ഈ താരങ്ങളുടെ ആദ്യ ശമ്പളം കേട്ടാൽ അതിശയിച്ച് പോകും

Thu, 29 Sep 2022-6:41 pm,

50 രൂപയായിരുന്നു സൂപ്പർ സ്റ്റാറിന് ആദ്യം ലഭിച്ച പ്രതിഫലം ഇത് അദ്ദേഹം താജ്മഹൽ കാണാൻ പോകാനായി ടിക്കറ്റെടുക്കാൻ ചിലവഴിച്ചുവത്രെ

1500 രൂപയായിരുന്നു അക്ഷയ് കുമാറിൻറെ ആദ്യ ശമ്പളം. സിനിമയിൽ സജീവമാകുന്നതിനും മുൻപ് താരം ഹോട്ടൽ ഷെഫും, വെയിറ്ററുമൊക്കെയായിരുന്നത്രെ

മിസ്റ്റർ പെർഫെക്ഷനിസ്റ്റ് എന്നറിയപ്പെടുന്ന ആമിർ ഖാന് തികച്ചും മാന്യമായ തുടക്കമാണ് ലഭിച്ചത്. ആദ്യ ചിത്രമായ ഖയാമത്ത് സേ ഖയാമത്ത് തക്കിന് 11,000 രൂപയായിരുന്നു പ്രതിഫലം

ബോളിവുഡിൽ മാത്രമല്ല ഹോളിവുഡിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അന്താരാഷ്ട്ര താരമാണ് പ്രിയങ്ക ചോപ്ര. 5000 രൂപയായിരുന്നു താരത്തിൻറെ ആദ്യ ശമ്പളം

അന്തരിച്ച നടൻ ഇർഫാൻ ഖാൻ അഭിനയരംഗത്തേക്ക് വരുന്നതിന് മുമ്പ് അദ്ദേഹം വിദ്യാർത്ഥികളെ പഠിപ്പിക്കാറുണ്ടായിരുന്നു. ഒരു വിദ്യാർഥിക്ക് 25 രൂപയായിരുന്നു ഫീസ്.ഇർഫാൻ ഖാൻ തന്റെ അർപ്പണബോധത്തിലൂടെയും സ്ഥിരോത്സാഹത്തിലൂടെയും തന്റെ ആസ്തി 50 മില്യൺ ഡോളറായി ഉയർത്തി

1200 രൂപയാണ് ഇന്ത്യയുടെ പ്രിയപ്പെട്ട ഫാമിലിമാൻറെ ആദ്യ ശമ്പളം. ജീവിതത്തിൽ വളരെ അധികം കഷ്ടപ്പെട്ടാണ് താരം സിനിമയിൽ എത്തിയത്

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link