Todays horoscope: ധനു രാശിക്കാർക്ക് ഇന്ന് നല്ല ദിവസം, മേടം രാശിക്കാർ വാക്കുകൾ സൂക്ഷിക്കുക, അറിയാം ഇന്നത്തെ രാശിഫലം!
Horoscope Today 26 July 2024: ഇന്ന് ധനു സ്വത്ത് തർക്കങ്ങൾ പരിഹരിക്കാൻ കഴിയും ഒപ്പം മാനസിക സുഖവും ഉണ്ടാകും.
വിവാഹിതർക്ക് ദാമ്പത്യ ജീവിതം സന്തോഷപൂർണ്ണമായിരിക്കും, സർക്കാർ ജോലിയുള്ളവർക്ക് ഇന്ന് നല്ലൊരു ദിവസമായിരിക്കും.
മാതാപിതാക്കളുടെ പൂർണ്ണ പിന്തുണ ഇവർക്കുണ്ടാകും. മേട രാശിക്കാർ ഇന്ന് വാക്ക് വാക്കുകൾ സൂക്ഷിച്ചു വേണം ഉപയോഗിക്കാൻ. ഇന്ന് ഓരോ രാശിക്കാർക്കും എങ്ങനെയായിരിക്കും എന്ന് അറിയാം...
മേടം (Aries): ഇന്ന് ഇവർ വാക്കുകൾ സൂക്ഷിച്ചുവേണം ഉപയോഗിക്കാൻ. ആരെയും കുത്തി നോവിക്കാതിരിക്കുക, തെഴിൽ പരമായി ഇന്ന് നല്ല ദിനം, ബിസിനസുകാർക്ക് ഇന്ന് ലാഭ നേട്ടങ്ങൾ ലഭിക്കും, വരുമാനം വർധിക്കും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, ആരോഗ്യം ശ്രദ്ധിക്കുക.
ഇടവം (Taurus): വിദ്യാർത്ഥികൾക്ക് ഈ സമയം വളരെ നല്ലതായിരിക്കും, ജോലിസ്ഥലത്ത് തിരക്കുണ്ടാകും, സാമ്പത്തികം ശ്രദ്ധിക്കുക, ആരോഗ്യം നല്ലതായിരിക്കും
മിഥുനം (Gemini): കുടുംബാന്തരീക്ഷം ഇന്ന് മികച്ചതായിരിക്കും, സാമ്പത്തികസ്ഥിതി മെച്ചപ്പെടും, പുരോഗതിയുണ്ടാകും, വ്യാപാരത്തിലും ഇന്ന് നല്ല ദിനമായിരിക്കും.
കർക്കടകം (Cancer): ബിസിനസുകാർക്ക് ഇന്ന് നല്ല ദിനം. പുതിയ ഒരു ഡീൽ ലഭിക്കും, നിക്ഷേപത്തിനും ഇന്ന് അനുയോജ്യ ദിവസം, ധന ചെലവ് ഇന്ന് വർധിക്കും.
ചിങ്ങം (Leo): തൊഴിലില്ലാത്തവർക്ക് ഇന്ന് ലഭിക്കും, ബിസിനസുകാർക്ക് ഇന്ന് ഉയർച്ച താഴ്‌ചകൾ ഉണ്ടാകും, സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും, ആരോഗവും ഒന്ന് ശ്രദ്ധിക്കുക
കന്നി (Virgo): ബിസിനസുകാർ ഇന്ന് സൂക്ഷിക്കണം, സംസാരം സൂക്ഷിക്കുക, സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും, കുടുംബാന്തരീക്ഷം മികച്ചതായിരിക്കും, തൈറോയിഡ് പ്രശ്നമുള്ളവർ ഇന്ന് സൂക്ഷിക്കുക.
തുലാം (Libra): ബിസിനസുകാർക്ക് ഇന്ന് വെല്ലുവിളിയുടെ ദിനം, ജോലിയുള്ളവർ അലസത വെടിഞ്ഞു കാര്യങ്ങൾ പെട്ടെന്ന് ചെയ്ത തീർക്കുക, ധനത്തിന്റെ കാര്യത്തിൽ ഇന്ന് സമ്മിശ്ര ദിനം
വൃശ്ചികം (Scorpio): ഇവർക്ക് ഉത്തരവാദിത്തം ഇന്ന് കൂടുതലായിരിക്കും, വ്യക്തിപരമായും ജോലിപരമായും ഇന്ന് സമ്മർദ്ദപരമായ ദിനമായിരിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും, ആരോഗ്യം ശ്രദ്ധിക്കുക.
ധനു (Sagittarius): സ്വത്തുമായുള്ള തർക്കങ്ങൾ പരിഹരിക്കാൻ കഴിയും, മാനസിക സുഖം ഉണ്ടാകും, ദാമ്പത്യം സമാധാനപൂർണമാകും, സർക്കാർ ജോലിയുള്ളവർക്ക് ഇന്ന് നല്ല ദിനം.
മകരം (Capricorn): പുതിയ ജോലി അന്വേഷിക്കാൻ ഇന്ന് നല്ലൊരു ദിവസമാണ്, നല്ല അവസരം ലഭിക്കും, വ്യാപാരത്തിൽ അനുകൂലമാറ്റങ്ങൾ ഉണ്ടാകും, ധന ചെലവ് കൂടും, ആരോഗ്യം നന്നായിരിക്കും.
കുംഭം (Aquarius): ഇന്ന് ഇവർക്ക് നല്ല ദിവസമാണ്, എല്ലാ ജോലികളും നിങ്ങൾ വിചാരിച്ച പോലെ ഇന്ന് പൂർത്തിയാക്കാൻ കഴിയും, ബിസിനസുകാർക്കും ഇന്ന് നല്ല ദിവസമായിരിക്കും, പങ്കാളിയുമായി നല്ല സമയം ചെലവഴിക്കും, സാമ്പത്തികം മെച്ചപ്പെടും.
മീനം (Pisces): ഇവർക്ക് ഇന്ന് ദാമ്പത്യ ജീവിതം അത്ര സുഖകരമാകില്ല. പ്രണയിക്കുന്നവർക്കും ഇന്ന് നിരവധി പ്രശ്നമാണ് നേരിടേണ്ടി വരും, ധനനേട്ടം ഉണ്ടാകും, ജോലിയും ഇന്ന് ഇന്ന് നന്നായി നടക്കും, വ്യാപാരികൾക്ക് നേട്ടങ്ങൾ ഉണ്ടാകും, ആരോഗ്യം മികച്ചതായിരിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)