Todays Horoscope: മേട രാശിക്കാർക്ക് ഇന്ന് വരുമാനം വർധിക്കും, കർക്കടക രാശിക്കാർക്ക് അടിപൊളി ദിനം, അറിയാം ഇന്നത്തെ രാശിഫലം!

Sun, 08 Sep 2024-6:12 am,

Horoscope Today: ജ്യോതിഷപ്രകാരം ഓരോദിവസവും  ആർക്കൊക്കെ എങ്ങനെ ആയിരിക്കും എന്നത് ഓരോ ദിവസത്തെയും രാശിമാറ്റം അനുസരിച്ചായിരിക്കും പറയാൻ കഴിയുക.

Horoscope Today 08 September 2024: ഇന്ന് മേട രാശിക്കാർക്ക് വരുമാനം വർധിക്കും, ചിങ്ങ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, മിഥുന റഷ്യയിലെ പ്രണയിതാക്കൾക്ക് സമ്മിശ്രദിനം, കർക്കടക രാശിക്കാർക്ക് ഇന്ന് നല്ല ദിനം. മറ്റു രാശിക്കാർക്ക് ഇന്നത്തെ ദിനം എങ്ങനെ അറിയാം...

മേടം (Aries): ഇന്നിവരുടെ വരുമാനം വർധിക്കും, സന്താനങ്ങൾക്ക് പുതിയ ജോലി ലഭിക്കാൻ സാധ്യത, രാഷ്ട്രീയക്കാർ ശ്രദ്ധിക്കുക, വീട്ടിൽ പുതിയൊരു അതിഥി വരാൻ സാധ്യത, സ്ത്രീ സുഹൃത്തുക്കളെ സൂക്ഷിക്കുക

ഇടവം (Taurus): ഇന്നത്തെ ദിനം ഇവർക്ക്  നല്ലദിനം,  ധാർമ്മിക കാര്യങ്ങളിപ്പോൾ പങ്കെടുക്കാൻ അവസരം, അടുപ്പമുള്ളവരോട് ഇന്ന് സൗമ്യമായി പെരുമാറുക, ജോലിയുള്ളവർക്ക് വലിയൊരു അവസരം ലഭിച്ചേക്കാം, പഴയ രോഗം മാറികിട്ടും, കുടുംബത്തിൽ വിവാദങ്ങൾ ഉണ്ടാകാൻ സാധ്യത, പണം ആരിൽ നിന്നും കടം വാങ്ങരുത്

മിഥുനം (Gemini):  ഇന്നിവർക്ക് സമ്മിശ്ര ദിനം, ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക,  ജോലി സ്ഥലത്ത് അധികാരികളിൽ നിന്നും വഴക്ക് കിട്ടാൻ സാധ്യത,  നിങ്ങളുടെ ജോലിയെ നിങ്ങളുടെ തലവൻ പ്രശംസിക്കും, ആരോഗ്യം ശ്രദ്ധിക്കുക

കര്‍ക്കടകം (Cancer):  ഇന്നിവർക്ക് വളരെ നല്ലൊരു ദിനമാണ്, സന്താനങ്ങൾക്ക് ഇന്ന് നല്ലദിനം, ആരുടെയെങ്കിലും സഹായം നിങ്ങൾ ആവശ്യപ്പെടുന്നുണ്ടെങ്കിൽ അത് ലഭിക്കും, ജീവിത പങ്കാളിക്ക് വയറുമായി ബന്ധപ്പെട്ട് എന്തോ പ്രശ്നമുണ്ടായേക്കാം ശ്രദ്ധിക്കുക. സാമ്പത്തികം ശക്തമാകും

ചിങ്ങം (Leo):  ഇന്നിവർക്ക്  വൻ സാമ്പത്തിക നേട്ടത്തിന്റെ ദിനം, ജോലിയുള്ളവരുടെ പാർട്ട് ടൈം ജോലിയും നന്നായി നടക്കും, കുടുംബത്തിന്റെ പൂർണ്ണ സഹകരണം ഉണ്ടാകും,  സുഹൃത്തിന്റെ വാക്കുകൾ നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയേക്കും, പുതിയ വരുമാന സ്രോതസ് തെളിയും

