സന്തോഷമുണ്ടാക്കും. മറ്റു രാക്കാരുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് അറിയാം...

 

മേടം (Aries): ഇന്ന് ഇവർക്ക് ഗൃഹാന്തരീക്ഷത്തില്‍ പുരോഗതിയുണ്ടാകും. ബന്ധങ്ങളിൽ സ്നേഹം വര്‍ദ്ധിപ്പിക്കും, ജോലിയുമായി ബന്ധപ്പെട്ട് കുറച്ച് സമ്മര്‍ദ്ദത്തിലായിരിക്കും, മുടങ്ങിക്കിടക്കുന്ന ജോലി ഭാരം വര്‍ദ്ധിച്ചേക്കാം, ചില പ്രധാനപ്പെട്ട ജോലികളില്‍ തടസ്സമുണ്ടാകാനുള്ള സാധ്യതയുണ്ട്, സാമ്പത്തികം സാധാരണ നിലയിലായിരിക്കും.

ഇടവം (Taurus): ജോലി ചെയ്യുന്നവര്‍ക്ക് ഇന്ന് മികച്ച ദിവസമായിരിക്കും.  ബിസിനസുമായി ബന്ധപ്പെട്ടവർക്ക് ഇന്ന്  ലാഭം ലഭിക്കും, ആരുടെ കാര്യത്തിലും അനാവശ്യമായി ഇടപെടരുത്, ധനത്തിന്റെ കാര്യത്തില്‍ അശ്രദ്ധ കാണിക്കരുത്, ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് സമ്മിശ്ര ദിവസമായിരിക്കും.

മിഥുനം (Gemini): ഇവർക്ക് ഇന്ന് ആശ്വാസ ദിനം.  ജോലിഭാരം കുറയും,  സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. എന്തെങ്കിലും വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇന്ന് നല്ല ദിനം, ഇണയുടെ സ്‌നേഹനിര്‍ഭരമായ പെരുമാറ്റം സന്തോഷമുണ്ടാക്കും,  ഇന്ന് ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് അനുകൂലമായിരിക്കും.

കര്‍ക്കിടകം (Cancer): തിടുക്കപ്പെട്ട് ഒരു തീരുമാനവും എടുക്കാതിരിക്കുക, വീട്ടിലെ മുതിര്‍ന്നവരുടെ അനുഗ്രഹവും മാര്‍ഗനിര്‍ദേശവും ഉണ്ടാകും, ഓഫീസിലെ നിങ്ങളുടെ പ്രകടനത്തില്‍ മേലുദ്യോഗസ്ഥര്‍ സംതൃപ്തനായിരിക്കും, ഓഹരി വിപണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇന്ന് വെല്ലുവിളി നിറഞ്ഞ ദിവസം, ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം.

ചിങ്ങം (Leo): വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ പൂര്‍ണ്ണമായി ശ്രദ്ധിക്കുക, ധനത്തിന്റെ കാര്യത്തില്‍ ഇന്ന് ചെലവേറും, അനാവശ്യ ചെലവുകള്‍ ഉണ്ടാകാം, ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി വളരെ ആലോചിച്ചു സംസാരിക്കുക, വ്യവസായികള്‍ക്ക് സമ്മിശ്ര ലാഭം, ആരോഗ്യം ദുര്‍ബലമാകും. 

കന്നി (Virgo):  ഇവർക്ക് ചില വലിയ നേട്ടങ്ങള്‍ കൈവരും, മനസ്സ് സന്തോഷിക്കും, സാമ്പത്തിക സ്ഥിതി മികച്ചതാകും, ജോലി സ്ഥലത്ത് അനാവശ്യ സംവാദങ്ങളോ ഏറ്റുമുട്ടലുകളോ ഒഴിവാക്കുക.  ഇണയുമായി തര്‍ക്കങ്ങള്‍ ഒഴിവാക്കുക, ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന്  ശരാശരി ആയിരിക്കും

