Today`s Horoscope: ഈ രാശിക്കാർ ഇന്ന് വഞ്ചിക്കപ്പെട്ടേക്കും, നേട്ടങ്ങൾ ഇവർക്ക് മാത്രം; സമ്പൂർണ രാശിഫലം
മേടം: മേടം രാശിക്കാർക്ക് ഇന്നത്തെ ദിവസം അത്ര ശുഭകരമായിരിക്കില്ല. കുടുംബബന്ധങ്ങളിൽ പ്രശ്നങ്ങൾ ഉടലെടുക്കും. തൊഴിൽപരമായ കാര്യങ്ങളിൽ നിരാശയുണ്ടാകും. പഴയ കാലത്തെ നഷ്ട പ്രണയം കാരണം വർത്തമാന കാലത്തിൽ മാനസികമായ അസ്വസ്ഥത വേട്ടയാടും. ആത്മപരിശോധന നടത്തേണ്ട സമയമാണിത്. ലക്ഷ്യങ്ങൾ പുനഃക്രമീകരിക്കാനുമുള്ള സമയം അതിക്രമിച്ചു കഴിഞ്ഞു.
ഇടവം: ഇടവം രാശിക്കാർ ഇന്ന് സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തേണ്ട ദിവസമാണ്. ചെലവ് വർധിക്കും. അനാവശ്യ ചെലവുകൾ ഒഴിവാക്കിയില്ലെങ്കിൽ വലിയ സാമ്പത്തിക ബാധ്യതയുണ്ടാകും. ബിസിനസുകാരും നിക്ഷേപകരും ഇന്ന് ശ്രദ്ധയോടെ വേണം പദ്ധതികൾ ആവിഷ്കരിക്കാൻ. ഏതെങ്കിലും ആഘോഷ പരിപാടികളിലേയ്ക്ക് ക്ഷണം ലഭിക്കാൻ സാധ്യതയുണ്ട്.
മിഥുനം: മിഥുനം രാശിക്കാർ ഇന്ന് തെറ്റദ്ധരിപ്പിക്കപ്പെടാനോ വഞ്ചിക്കപ്പെടാനോ സാധ്യത കാണുന്നു. നിങ്ങളുടെ ജനപ്രീതിയിൽ അസൂയപ്പെടുന്ന ഒരാൾ നിങ്ങളെ ഒരു സംവാദത്തിന് വെല്ലുവിളിച്ചേക്കാം. പൂർണമായും മനസിലാക്കാൻ സാധിക്കാത്ത ഏതെങ്കിലും വ്യക്തിയിൽ വിശ്വാസം അർപ്പിക്കുകയോ പുതിയ പദ്ധതികൾ ആവിഷ്കരിക്കുതയോ
കർക്കടകം: യാത്രാ സംബന്ധമായ പദ്ധതികൾ മികച്ചതായി കാണപ്പെടുന്നുണ്ടെങ്കിലും എല്ലാ ക്രമീകരണങ്ങളും മുൻകൂട്ടി ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. ഇന്നത്തെ ദിവസം ചില നല്ല വാർത്തകൾ ലഭിക്കാൻ സാധ്യതയുണ്ട്. പഴയ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ സഹായിക്കാൻ അവസരം ലഭിക്കും.
ചിങ്ങം: ചിങ്ങം രാശിക്കാർ ഇന്നത്തെ ദിവസം ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ മാത്രം ചെയ്യുക. മറ്റുള്ളവരുടെ വാക്കുകൾ വിശ്വസിക്കാതിരിക്കുക. സംശയങ്ങളുണ്ടെങ്കിൽ അവയ്ക്ക് ഉത്തരം കണ്ടെത്തുക. ജോലിസ്ഥലത്ത് ഏറ്റുമുട്ടലുകൾ ഒഴിവാക്കുക. നിങ്ങൾ പങ്കെടുത്തേക്കാവുന്ന സാമൂഹിക പരിപാടികളിലൂടെ പുതിയ പ്രണയ സംഗമങ്ങൾക്കുള്ള അവസരങ്ങൾ തുറക്കും.
കന്നി: കന്നി രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. പുതിയ വാഹനമോ മറ്റ് ഇലക്ട്രോണിക്സ് ഉപകരണങ്ങളോ വാങ്ങാൻ അനുയോജ്യമായ ദിവസമാണിത്. കുടുംബാന്തരീക്ഷം മെച്ചപ്പെടും. പങ്കാളിയോടൊപ്പമുള്ള നിമിഷങ്ങൾ ആസ്വദിക്കും. യാത്രയ്ക്ക് സാധ്യത കാണുന്നുണ്ട്. എടുത്തുചാട്ടം പാടില്ല.
