Trigrahi Yoga: ശുക്ര-രാഹു-സൂര്യ സംഗമത്തിലൂടെ ത്രിഗ്രഹിയോഗം; ഈ രാശിക്കാരുടെ തലവര മാറും

Thu, 21 Mar 2024-5:54 am,

ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിമാറ്റങ്ങൾ സംയോഗങ്ങൾ, മറ്റ് യോഗങ്ങൾ എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. സമ്പത്ത്, തേജസ്സ്, ഭൗതിക സുഖങ്ങൾ എന്നിവയ്ക്ക് ഉത്തരവാദിയായ ശുക്രൻ 2024 മാർച്ച് 31 ന് മീന രാശിയിൽ പ്രവേശിക്കും.  അവിടെ രാഹുവും ഗ്രഹങ്ങളുടെ രാജാവായ സൂര്യനും ഇതിനകമുണ്ട്

മീന രാശിയിൽ ശുക്രനും സൂര്യനും രാഹുവും കൂടിച്ചേരുന്നുണ്ട്. ഏകദേശം 18 വർഷങ്ങൾക്ക് ശേഷമാണ് ഈ മൂന്ന് ഗ്രഹങ്ങളുടെ കൂടിച്ചേരൽ മീന രാശിയിൽ ഉണ്ടായിരിക്കുന്നത്.

ചില രാശിക്കാർക്ക് ഈ കൂട്ടുകെട്ടിൻ്റെ ഗുണം തീർച്ചയായും ലഭിക്കും. അത്തരമൊരു സാഹചര്യത്തിൽ ഇവരുടെ ഭാഗ്യം തെളിയും ഒപ്പം കരിയറിലും ബിസിനസിലും നല്ല വിജയം നേടാനാകും. ആ ഭാഗ്യ രാശികൾ ആരൊക്കെയാണെന്ന് അറിയാം...

 

ഇടവം (Taurus): മീന രാശിയിൽ ശുക്ര-സൂര്യ-രാഹു എന്നിവരുടെ സംയോഗം ഇടവ രാശിക്കാർക്ക് വളരെ നല്ലതായിരിക്കും. നിങ്ങളുടെ രാശിയുടെ വരുമാനത്തിൻ്റെയും ലാഭത്തിൻ്റെയും ഭവനത്തിലാണ് ഈ കോമ്പിനേഷൻ രൂപപ്പെടുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ നിങ്ങൾക്ക് ഇതിൽ നിന്നും ഗണ്യമായ നേട്ടങ്ങൾ ലഭിക്കും.  ജോലിയിൽ വിജയം നേടും, നിങ്ങളുടെ ജോലി പ്രശംസിക്കപ്പെടും. ബിസിനസിൽ ഏതൊരു സ്കീമിലും നടത്തുന്ന നിക്ഷേപം ലാഭമുണ്ടാക്കും.   സാമ്പത്തിക നേട്ടത്തിനുള്ള മികച്ച അവസരങ്ങൾ ലഭിക്കും.

 

മിഥുനം (Gemini):  മിഥുന രാശിക്കാർക്ക് ത്രിഗ്രഹ യോഗത്തിന്റെ അടിപൊളി നേട്ടങ്ങൾ ലഭിക്കും.  ഈ യോഗം നിങ്ങളുടെ കർമ്മ ഭവനത്തിലാണ് രൂപപ്പെടുന്നത്. അതുകൊണ്ടുതന്നെ നിങ്ങൾക്ക് ജോലിയിലും ബിസിനസ്സിലും നല്ല വിജയം ലഭിക്കും. തൊഴിൽ രഹിതരായ അല്ലെങ്കിൽ നിലവിലെ ജോലിയിൽ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്ന ആളുകൾക്ക് ഒരു പുതിയ അവസരം ലഭിക്കും.

 

കുംഭം (Aquarius): കുംഭ രാശിക്കാർക്ക് വരാനിരിക്കുന്ന സമയം വളരെ നല്ലതായിരിക്കും. ശുക്ര-രാഹു-സൂര്യ എന്നിവയുടെ സംയോജനം ഈ രാശിയുടെ പണത്തിൻ്റെയും സംസാരത്തിൻ്റെയും ഭവനത്തിലാണ് രൂപപ്പെടുന്നത്.  ഇതിലൂടെ പൂർവ്വിക സ്വത്തുക്കളിൽ നിന്ന് നിങ്ങൾക്ക് നല്ലൊരു തുക ലഭിച്ചേക്കാം. വരുമാന സ്രോതസ്സുകളിൽ വർദ്ധനവിന് സാധ്യത, ബഹുമാനത്തിൽ വർദ്ധനവുണ്ടാകും. ജോലിക്കാർക്ക് സ്ഥാനക്കയറ്റത്തിനും ശമ്പള വർദ്ധനവിനും സാധ്യത, കുടുംബാംഗങ്ങളുമായി നല്ല സമയം ചെലവഴിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link