Today`s Horoscope: 12 രാശികൾക്കും ഇന്നത്തെ ദിവസം എങ്ങനെ? അറിയാം സമ്പൂർണ രാശിഫലം

Thu, 19 Dec 2024-6:18 am,

മേടം രാശിക്കാർക്ക് ഇന്ന് വരുമാനം വർധിപ്പിക്കാൻ സാധിക്കും. ജോലി സംബന്ധമായി വളരെ തിരക്ക് അനുഭവപ്പെടും. പ്രണയബന്ധങ്ങൾ കൂടുതൽ ദൃഢമാകും. കുട്ടികളുടെ ഭാഗത്ത് നിന്നുള്ള ചില നല്ല വാർത്തകൾ സന്തോഷം നൽകും. മറ്റുള്ളവർ പറയുന്ന നല്ല കാര്യങ്ങൾ അവ​ഗണിക്കാതെ ശ്രദ്ധയോടെ കേൾക്കുക. വിദ്യാർത്ഥികൾ പരീക്ഷാ തയ്യാറെടുപ്പുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. കുടുംബപ്രശ്നങ്ങൾ ഒഴിയും. 

 

ഇടവം രാശിക്കാർക്ക് ഈ ദിവസം വളരെ ഫലപ്രദമായിരിക്കും. ജോലിസ്ഥലത്ത് മേലുദ്യോ​ഗസ്ഥരുടെ പ്രശംസ നേടുകയും അതുവഴി പ്രമോഷൻ ലഭിക്കാനുമുള്ള സാധ്യതയുണ്ട്. സന്തോഷകരമായ ചില വാർത്തകൾ നിങ്ങളെ കാത്തിരിക്കുന്നു. 

 

മിഥുനം രാശിക്കാർക്ക് ദിവസം സമ്മിശ്ര ഫലങ്ങൾ നിറഞ്ഞതായിരിക്കും. തീരുമാനങ്ങൾ എടുക്കാൻ നിങ്ങൾ നിങ്ങളുടെ ബുദ്ധിയും യുക്തിയും ഉപയോഗിക്കും. അശ്രദ്ധ ഒഴിവാക്കുക. പുരോ​ഗതിയിലെ തടസങ്ങൾ നീങ്ങി കൂടുതൽ ഉയർച്ചയുണ്ടാകും. നിങ്ങളുടെ ഉദ്യമങ്ങൾക്ക് സഹോദരങ്ങൾ പിന്തുണ നൽകും. ബിസിനസ് വികസിപ്പിക്കാനും വരുമാനം വർധിപ്പിക്കാനും സാധിക്കും. 

 

കർക്കടക രാശിക്കാർക്ക് ഇന്നത്തെ ദിവസം സാമ്പത്തികമായി അനുകൂലമായിരിക്കും. എന്നാൽ ആരോഗ്യത്തിന് മുൻഗണന നൽകണം. കുടുംബാംഗങ്ങൾ നേരിടുന്ന വെല്ലുവിളികളും പരിഹരിക്കപ്പെടും. അനാവശ്യ റിസ്ക് എടുക്കുന്നത് ഒഴിവാക്കുക, കാരണം അവ സങ്കീർണതകളിലേക്ക് നയിച്ചേക്കാം. ദാമ്പത്യ ജീവിതം സന്തോഷകരമാകും. 

 

ചിങ്ങം രാശിക്കാർക്ക് ദിവസം അനുകൂലമായിരിക്കും. പൂർവ്വിക സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിജയമുണ്ടാകും. മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കാനാകും. സാമ്പത്തികമായി അൽപം വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. ബിസിനസ്സ് അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുകയും സർക്കാർ പദ്ധതികളിൽ നിന്ന് പ്രയോജനം നേടുകയും ചെയ്യും. 

 

കന്നി രാശിക്കാർക്ക് സമ്മിശ്ര ഫലങ്ങളാണ് ഇന്ന് ലഭിക്കുക. കുടുംബ പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുക. പുറത്തുനിന്നുള്ളവരെ വിശ്വസിക്കാതിരിക്കുക. ഒരു പുതിയ സംരംഭത്തിൽ നിക്ഷേപിക്കാനുള്ള ആലോചനയുണ്ടാകാം. അപരിചിതരുമായി ഇടപഴകുമ്പോൾ ജാഗ്രത പാലിക്കുക.

 

തുലാം രാശിക്കാർക്ക് ഈ ദിവസം പ്രയോജനകരമായിരിക്കും. എവിടെയെങ്കിലും കുടുങ്ങി കിടന്നിരുന്ന പണം തിരികെ ലഭിക്കും. അനാവശ്യ റിസ്ക് എടുക്കുന്നത് ഒഴിവാക്കുക. സുഖസൗകര്യങ്ങളും ആഡംബരങ്ങളും വർധിക്കും. ബിസിനസിൽ വലിയ നേട്ടങ്ങളുണ്ടാകും. എങ്കിലും സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധിക്കുക. 

 

വൃശ്ചികം രാശിക്കാർക്ക് ഈ ദിവസം ഐശ്വര്യം നൽകും. ബിസിനസ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത പുലർത്തുക. സുഹൃത്തുക്കളുമൊത്തുള്ള ഒരു വിനോദയാത്ര ആസൂത്രണം ചെയ്തേക്കാം. 

 

ധനു രാശിക്കാരുടെ വരുമാനം വർധിക്കും. പങ്കാളിയുമായുള്ള പ്രശ്നങ്ങൾ മാറും. ജോലികളിൽ തിരക്കുകൂട്ടാതിരിക്കുക. സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കും. 

 

മകരം രാശിക്കാർക്ക് ഈ ദിവസം ഏറെ ലാഭകരമായിരിക്കും. സർക്കാർ പദ്ധതികൾ പ്രയോജനപ്പെട്ടേക്കാം. ജോലിസ്ഥലത്ത് മറ്റുള്ളവരെ ആശ്രയിക്കുന്നത് ഒഴിവാക്കുകയും നിങ്ങളുടെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുകയും ചെയ്യുക. 

 

കുംഭം രാശിക്കാർക്ക് അനുകൂല ദിവസമാണിന്ന്. കുടുംബ പ്രശ്‌നങ്ങൾ ഏറെക്കുറെ പരിഹരിക്കപ്പെടും. ആരോഗ്യപ്രശ്നങ്ങൾ കുറയാനും സാധ്യതയുണ്ട്. പ്രണയ ബന്ധങ്ങളിലുള്ളവർ അവരുടെ പങ്കാളികളുമായി നല്ല സമയം ചെലവഴിക്കും. നിങ്ങളുടെ വരുമാന സ്രോതസ്സുകൾ വികസിക്കും. കടങ്ങൾ കുറയാൻ സാധ്യതയുണ്ട്.

 

മീനം രാശിക്കാർക്ക് ഈ ദിവസം സമ്മിശ്ര ഫലങ്ങൾ നൽകും. പൂർത്തിയാക്കാനുള്ള ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ജോലിയുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളുമായി നിലനിൽക്കുന്ന തർക്കങ്ങൾ പരിഹരിക്കപ്പെടാൻ സാധ്യതയുണ്ട്. പ്രൊഫഷണൽ ജീവിതത്തിൽ മറ്റുള്ളവരുടെ ഉപദേശത്തെ അമിതമായി ആശ്രയിക്കാതിരിക്കുക. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link