കന്നി (Virgo):  ഇന്നിവർക്ക് സന്തോഷത്തിന്റെ ദിനം, കുടുംബവുമായി ഒരു വിനോദയാത്ര നടത്താൻ യോഗം, പുതിയ ഒരു കാര്യം ചെയ്യാൻ യോഗമുണ്ടാകും, ജോലിയുള്ളവർക്ക് മറ്റൊരു അടിപൊളി ജോലി ലഭിച്ചേക്കാം,  കുടുംബക്കാരുമായി ചർച്ച ചെയ്ത തീർക്കാനുള്ള കാര്യങ്ങളുണ്ടാകും അത് തീർക്കുക, ദാമ്പത്യ ജീവിതം സന്തോഷപൂർണ്ണമാകും

തുലാം (Libra):  ഇന്നിവർക്ക് വളരെ നല്ലൊരു ദിനമായിരിക്കും, കിട്ടില്ലെന്ന് വിചാരിച്ച ധനം കിട്ടും, കുടുംബ സ്വത്തും ലഭിക്കാൻ സാധ്യത, സഹോദരങ്ങളുമായി അഭിപ്രായ വ്യത്യസമുണ്ടാകാൻ സാധ്യത, അത് സംസാരിച്ചു തീർക്കുക, മാതാപിതാക്കളുടെ അനുഗ്രഹം എപ്പോഴും കൂടെയുണ്ടാകും, സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും.

വൃശ്ചികം (Scorpio): ഇന്നിവർക്ക് സാധാരണ ദിനം, വരുമാനം അനുസരിച്ചു ചെലവ് നിയ്രന്തിക്കണം, ചില ഉത്തരവാദിത്തങ്ങൾ ലഭിച്ചേക്കും, ആരോഗ്യപരമായി ഇവർക്ക് നല്ല ദിനം, ഭാവിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നല്ലൊരു തീരുമാനമെടുക്കും, ടെൻഷൻ മാറും

ധനു (Sagittarius):  ഇന്നിവർക്ക് സമ്മിശ്ര ദിനം, ബിസിനസിൽ നേട്ടം, ജോലിയുമായി ബന്ധപ്പെട്ട് ആരുടേയും ആശ്രയം തേടരുത്, കുടുംബക്കാരുടെ പൂർണ്ണ സഹകരണം ഉണ്ടാകും, സന്താനങ്ങൾക്ക് നേട്ടങ്ങൾ ലഭിക്കും, വ്യാപാരത്തിലും ലാഭ നേട്ടങ്ങൾ

മകരം (Capricorn):  ഇന്നിവർക്ക് മറ്റു ദിവസങ്ങളെപ്പോലെ നല്ല ദിനമായിരിക്കും, മാതാപിതാക്കളുടെ ആശീർവാദത്താൽ നിങ്ങളുടെ എല്ലാ ജോലിയും നന്നായി നടക്കും, കുട്ടികളുടെ കരിയറുമായി ബന്ധപ്പെട്ട് നേട്ടങ്ങൾ ലഭിക്കും, പ്രണയിതാക്കൾക്ക് നല്ല ദിനം

കുംഭം (Aquarius):  ഇന്നിവർക്കും സമ്മിശ്രദിനം, വിവാഹിതരുടെ ജീവിതത്തിലേക്ക് ഒരു പുതിയ അതിഥി വരാൻ സാധ്യത,  പ്രണയിതാക്കൾക്ക് ഒരു ദൂരയാത്ര പോകാൻ യോഗമുണ്ടാകും, അതിലൂടെ ഇവർ കൂടുതൽ അടുക്കും.  ചില പ്രതികൂല പരിസ്ഥിതിയിലും ധൈര്യത്തോടെ ഇരിക്കാൻ ശ്രദ്ധിക്കുക, വാഹനം ശ്രദ്ധിച്ചു ഓടിക്കുക

മീനം (Pisces): ഇന്നിവർ ആദ്ധ്യാത്മിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും.  പ്രണയിതാക്കൾക്ക് നല്ല ദിനം, ധനം ദാനം നൽകും, സന്താനങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ട് സന്തോഷ വാർത്ത ലഭിക്കാൻ സാധ്യത, ചില കാര്യങ്ങളിൽ ഇന്ന് ആശങ്ക വർധിക്കും,   (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link