Today`s Horoscope: 12 രാശികൾക്കും ഇന്നത്തെ ദിവസം എങ്ങനെ? അറിയാം സമ്പൂർണ രാശിഫലം

Sun, 22 Dec 2024-6:19 am,

മേടം രാശിക്കാർക്ക് ഇന്ന് വളരെ തിരക്കുള്ള ദിവസമായിരിക്കും. ചില പ്രത്യേക വ്യക്തികളെ നിങ്ങൾ കണ്ടുമുട്ടിയേക്കും. നിക്ഷേപ കാര്യങ്ങളിൽ ഒരു വിദഗ്ധൻ്റെ ഉപദേശം തേടുക. ചെലവുകൾ വിവേകത്തോടെ ആസൂത്രണം ചെയ്യുക. 

 

ഇടവം രാശിക്കാർക്ക് ഇന്ന് പുരോഗതിയുടെ ദിവസമായിരിക്കും. മനസ്സുകൊണ്ട് തീരുമാനങ്ങൾ എടുക്കുക. കുടുംബാംഗങ്ങളിൽ ആർക്കെങ്കിലും ആരോ​ഗ്യസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. സമ്മർദ്ദങ്ങളിൽ നിന്ന് ആശ്വാസമുണ്ടാകും. 

 

മിഥുനം രാശിക്കാർക്ക് ഏറെ സന്തോഷം നിറഞ്ഞ ദിവസമായിരിക്കും ഇന്ന്. സഹോദരങ്ങളുമായി നിങ്ങൾക്ക് നല്ല ബന്ധം ഉണ്ടായിരിക്കും. പ്രണയിതാക്കൾ തങ്ങളുടെ പങ്കാളിയെ കുടുംബത്തിന് പരിചയപ്പെടുത്തുകയും വിവാഹ കാര്യങ്ങളിലേക്ക് കടക്കുകയും ചെയ്യും. തർക്കങ്ങളിൽ നിന്നും അകന്നു നിൽക്കുക. സർക്കാർ പദ്ധതികളിൽ നിന്ന് പ്രയോജനം നേടും. അപ്രതീക്ഷിത നേട്ടങ്ങൾ കൈവരും. 

 

കർക്കടകം രാശിക്കാർക്ക് സമ്മിശ്ര ഫലങ്ങളായിരിക്കും ഇന്ന് ലഭിക്കുക. ബിസിനസിൽ ലാഭമുണ്ടാകും. പരിചയമില്ലാത്ത വ്യക്തികളിൽ നിന്ന് അകലം പാലിക്കുക. ജോലിയിൽ നിങ്ങളുടെ പരിശ്രമങ്ങൾ ഫലം കാണും. അനാവശ്യ കോപം ഒഴിവാക്കുക. കാരണം ഇത് നിങ്ങളുടെ ജോലിയെ തടസ്സപ്പെടുത്തും. ജോലികൾ പൂർത്തിയാക്കുന്നതിലെ കാലതാമസം നിങ്ങളുടെ മേലുദ്യോ​ഗസ്ഥനെ അലോസരപ്പെടുത്തിയേക്കാം. വിദ്യാർത്ഥികൾക്ക് പഠനത്തിൽ വെല്ലുവിളികൾ നേരിടാം.

 

ചിങ്ങം രാശിക്കാർക്ക് ഇന്ന് അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല ദിവസമാണിന്ന്. ജോലി സ്ഥലത്ത് നിങ്ങൾക്കുള്ള ബഹുമാനം വർധിക്കും. ആളുകൾക്ക് നിങ്ങളിലുള്ള വിശ്വാസം വർദ്ധിക്കും. കുടുംബത്തിൻ്റെ താൽപ്പര്യങ്ങൾക്കനുസൃതമായി നിങ്ങൾ തീരുമാനങ്ങൾ എടുക്കും. സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. 

 

കന്നി രാശിക്കാർക്ക് ഇന്ന് അല്പം സമ്മർദ്ദം നിറഞ്ഞ ദിവസമായിരിക്കും. ജീവിതപങ്കാളിയുമായി ചേർന്ന് കരിയർ തീരുമാനങ്ങൾ എടുക്കുക. ബിസിനസിൽ റിസ്ക് എടുക്കുന്നത് ഒഴിവാക്കുക. പുതിയ വാഹനം വാങ്ങാൻ സാധ്യയുണ്ട്. 

 

തുലാം രാശിക്കാർക്ക് ബിസിനസ് സംബന്ധമായി ഇന്നത്തെ ദിവസം അനുകൂലമാണ്. പങ്കാളിത്ത ബിസിനസ് ഗുണം ചെയ്യും. ഏറെ ബുദ്ധിമുട്ടുള്ള കാര്യങ്ങൾ നിഷ്പ്രയാസം ചെയ്ത് തീർക്കാനാകും. 

 

വൃശ്ചിക രാശിക്കാർക്ക് ഇന്ന് സമ്മിശ്ര ഫലമായിരിക്കും. തെറ്റിദ്ധാരണകൾ മാറി ബന്ധങ്ങൾ കൂടുതൽ ദൃഢമാകും. ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായി ചെയ്ത് തീർക്കുക. ബിസിനസിൽ അനുകൂല മാറ്റങ്ങൾ ഉണ്ടാകാം.

 

ധനു രാശിക്കാർക്ക് ഇന്ന് സമ്മിശ്ര ഫലങ്ങൾ നിറഞ്ഞ ദിവസമായിരിക്കും. നിങ്ങളുടെ കുട്ടിയുടെ വിദ്യാഭ്യാസത്തെക്കുറിച്ച് നിങ്ങൾക്ക് നല്ല വാർത്തകൾ ലഭിച്ചേക്കാം. സുഹൃത്തുക്കളുമായി ഒരു യാത്ര പ്ലാൻ ചെയ്തേക്കാം. അപരിചിതരെ അന്ധമായി വിശ്വസിക്കരുത്. 

 

മകരം രാശിക്കാർ പുതിയ എന്തെങ്കിലും തുടങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിന് അനുകൂല സമയമാണിത്. മറ്റ് സ്ഥലങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾ വിജയിച്ചേക്കാം. വീട്ടിൽ ഒരു മതപരമായ ചടങ്ങ് നടക്കാൻ സാധ്യതയുണ്ട്. 

 

കുംഭം രാശിക്കാർക്ക് ഇന്ന് വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. ആരോഗ്യപരമായി ചില പ്രശ്നങ്ങൾ നേരിടേണ്ടി വരും. ഇത് നിങ്ങളുടെ ജോലിയെ ബാധിച്ചേക്കാം. ജോലി അന്വേഷിക്കുന്നവർക്ക് ഒരു സുഹൃത്ത് വഴി നല്ല അവസരം ലഭിക്കും. മുടങ്ങിക്കിടക്കുന്ന സാമ്പത്തിക സ്രോതസ്സുകൾ വീണ്ടെടുക്കപ്പെട്ടേക്കാം. കരിയറിൽ മുന്നേറ്റമുണ്ടായേക്കാം.

 

മീനം രാശിക്കാർക്ക് ദിവസത്തിൻ്റെ തുടക്കം അനുകൂലമായിരിക്കും. സാമ്പത്തിക പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടും. കുടുംബ തർക്കങ്ങൾ നിങ്ങളെ അലട്ടിയേക്കാം. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിങ്ങളുടെ താൽപര്യം വർദ്ധിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link