Todays Horoscope: മേട രാശിക്കാർക്ക് ഇന്ന് തൊഴിലിൽ പുരോഗതി, വൃശ്ചിക രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക, അറിയാം ഇന്നത്തെ രാശിഫലം!

Fri, 04 Oct 2024-6:40 am,

Horoscope Today 04 October 2024: ഇന്ന് മേട രാശിക്കാർക്ക് തൊഴിലിൽ പുരോഗതി,  ഇടവ  ഇടവ രാശിയിലെ രാഷ്ട്രീയക്കാർക്ക് നേട്ടങ്ങളുടെ ദിനം, മിഥുന രാശിക്കാർ ഇന്ന് ഉത്തരവാദിത്തത്തോടെ കാര്യങ്ങൾ നടത്തുക, 

കർക്കടക രാശിക്കാർക്ക് വരുമാനം വർധിക്കും, മകര രാശിക്കാർക്ക് പ്രശ്നങ്ങളുടെ ദിനം. മറ്റു രാശിക്കാർക്ക് ഇന്നത്തെ ദിനം എങ്ങനെ അറിയാം...

മേടം (Aries): ഇന്നിവർക്ക് തൊഴിലിൽ പുരോഗതി, കുട്ടികളുമായി കുറച്ചു നല്ല മിമിഷങ്ങൾ പങ്കുവെക്കാൻ കഴിയും. ജോലിസ്ഥലത്തെ സഹതൊഴിലാളികളുമായി സുഹൃത്തുക്കളെ പോലെ ഇടപഴകണം, നിങ്ങളുടെ സംസാരം ആളുകളെ ആകർഷിക്കും.

ഇടവം (Taurus):  ഈ രാശിയിലെ രാഷ്ട്രീയക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം,  ഇന്നിവരുടെ ആഗ്രഹത്തിന് അനുസരിച്ച് നേട്ടങ്ങൾ ലഭിക്കും,  ജോലിയുമായി ബന്ധപ്പെട്ട് കുടുംബത്തിലെ ഒരാൾ വേറെ പോകാൻ സാധ്യത, കാര്യങ്ങൾ ആലോചിച്ചു ,മാത്രം മുന്നോട്ട് പോകുക.  

മിഥുനം (Gemini): ഇന്നിവർ ഉത്തരവാദിത്തത്തോടെ കാര്യങ്ങൾ ചെയ്യുക, അതിൽ ഉഴപ്പരുത്. പുതിയ പദ്ധതികളിൽ നിന്നും ലാഭം ലഭിക്കും, കടം കൊടുത്ത പണം തിരികെ ലഭിക്കും. 

കർക്കടകം (Cancer): ഇന്നിവർക്ക് പുരോഗതിയുടെ ദിനം, ലഭിച്ച ജോലികൾ നല്ല രീതിയിൽ പൂർത്തിയാക്കുക, കുടുംബ ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും.

ചിങ്ങം (Leo):  ഇന്നിവർക്ക് ശരിക്കും അടിപൊളി ദിനമായിരിക്കും, പുതിയ ജോലികൾക്ക് തുടക്കം കുറിക്കാൻ കഴിയും, വസ്തുവുമായി ബന്ധപ്പെട്ട തർക്കങ്ങൾ നിങ്ങൾക്ക് അനുകൂലമാകും. 

കന്നി (Virgo): ഇന്നിവർക്ക് സന്തോഷങ്ങളുടെ ദിനം, വളരെക്കാലമായി നിങ്ങളുടെ കയ്യിലുണ്ടായിരുന്ന പദ്ധതി പൂർത്തിയാക്കും.  

തുലാം (Libra): ഇന്നിവർക്ക് അനുകൂല ദിനം,  ജോലിസ്ഥലത്ത് എല്ലാവരുടേയും പൂർണ്ണ പിന്തുണ ലഭിക്കും, ആരോഗ്യം ശ്രദ്ധിക്കുക. 

വൃശ്ചികം (Scorpio): ഓരോ സിനിമയിലും താരങ്ങൾ ഇന്നിവരുടെ മനസ് വലിയ ടെൻഷനിലായിരിക്കും ആരോഗ്യം സർഹാദ്ധിക്കുക, ആരുടേയും വാക്കുകൾ ശ്രദ്ധിക്കരുത്. 

ധനു (Sagittarius): ഇന്നിവർക്ക് നല്ല ദിനം, ജോലിയിൽ സന്തുഷ്ടരാകും, വിദ്യാർത്ഥികൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. 

മകരം (Capricorn): ഇന്നിവർക്ക് പ്രശ്നങ്ങളുടെ ദിനം, ആരോഗ്യത്തിൽ പ്രശനങ്ങൾ ഉണ്ടാകും, സാമ്പത്തികം വർധിക്കും എങ്കിലും ചെലവുകൾ ശ്രദ്ധിക്കുക.  

കുംഭം (Aquarius): ഇന്നിവർ വ്യാപാരവുമായി ബന്ധപ്പെട്ട് പുതിയ പദ്ധതികൾക്ക് തുടക്കം കുറിക്കും, ഏറ്റെടുത്ത കാര്യങ്ങളിൽ വിജയിക്കും.  

മീനം (Pisces): ഇന്നിവർക്ക് സമ്മിശ്ര ദിനം, പങ്കാളിയുടെ ജോലിയുമായി ബന്ധപ്പെട്ട് നിങ്ങൾക്കും ടെൻഷൻ ഉണ്ടാകും, വിദ്യാർഥികൾ ശ്രദ്ധിക്കുക, പണം കടം കൊടുക്കുന്നത് ആലോചിച്ചു വേണം.      (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link