Compact SUV: ഇന്ത്യയിൽ ഉടനെത്തും ഈ കോംപാക്റ്റ് എസ്‌യുവികൾ- ചിത്രങ്ങൾ കാണാം
ഹ്യുണ്ടായ് മൈക്രോ എസ്‌യുവി ഉടൻ തന്നെ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹ്യുണ്ടായിയുടെ ഇന്ത്യയിലെ ഏറ്റവും ബജറ്റ് ഫ്രണ്ട്ലിയായ എസ്‌യുവി ആയിരിക്കും ഇതെന്നാണ് പ്രതീക്ഷിക്കുന്നത്.
കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് 2023 പകുതിയോടെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് കിയ സെൽറ്റോസ് എത്തുന്നത്.
മാരുതി സുസുക്കി ഫ്രോങ്ക് അടുത്ത മാസം ഇന്ത്യയിൽ അവതരിപ്പിക്കും. ഗ്രാന്റ് വിറ്റാരയിൽ നിന്നുള്ള ഡിസൈൻ പ്രചോദനം ഉൾക്കൊണ്ട മോഡലാണ് ഫ്രോങ്ക്സ്. രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് ഫ്രോങ്ക്സ് എത്തുക.
സെറ്റ, ആൽഫ എന്നീ രണ്ട് വാരിയന്റുകളിലാണ് മാരുതി സുസുക്കി ജിംനി ലഭ്യമാകുക. ഒമ്പത് ലക്ഷം മുതൽ 13 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില.
ടാറ്റ പഞ്ച് സിഎൻജി 2023 ജൂണിൽ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. 5.49 ലക്ഷം രൂപയാണ് ടാറ്റ പഞ്ച് സിഎൻജിയുടെ എക്സ് ഷോറൂം വില.