Todays horoscope: മിഥുന രാശിക്കാർക്ക് ഇന്ന് വൻ സാമ്പത്തിക നേട്ടം, ഇടവ രാശിക്കാർക്ക് ചെലവേറും, അറിയാം ഇന്നത്തെ രാശിഫലം!

Sat, 27 Jul 2024-6:20 am,

Horoscope Today 27 July 2024: ജ്യോതിഷപ്രകാരം ഓരോ ദിവസവും രാശി മാറ്റം അനുസരിച്ച് ഓരോരുത്തർക്കും വ്യത്യസ്ത ദിനമായിരിക്കും

ശനിയാഴ്ചയായ ഇന്ന് മിഥുന രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം ലഭിക്കും. ഇവർക്ക് വ്യാപാരം വിപുലീകരിക്കാം.  ആരോഗ്യം ദുർബലമായേക്കാം

 

എന്നാൽ ഇടവ രാശിക്കാർക്ക് ഇന്ന് പണച്ചെലവ് കൂടും.  കർക്കടക രാശിക്കാരുടെ മുടങ്ങിയ പണികൾ ഇന്ന് പൂർത്തിയാക്കും.  ഇന്ന് ഓരോ രാശിക്കാർക്കും എങ്ങനെയായിരിക്കും എന്ന് നോക്കാം...

മേടം (Aries): തൊഴിൽ രംഗത്ത് ഇവർക്ക് തിരക്കേറും.  ഉത്തരവാദിത്തങ്ങൾ കൂടും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, കുടുംബ ജീവിതം സന്തോഷപൂർണമാകും.

ഇടവം (Taurus): ഇന്ന് ഇവർക്ക് നല്ലൊരു ദിവസമായിരിക്കും, കുടുംബാംഗങ്ങളുമായി നല്ലൊരു ദിവസം പങ്കിടും, ചെലവേറും, ഓഫീസിലെ ജോലികൾ പൂർത്തിയാകും. 

മിഥുനം (Gemini): പങ്കാളിത്ത ബിസിനസ് ചെയ്യുന്നവർക്ക് ഇന്ന് നല്ല ദിനം.  കുടുംബ ജീവിതത്തിൽ ഇന്ന് ടെൻഷൻ ഉണ്ടാകും, വീട്ടിലെ അംഗങ്ങൾ തമ്മിൽ വഴക്കുണ്ടായേക്കാം, സാമ്പത്തികം മികച്ചതായിരിക്കും, ആരോഗ്യം ശ്രദ്ധിക്കുക.

കർക്കടകം (Cancer): പൂർത്തിയാകാത്ത പണി ഇന്ന് കമ്പ്ലീറ്റ് ചെയ്യും. സാമ്പത്തിക നേട്ടം ഉണ്ടാകും, ജോലിക്കാർ ഇന്ന് ജാഗ്രത പാലിക്കുക, സാമ്പത്തിക നേട്ടം ഉണ്ടാകും, ധനനഷ്ടം ഉണ്ടായേക്കാം, ആരോഗ്യം സൂക്ഷിക്കുക.

ചിങ്ങം (Leo): ഇന്ന് ബിസിനസുകാർ ഒന്ന് സൂക്ഷിക്കുക, ഇവർക്ക് നഷ്ടം ഉണ്ടായേക്കാം, ജോലിയുള്ളവർ വർക്കുകൾ സൂക്ഷിക്കണം, ധനസ്ഥിതി മെച്ചപ്പെടും, സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും, ആരോഗ്യം ഒന്ന് ശ്രദ്ധിക്കുക.

കന്നി (Virgo):  അടുത്തിടെ ഓപ്പറേഷൻ നടത്തിയവരാണെങ്കിൽ ഒന്ന് സൂക്ഷിക്കുക, ഓഫീസിൽ മേലധികാരികളോട് നന്നായി ഇടപഴകുക. അഹങ്കാരം നല്ലതല്ല, സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും, കുടുംബാന്തരീക്ഷം മികച്ചതായിരിക്കും.

തുലാം (Libra): ഇന്ന് ഇവർക്ക് സാമ്പത്തികമായി മിയോകച്ച ദിവസം. കിട്ടില്ലെന്ന് വിചാരിച്ച പണം കിട്ടും, ജോലി ശ്രദ്ധിക്കുക, ആരോഗ്യം ശ്രദ്ധിക്കണം.

വൃശ്ചികം (Scorpio):  കോടതി കേസുകളിൽ നല്ല തീരുമാനമുണ്ടാകും, ജോലി തിരക്കുണ്ടാകും, സാമ്പത്തികസ്ഥിതി മികച്ചതാകും, ആരോഗ്യം നന്നായിരിക്കും.

ധനു (Sagittarius): എന്നിവർക്ക് മികച്ച ദിനം, സുഹൃത്തുക്കളുമായി സമയം ചെലവഴിക്കും, മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കും, ആരോഗ്യം ശ്രദ്ധിക്കുക

മകരം (Capricorn): ജോലിസ്ഥലത്ത് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും, ബിസിനസുകാർക്ക് ലാഭമുണ്ടാകും, സാമ്പത്തിക സ്ഥിതി മികച്ചതാകും, ആരോഗ്യം മോശമായേക്കും.

കുംഭം (Aquarius): ദമ്പത്യം നല്ലതായിരിക്കും, പങ്കാളിയുടെ പൂർണ്ണ പിന്തുണയുണ്ടാകും, ധനസ്ഥിതി സമ്മിശ്രമായിരിക്കും, ചെലവുകൾ കൂടും, ആരോഗ്യം ഇന്ന് ശ്രദ്ധിക്കണം.

മീനം (Pisces): വിദ്യാഭ്യാസ മേഖലയിലുള്ളവർക്ക് ഇന്ന് നല്ലൊരു ദിനമായിരിക്കും. വാൻ പുരോഗതിയുണ്ടാകും, ബിസിനസുകാർക്കും സാമ്പത്തിക നേട്ടം ഉണ്ടാകും, കുടുംബാന്തരീക്ഷം  സന്തോഷപൂർണ്ണമാകും.  ആരോഗ്യം നല്ലതായിരിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link