IRCTC`s Bharat Darshan Tourist Train: ഇന്ത്യ കണ്ട് മടങ്ങാം...!! ഇന്ത്യന്‍ റെയില്‍വേയുടെ ഭാരത് ദര്‍ശന്‍ ടൂറിസ്റ്റ് ട്രെയിന്‍ ഇന്ന് മുതല്‍
ഭരത് ദര്‍ശന്‍ പ്രത്യേക ട്രെയിന്‍ യാത്രക്കായുള്ള (Bharat Darshan special tourist train) ബുക്കി൦ഗ് ഓൺലൈനായി നടത്താനുള്ള സൗകര്യം IRCTC വെബ്സൈറ്റിൽ ലഭ്യമാണ്. കൂടാതെ ഐആർസിടിസി ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്‍റർ, സോണൽ ഓഫീസുകൾ, റീജണൽ ഓഫീസുകൾ എന്നിവ വഴിയും ബുക്കിംഗ് നടത്താം.
ഹൈദരാബാദ് - അഹമ്മദാബാദ് - നിഷ്കലങ്ക് മഹാദേവ് കടൽ ക്ഷേത്രം - അമൃത്സർ - ജയ്പൂർ - ജോധ്പൂര്‍, ഉദയ്പൂര്‍, സ്റ്റാച്യൂ ഓഫ് യൂണിറ്റി എന്നീ സ്ഥലങ്ങളാണ് പ്രധാനമായും Bharat Darshan special tourist train യാത്രയില്‍ സന്ദര്‍ശിക്കാന്‍ സാധിക്കുക.
ബോർഡി൦ഗ് പോയിന്‍റുകൾ മധുര, ദിണ്ടിഗൽ, കരൂർ, ഈറോഡ്, സേലം, ജോളാർപേട്ടൈ, കാട്പാടി, എംജിആര്‍ ചെന്നൈ സെൻട്രൽ, നെല്ലൂർ, വിജയവാഡ എന്നിവയാണ്.
വിജയവാഡ, നെല്ലൂർ, പേരാമ്പ്ര, കാട്പാടി, ജോളാർപേട്ടൈ, സേലം, ഈറോഡ്, കരൂർ, ദിണ്ടിഗല്‍, മധുര എന്നിവയാണ് ഡീ ബോർഡി൦ഗ് പോയിന്‍റുകൾ
Bharat Darshan special tourist train യാത്രയിലൂടെ ഒരാള്‍ക്ക് വെറും 11,340 രൂപ നിരക്കില്‍ 12 ദിവസം ഇന്ത്യ ചുറ്റാനുള്ള അവസരമാണ് ലഭിക്കുക. ഈ ട്രെയിന്‍ യാത്രയിലൂടെ ഒരു ദിവസത്തേക്ക് ആയിരം രൂപ പോലും ചെലവില്ലാതെ രാജ്യത്തെ പ്രധാനപ്പെട്ട സ്ഥലങ്ങള്‍ കാണാം ...!! 11 രാത്രിയും 12 ദിവസവുമാണ് യാത്ര
Bharat Darshan special tourist train യാത്രക്കാര്‍ വാക്സിനേഷൻ സർട്ടിഫിക്കറ്റോ അല്ലെങ്കിൽ യാത്രക്ക് 48 മണിക്കൂറിനുള്ളിൽ എടുത്ത ആർടി-പിസിആര്‍ നെഗറ്റീവ് റിപ്പോര്‍ട്ട് കരുതിയിരിയ്ക്കണം.
സ്ലീപ്പര്‍ കോച്ചിലാണ് യാത്ര. 11 രാത്രികളും 12 പകലുകളും നീളുന്ന യാത്രയാണിത്. മൾട്ടി ഷെയറി൦ഗ് അടിസ്ഥാനത്തിലുള്ള രാത്രി താമസം, ചായ / കാപ്പി, പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം, 1 ലിറ്റർ കുടിവെള്ളം എന്നിവയും പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ട്രെയിനിനുള്ളില്‍ ടൂർ എസ്കോർട്ട്, യാത്രാ ഇൻഷുറൻസ്, സാനിറ്റൈസേഷൻ കിറ്റ് എന്നിവയും പാക്കേജിന്‍റെ ഭാഗമാണ്.