തുലാം: തുലാം രാശിക്കാർ ഇന്നത്തെ ദിവസം സ്വന്തമായി കുറച്ച് സമയം കണ്ടെത്താൻ ശ്രമിക്കുക. തിരക്കുകൾ മാറ്റി വെച്ച് അൽപ്പം വിശ്രമമാകാം. കൂടാതെ ഏതെങ്കിലും തരത്തിലുള്ള വ്യായാമം ചെയ്യാൻ ആരംഭിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. പൊള്ളലേൽക്കാൻ സാധ്യതയുണ്ട്. പുതിയ പ്രോജക്ടുകൾ, ബിസിനസ്സ് സംരംഭങ്ങൾ, പുതിയ തൊഴിൽ, ഉന്നത വിദ്യാഭ്യാസം എന്നിവയ്ക്ക് അനുകൂലമായ സമയമാണ്.
വൃശ്ചികം: ഇന്നത്തെ ദിവസം വൃശ്ചിക രാശിക്കാർ തർക്കങ്ങളിൽ ഏർപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അമിതമായി വികാരങ്ങൾക്ക് അടിമപ്പെടാൻ പാടില്ല. പ്രത്യേകിച്ച് പ്രണയബന്ധങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടായാൽ ക്ഷമയോടെ പ്രതികരിക്കുക. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ വേണം. കുടുംബാന്തരീക്ഷം മെച്ചപ്പെടും.
ധനു: ധനു രാശിക്കാർ ഇന്നത്തെ ദിവസം സമാധാനപരമായി വേണം കാര്യങ്ങളെ സമീപിക്കാൻ. ആവേശകരമായി തോന്നിയേക്കാവുന്ന ചില സാഹചര്യങ്ങൾ ഉണ്ടായേക്കാം. എന്നാൽ എടുത്തുചാട്ടം പാടില്ല. പെട്ടെന്ന് ദേഷ്യം വരാൻ സാധ്യതയുള്ളതിനാൽ ശാന്തരായിരിക്കാൻ ശ്രമിക്കുക. നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
മകരം: മകരം രാശിക്കാർ ഇന്ന് റിസ്ക് എടുക്കാൻ ഭയപ്പെടരുത്. കാരണം അവ ഫലം നൽകും. തെറ്റിധാരണ ജനിപ്പിക്കുന്ന ചില വിവരങ്ങൾ ലഭിക്കും. ഒരു സുഹൃത്ത് നിങ്ങൾക്ക് എതിരായേക്കാം. അതിനാൽ മനസിൽ തോന്നുന്ന കാര്യങ്ങൾ മാത്രം ചെയ്യുക. മറ്റുള്ളവരുടെ വാക്കുകൾ ഒരു പരിധിക്കപ്പുറം വിശ്വസിക്കാൻ പാടില്ല. ആരോഗ്യത്തിന് പരിചരണം ആവശ്യമാണ്.
കുംഭം: കുംഭം രാശിക്കാർ ഇന്നത്തെ ദിവസം ജോലിക്കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. പ്രൊഫഷണലായി വേണം കാര്യങ്ങളെ കൈകാര്യം ചെയ്യാൻ. ചില അപ്രതീക്ഷിത സംഭവങ്ങൾ കുടുംബ കലഹങ്ങളിലേക്ക് നയിക്കും. സ്വത്ത് തർക്കം, നിയമപരമായ പ്രശ്നങ്ങൾ എന്നിവ ഉണ്ടാകും. തിരക്കുകൂട്ടുന്നതിന് മുമ്പ് കാര്യങ്ങൾ നന്നായി വിശകലനം ചെയ്യുകയും വിലയിരുത്തുകയും ചെയ്യുക.
മീനം രാശി: മീനം രാശിക്കാർ ഇന്ന് തിരക്കുകളിൽ നിന്നെല്ലാം വിട്ടുനിന്ന് ശാന്തമായ കുറച്ച് സമയം ചെലവഴിക്കാൻ സാധ്യതയുണ്ട്. വായനയിലോ മറ്റ് വിനോദങ്ങളിലോ ഏർപ്പെടും. വ്യക്തിപരവും ഗാർഹികവുമായ താൽപ്പര്യങ്ങൾക്ക് ഈ ദിവസം അനുകൂലമാണ്. നിങ്ങൾക്ക് വളരെ പ്രയോജനകരമാണെന്ന് തെളിയിക്കുന്ന പുതിയ ചില വഴികൾ തുറക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)