.തുലാം (Libra): നിങ്ങളുടെ ധൈര്യവും ശക്തിയും വര്‍ദ്ധിക്കും, ആത്മവിശ്വാസവും വളരെ പോസിറ്റീവും ആയിരിക്കും, വിദ്യാര്‍ത്ഥികളുടെ കഠിനാധ്വാനത്തിന് ഫലമുണ്ടാകും, മത്സര പരീക്ഷകളില്‍ മികച്ച ഫലം ലഭിക്കാനുള്ള സാധ്യത, ഓഫീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ സഹായത്തോടെ ചില ബുദ്ധിമുട്ടുള്ള ജോലികള്‍ പൂര്‍ത്തിയാക്കും. ബിസിനസ്സുകാര്‍ക്ക് ഇന്ന് വിശേഷപ്പെട്ട ദിവസം, കുടുംബ ജീവിതത്തില്‍ പിരിമുറുക്കങ്ങള്‍ക്ക് സാധ്യത. 

വൃശ്ചികം (Scorpio):  ഇന്ന് ബിസിനസുകാര്‍ക്ക് നല്ല ദിവസമാണ്. ഒരു പുതിയ പദ്ധതിയില്‍ പണം നിക്ഷേപിക്കും, സര്‍ക്കാര്‍ ജോലി ചെയ്യുന്നവര്‍ ഇന്ന് ശ്രദ്ധിക്കുക, നിങ്ങളുടെ ചെറിയ അശ്രദ്ധ മൂലം വലിയ നഷ്ടം സംഭവിക്കാം, സാമ്പത്തിക കാര്യങ്ങളില്‍ തിടുക്കം വേണ്ട, പങ്കാളിയുമായി അകല്‍ച്ച ഉണ്ടാകാം, ആരോഗ്യം ദുര്‍ബലമായിരിക്കും. 

ധനു (Sagittarius):  ബാങ്കിംഗ് മേഖലയുമായി ബന്ധപ്പെട്ടവർക്ക് ഇന്ന് ഭാഗ്യ ദിനം. ഇന്ന്  പുരോഗതി കൈവരിക്കും, വിദ്യാഭ്യാസം, കല, ഫാഷന്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടവർക്ക് പ്രതീക്ഷയുടെ പുതിയ കിരണങ്ങള്‍ തെളിയും, ധനത്തിന്റെ കാര്യത്തില്‍ ദിവസം വളരെ ചെലവേറിയതായിരിക്കും, ഇവർക്ക് ഇന്ന് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും, വീടിന്റെ അന്തരീക്ഷം പ്രസന്നമായിരിക്കും. 

മകരം (Capricorn): നിങ്ങളുടെ വികാരങ്ങള്‍ നിയന്ത്രിക്കുക, എതിരാളികള്‍ സജീവമായിരിക്കും, വലിയ സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ ഇന്ന് നല്ല ദിവസമല്ല, ഇണയുമായുള്ള ബന്ധം ശക്തമാകും, പ്രിയപ്പെട്ടവരുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. ആരോഗ്യം ക്ഷയിച്ചേക്കാം, 

കുംഭം (Aquarius): ബിസിനസുകാര്‍ക്ക് പഴയ പദ്ധതികളില്‍ നിന്ന് നേട്ടങ്ങള്‍ ലഭിക്കും. ഇന്ന് നിങ്ങള്‍ ചില പ്രധാനപ്പെട്ട ബിസിനസ്സ് തീരുമാനങ്ങള്‍ എടുക്കും, സാമ്പത്തിക സ്ഥിതി ദുര്‍ബലമാകും, സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വന്നേക്കാം, വീട്ടിലെ ഒരു അംഗവുമായി നിങ്ങള്‍ക്ക് ആശയപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായേക്കാം, ആരോഗ്യം ശ്രദ്ധിക്കുക.

മീനം (Pisces): ഇന്ന് ഇവർക്ക് വളരെ തിരക്കുള്ള ദിവസമായിരിക്കും. പൂര്‍ണ്ണ ശ്രദ്ധ ജോലിയില്‍ ആയിരിക്കും, ധന സ്ഥിതി മെച്ചപ്പെടും, ധനനേട്ടത്തിനും സാധ്യത, ഇണയുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ആഴത്തിലുള്ളതായിരിക്കും, അത്തരമൊരു സാഹചര്യത്തില്‍ സ്വയം നിയന്ത്രിക്കുക.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link