2024 Hit Dialogues: 2024ലേ `നിനക്ക് പോകാൻ അനുവാദല്ല്യാ`, ഹി..ഹി..`ജസ്റ്റ് കിഡ്ഡിങ്`! `ഒറ്റയ്ക്ക് വഴിവെട്ടി` വന്ന ചില ഡയലോഗുകൾ നോക്കിയാലോ...
എടാ മോനേ.....
2024ൽ ആവേശം ഉണ്ടാക്കിയ ഓളമൊട്ടും ചെറുതല്ല. രംഗണ്ണനെയും പിള്ളേരെയും സ്വീകരിച്ച മലയാളികള്‍ രംഗണ്ണന്റെ ഡയലോഗുകളും അങ്ങ് തൂക്കി. എടാ മോനേ എന്ന് ഒരിക്കലെങ്കിലും പറയാത്ത ഒരാള്‍ പോലും ഇന്ന് നമുക്കിടയിലുണ്ടാകില്ല.
ഇതൊക്കെ ശ്രദ്ധിക്കേണ്ടേ അമ്പാനെ...
ഇതൊക്കെ ശ്രദ്ധിക്കേണ്ടേ അമ്പാനെ എന്ന ഡയലോഗാണ് പട്ടികയിൽ അടുത്തത്. അമ്പാന്റെ ശ്രദ്ധിക്കുന്നുണ്ട് അണ്ണാ എന്ന മറുപടിയും സൂപ്പര്‍ ഹിറ്റ് തന്നെ.
കുട്ടേട്ടാ....
കുട്ടേട്ടനെയും പിള്ളരേയും അങ്ങനങ്ങ് മറക്കാൻ പറ്റുമോ? ഫെബ്രുവരി 22ന് തിയറ്ററുകളിലെത്തിയ മഞ്ഞുമ്മൽ ബോയ്സിലെ ഒരുപാട് ഡയലോഗുകൾ സോഷ്യൽ മീഡിയ തൂക്കിയിരുന്നു. ലൂസടിക്കടാ, സുഭാഷ് പോയി...സുഭാഷ് പോയി എന്ന അഭിലാഷിന്റെ ഡയലോഗും കുട്ടേട്ടാ..എന്ന വിളിയും മലയാളികൾ ആഘോഷമാക്കി.
ഒറ്റക്ക് വഴിവെട്ടി വന്നവനാടാ....
ഒറ്റക്ക് വഴിവെട്ടി വന്നവനാടാ എന്ന നിവിൻ പോളിയുടെ മാസ്റ്റർപീസ് ഡയലോഗ് പറയാത്തവരും നമുക്കിടയിലില്ല അല്ലേ? അതുമാത്രമല്ല, ഒരു പാട്ട് ട്രോളായി മാറിയിട്ടുണ്ടെങ്കില്‍ അതും വര്‍ഷങ്ങള്‍ക്ക് ശേഷത്തിലേത് തന്നെയാണ്. ന്യാപകം മോതുതേ എന്ന പാട്ടിനെ അങ്ങ് മറക്കാനൊക്കുവോ?
It's not a കൊണച്ച പ്ലാൻ....
ലേറ്റായി വന്താലും ലേറ്റസ്റ്റായി മാറിയ മറ്റൊരു ഡയലോഗാണ് സൂക്ഷ്മദർശിനിയിലേത്. തന്റെ ബ്രില്ല്യന്റായ പ്ലാനിനെ കളിയാക്കുന്ന മാനുവലിനോട് കയർക്കുകയാണ് സിദ്ധാർത്ഥ് ഭരതന്റെ ഡോ. ജോൺ, 'It's not a കൊണച്ച പ്ലാൻ'.
ജസ്റ്റ് കിഡ്ഡിങ്....
ഫെബ്രുവരി 9ന് തിയേറ്ററുകളിലെത്തിയ പ്രേമലുവിലെ ആദിയാണ് അടുത്ത താരം. എന്തെങ്കിലും പൊട്ട തമാശയുടെ കൂടെ ജെ കെ എന്ന് പറഞ്ഞും മലയാളി ശീലിച്ചു. 'ജസ്റ്റ് കിഡ്ഡിങ്' അല്ലേ!
നിനക്ക് പോകാന്‍ അനുവാദല്ല്യാ...
ഭ്രമയുഗത്തില്‍ മമ്മൂട്ടി പറഞ്ഞ് വെച്ച ഡയലോഗ് പിന്നീട് സോഷ്യല്‍ മീഡിയ അങ്ങ് ഏറ്റെടുത്തു. നിനക്ക് പോകാന്‍ അനുവാദല്ല്യാ എന്ന് 2024നോട് പറയാൻ പറ്റുമോ!