Maha Shivarathri 2023: മഹാശിവരാത്രിയിൽ ത്രിഗ്രഹ യോഗം; ഈ 4 രാശിക്കാർക്ക് പ്രതീക്ഷിക്കാത്ത നേട്ടം, ലഭിക്കും ബമ്പർ ആനുകൂല്യങ്ങൾ!
Trigrahi Yoga: ഫെബ്രുവരി 13 ന് സൂര്യന്‍ കുംഭ രാശിയിലേക്ക് സംക്രമിച്ചു. അവിടെ ശനി ചന്ദ്രനോടൊപ്പം അസ്തമയ സ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്. മഹാശിവരാത്രിയില്‍ ശനിയും സൂര്യനും ചന്ദ്രനും ഒരേ രാശിയില്‍ വരുന്നത് വളരെ അപൂര്‍വ സംഗമമാണ്. ഈ സമയത്ത് ശിവനെ ആരാധിക്കുന്നതിലൂടെ ഏഴരശനിയും കണ്ടകശനിയും ബാധിച്ചവര്‍ക്ക് ദോഷം മാറും. മഹാശിവരാത്രിയിലെ ത്രിഗ്രഹ യോഗത്താല്‍ ഭാഗ്യവും ഐശ്വര്യവും കൊണ്ട് അനുഗ്രഹിക്കപ്പെടാന്‍ പോകുന്ന നാല് രാശികള്‍ ഏതൊക്കെയെന്ന് അറിയാം...
മേടം (Aries): ത്രിഗ്രഹ യോഗത്തിന്റെ ഫലമായി ശിവരാത്രിയിൽ മേട രാശിക്കാര്‍ക്ക് പ്രത്യേക അനുഗ്രഹങ്ങള്‍ നല്‍കും. നിങ്ങളുടെ ഏതെങ്കിലും പ്രവൃത്തികള്‍ ദീര്‍ഘകാലത്തേക്ക് മുടങ്ങിക്കിടക്കുന്നുവെങ്കില്‍ അവ പൂര്‍ത്തിയാകും. നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സാധ്യമാകും. ഈ ദിവസം നിങ്ങള്‍ ശിവനെ ആരാധിക്കുകയും ജലധാര നടത്തുകയും ചെയ്യുക.
വൃശ്ചികം (Scorpio): വൃശ്ചിക രാശിക്കാര്‍ക്ക് മഹാദേവന്റെ പ്രത്യേക അനുഗ്രഹം ഉണ്ടാകും. ഈ രാശിയുടെ അധിപനായ ചൊവ്വ നിങ്ങള്‍ക്ക് മാനസികമായി സന്തോഷങ്ങള്‍ നല്‍കും. ഈ ദിവസം ശിവലിംഗത്തില്‍ ജലം അര്‍പ്പിക്കുന്നത് നിങ്ങള്‍ക്ക് ഭാഗ്യം നല്‍കും.
മകരം (Capricorn): മകരം രാശിയുടെ അധിപനാണ് ശനി. ത്രിഗ്രഹ യോഗം മകരം രാശിക്കാർക്കും അനുകൂല ഫലങ്ങള്‍ നൽകും. ബിസിനസ്സ് നടത്തുന്നുവെങ്കില്‍ ഈ സമയം അത് അഭിവൃദ്ധിപ്പെടും. അതിന്റെ ഫലമായി വരുമാനവും ഉയരും. വീട്ടില്‍ സന്തോഷവും സമൃദ്ധിയും കുടുംബാംഗങ്ങള്‍ക്കിടയില്‍ ഐക്യവും ഉണ്ടാകും. ത്രിഗ്രഹ യോഗ ഫലമായി നിങ്ങള്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിക്കാനും സാധ്യതയുണ്ട്.
കുംഭം (Aquarius): കുംഭം ശനിയുടെ സ്വന്തം രാശിയാണ്. ശനി ഇപ്പോള്‍ സ്ഥിതി ചെയ്യുന്നതും ഇതേ രാശിയിലാണ്. ഈ സമയം സൃഷ്ടിക്കുന്ന ത്രിഗ്രഹ യോഗം നിങ്ങളുടെ ജീവിതത്തെ അതിശയകരമാക്കുകയും നല്ല ഫലങ്ങള്‍ നല്‍കുകയും ചെയ്യും. നിങ്ങളുടെ ജോലി, വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തിക സ്ഥിതി എന്നിവയില്‍ നിങ്ങള്‍ക്ക് അനുകൂലമായ ഫലങ്ങള്‍ പ്രതീക്ഷിക്കാം. വിവാഹത്തിന് എന്തെങ്കിലും തടസ്സമുണ്ടെങ്കില്‍ അത് നീങ്ങിക്കിട്ടും. മഹാശിവരാത്രിയില്‍ നിങ്ങള്‍ ശിവന് ജലാഭിഷേകം നടത്തുകയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുക.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)