Today`s horoscope: മിഥുനം രാശിക്കാർക്ക് ഇന്ന് മികച്ചദിനം, എന്നാൽ ഇവർ സൂക്ഷിക്കുക, അറിയാം ഇന്നത്തെ രാശിഫലം!
ഇന്നത്തെ ദിനം ജോലിയുള്ളവർ പുരോഗതി നേടുന്നതിന് കഠിനാധ്വാനം ചെയ്യേണ്ടി വരും. ബിസിനസുകാര്‍ക്ക് ഇന്ന് മികച്ച ദിനമായിരിക്കും. കുടുംബ ജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതാകും. ഇന്ന് ഓരോ രാശിക്കാർക്കും എങ്ങനെയായിരിക്കും എന്ന് നമുക്ക് നോക്കാം...
മേടം (Aries): ഇന്ന് ഇവർ ജോലിയിൽ പൂർണ്ണ ശ്രദ്ധ നൽകണം, വലിയ വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. വിവേകത്തോടെ പ്രവര്‍ത്തിക്കുക അല്ലെങ്കിൽ ജോലി നഷ്ടപ്പെടും. ബിസിനസുകാര്‍ ധനത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധാലു ആകണം
ഇടവം (Taurus): ഇന്ന് ഇവർക്ക് നല്ല തിരക്കുള്ള ദിവസമായിരിക്കും. വ്യക്തിജീവിതത്തിലും തൊഴിലിലും ഇന്ന് ഉത്തരവാദിത്തങ്ങള്‍ കൂടും, സാമ്പത്തിക സ്ഥിതി മോശമായേക്കും
മിഥുനം (Gemini): സാമ്പത്തിക രംഗത്ത് ഇന്ന് ഇവർക്ക് വലിയ ഭാഗ്യമുണ്ടാകും, സമ്പാദ്യം വളരും, പുതിയ വരുമാന മാര്‍ഗ്ഗം ലഭിക്കാനുള്ള സാധ്യതയുണ്ട്, ജോലിക്കാര്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും, കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും
കർക്കടകം (Cancer): ഇന്ന് ഇണയുമായി തര്‍ക്കമുണ്ടായേക്കാം, കോപം നിയന്ത്രിക്കുക അല്ലെങ്കിൽ വലിയ പ്രശ്നങ്ങളുണ്ടാക്കും, ഓഫീസിലെ തീര്‍പ്പുകല്‍പ്പിക്കാത്ത ജോലികള്‍ ഇന്ന് കൃത്യമായി പൂർത്തിയാക്കുക, വ്യവസായികള്‍ക്ക് ഇന്ന് സമ്മിശ്ര ദിനമായിരിക്കും
ചിങ്ങം (Leo): ഉയര്‍ന്ന രക്തസമ്മര്‍ദ്ദ പ്രശ്നമുണ്ടെങ്കില്‍ ഇന്ന് നിങ്ങള്‍ സൂക്ഷിക്കുക, കോപവും സമ്മര്‍ദ്ദവും ഒഴിവാക്കണം, ജോലിസ്ഥലത്ത് വലിയ ബഹുമാനം ലഭിക്കും, കഠിനാധ്വാനം വിജയിക്കും, ആത്മവിശ്വാസം വർധിക്കും. ബിസിനസുകാർക്ക് ഇന്ന് നല്ല ദിനം
കന്നി (Virgo): ചെറുകിട വ്യവസായികള്‍ക്ക് ഇന്ന് പ്രതീക്ഷിച്ചതുപോലെ ലാഭം ലഭിക്കും. സ്റ്റേഷനറി, പൂക്കള്‍, മധുരപലഹാരങ്ങള്‍, കളിപ്പാട്ടങ്ങള്‍ മുതലായവയുമായി ബന്ധപ്പെട്ട് ബിസിനസ് ചെയ്യുന്നവര്‍ക്ക് ഇന്ന് വളരെ നല്ല ദിനമായിരിക്കും. ധനത്തിന്റെ കാര്യത്തില്‍ ഇന്ന് സമ്മിശ്ര ദിനമായിരിക്കും
തുലാം (Libra): ഇന്ന് വീട്ടില്‍ മംഗളകരമായ പരിപാടികള്‍ നടക്കും, നിങ്ങളുടെ പ്രിയപ്പെട്ടവരുമായി മനോഹരമായ സമയം ചെലവഴിക്കും, സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും, ആരോഗ്യ സംബന്ധമായ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം.
വൃശ്ചികം (Scorpio): തിടുക്കത്തില്‍ ഒരു ജോലിയും ചെയ്യരുത്, ഒരു ചെറിയ തെറ്റ് പോലും നിങ്ങളുടെ കഠിനാധ്വാനത്തെ ബാധിക്കും, ബിസിനസുകാര്‍ക്ക് ഇന്ന് നല്ലൊരു ദിവസമായിരിക്കും, പങ്കാളിയുടെ മാനസികാവസ്ഥ ഇന്ന് ശരിയായിരിക്കില്ല. അതുകൊണ്ടുതന്നെ നിങ്ങള്‍ സംയമനം പാലിക്കുക
ധനു (Sagittarius): സുഹൃത്തുക്കളും കുടുംബാംഗങ്ങളും പൂർണ്ണ പിന്തുണ നല്‍കും. ഇന്ന് പോസിറ്റീവും ആത്മവിശ്വാസവും നിറഞ്ഞ ദിനമായിരിക്കും, ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാനക്കയറ്റം, ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിക്കും. ബിസിനസ്സുകാര്‍ക്ക് വളരെ അനുകൂല ദിവസമായിരിക്കും, സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും
മകരം (Capricorn): വീടിന്റെ അന്തരീക്ഷം ഇന്ന് മോശമായിരിക്കും, കുട്ടികളുടെ പിടിവാശി പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും, ഓഫീസില്‍ ജോലിഭാരം വര്‍ദ്ധിക്കും, വ്യവസായികള്‍ക്കും ഇന്ന് അത്ര നല്ല ദിനമല്ല, ഇന്ന് നല്ല ചെലവ്ല്ല ദിനമായിരിക്കും
കുംഭം (Aquarius): ഇന്ന് ജോലി ചെയ്യുന്നവര്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരം ലഭിക്കും, ഒരു സര്‍ക്കാര്‍ ജോലിക്ക് ശ്രമിക്കുകയാണെങ്കില്‍ ഇന്നത്തെ ദിവസം വളരെ പ്രധാനപ്പെട്ടതായിരിക്കും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, ഇണയുമായി തര്‍ക്കമുണ്ടായേക്കാം. ആരോഗ്യം അത്ര നല്ലതാകില്ല.
മീനം (Pisces): ഇവർക്ക് വളരെ കാലമായി മനസ്സിൽ കൊണ്ട് നടക്കുന്ന ആഗ്രഹം ഇന്ന് നടക്കും. ഇണയുമായുള്ള ബന്ധം വളരെ നല്ലതായിരിക്കും. ജോലി സംബന്ധമായ കാര്യങ്ങളില്‍ വിജയം ലഭിക്കും, ആരോഗ്യം മെച്ചപ്പെടും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)