Horoscope October 31st: കർക്കടകം രാശിക്ക് ഇന്ന് അനുകൂല ദിവസം, കന്നി രാശിക്കാരുടെ ആ​ഗ്രഹങ്ങൾ സഫലമാകും; അറിയാം സമ്പൂർണ രാശിഫലം

Thu, 31 Oct 2024-6:19 am,

മേടം രാശിക്കാർക്ക് പുരോഗതിക്കുള്ള സാധ്യതയുണ്ട്. ഒരേസമയം ഒന്നിലധികം ജോലികൾ നിങ്ങൾ സ്വയം കൈകാര്യം ചെയ്യും. ജോലിയിൽ ജാഗ്രത പുലർത്തുക. പുതിയ വാഹനം വാങ്ങുന്നതിന് സമയം അനുകൂലമാണ്.

 

ഇടവം രാശിക്കാർക്ക് സങ്കീർണതകൾ നിറഞ്ഞൊരു ദിവസമായിരിക്കും ഇന്ന്. പ്രണയബന്ധത്തിലുള്ളവർക്ക് പങ്കാളിയുമായി ചെറിയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായേക്കാം. വിദേശ യാത്രയ്ക്ക് അവസരമുണ്ടാകും. കുടുംബപ്രശ്‌നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുകയും വേണം.

 

മിഥുനം രാശിക്കാർക്ക് ചില സന്തോഷകരമായ വാർത്തകൾ ലഭിച്ചേക്കാം. പുതിയ ജോലി ഓഫർ ലഭിക്കാൻ സാധ്യതയുണ്ട്.

 

കർക്കടകം രാശിക്കാർക്ക് ഇന്ന് അനുകൂലമായ ദിവസമായിരിക്കും. സ്വത്തുമായി ബന്ധപ്പെട്ട നല്ല വാർത്തകൾ നിങ്ങൾക്ക് ലഭിച്ചേക്കാം. ചെലവ് വർദ്ധിക്കുന്നത് ആശങ്കകളിലേക്ക് നയിച്ചേക്കാം.

 

ചിങ്ങം രാശിക്കാർക്ക് ഭൗതിക സുഖങ്ങൾ അനുഭവിക്കാൻ ഭാ​ഗ്യമുണ്ടാകും. പുരോഗതിക്കുള്ള തടസങ്ങൾ കുറയും. ജോലികൾ ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്യുന്നത് നല്ലതാണ്. നഷ്ടപ്പെട്ട ഒരു സാധനം വീണ്ടെടുക്കാനുള്ള സാധ്യതയുണ്ട്. 

 

കന്നിരാശിക്കാർക്ക് അവരുടെ ആഗ്രഹം ഇന്ന് സഫലമായേക്കാം. അപകട സാധ്യതയുള്ളതിനാൽ വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കുക. കുടുംബാംഗങ്ങൾ നിങ്ങളുടെ അഭിപ്രായങ്ങളെ വിലമതിക്കും, അതിനാൽ ആലോചിച്ച് തീരുമാനങ്ങൾ എടുക്കുക. 

 

തുലാം രാശിക്കാർക്ക് നല്ല വാർത്തകൾ ലഭിക്കും. ഒരു പുതിയ തൊഴിൽ അവസരം ലഭിക്കാൻ സാധ്യതയുണ്ട്. ബിസിനസ്സിൽ നേട്ടമുണ്ടാകും. ദീർഘകാലമായി നിലനിന്നിരുന്ന സാമ്പത്തിക ബാധ്യത തീർക്കും.

 

വൃശ്ചികം രാശിക്കാർ അവരുടെ വരവും ചെലവും ശ്രദ്ധിക്കണം. ജോലിയിൽ തെറ്റുകൾ സംഭവിക്കാം, അതിന് മേലുദ്യോ​ഗസ്ഥരാൽ ശാസിക്കപ്പെടും. അവിവാഹിതർക്ക് വിവാഹം നടന്നേക്കാം. പുതിയ വസ്തു വാങ്ങാൻ ഇടയുണ്ട്. കടങ്ങൾ പരിഹരിക്കപ്പെടും. 

 

ധനു രാശിക്കാർക്ക് ഇന്ന് അനുകൂല ഫലങ്ങൾ ലഭിക്കും. വളരെക്കാലത്തിനു ശേഷം നിങ്ങൾ ഒരു പഴയ സുഹൃത്തിനെ കണ്ടുമുട്ടാം. വസ്തുവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. 

 

മകരം രാശിക്കാർക്ക് നല്ല ദിവസമാണിന്ന്. സാമ്പത്തിക സ്ഥിതി ശക്തമാകും. സുഹൃത്തുക്കളുമായോ കുടുംബ ബന്ധങ്ങളുമായോ ഉള്ള പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടും.

 

കുംഭം രാശിക്കാർക്ക് തിരക്കേറിയ ഒരു ദിവസമായിരിക്കും ഇന്ന്. ജോലികൾ കൈകാര്യം ചെയ്യാൻ കൃത്യമായ ആസൂത്രണം ആവശ്യമാണ്. നിക്ഷേപങ്ങളിൽ ജാഗ്രത പാലിക്കുക, തിടുക്കത്തിലുള്ള തീരുമാനങ്ങൾ ഒഴിവാക്കുക. ബിസിനസ്സിലെ മാറ്റങ്ങൾ പ്രയോജനകരമായിരിക്കും. എന്നാൽ പങ്കാളിത്ത ബിസിനസ് ഒഴിവാക്കുക.

 

മീനം രാശിക്കാർക്ക് ഇന്ന് സാമ്പത്തിക കാര്യങ്ങളിൽ അനുകൂലമായ ഫലങ്ങളുണ്ടാകും. സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. സഹോദരങ്ങളുമായുള്ള സ്വത്ത് തർക്കങ്ങൾ ബന്ധങ്ങൾ വഷളാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക. പങ്കാളിയുടെ പിന്തുണയുണ്ടാകും.

 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.

 

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link