Triple Lockdown നാല് ജില്ലകളിൽ നാളെ അർധരാത്രി മുതൽ, നിയന്ത്രണങ്ങൾ ഇവയാണ്
തിരുവനന്തപുരം, തൃശൂർ, എറണാകുളം മലപ്പുറം ജില്ലകളിൽ നാളെ അർധരാത്രി മുതൽ ട്രിപ്പിൽ ലോക്ഡൗൺ നിലവിൽ വരും. ട്രിപ്പിൽ ലോക്ഡൗൺ ഏർപ്പെടുത്തിയ ഈ നാല് ജില്ലകളിലേക്ക് പ്രവേശിക്കാൻ ഒരു വഴി മാത്രമെ ഉണ്ടാകൂ.ഇന്ന് മുഖ്യമന്ത്രി വൈകിട്ട് നടത്തി വാർത്ത സമ്മേളനത്തിൽ ഈ നാല് ജില്ലകളിൽ നിയന്ത്രണങ്ങളെ കുറിച്ച് വിവരിച്ചു
ഈ ജില്ലകളിൽ അനാവശ്യമായി കൂട്ടം കൂടുന്നതും മാസ്ക് ധരിക്കാത്തതുമായ നിയന്ത്രണങ്ങൾ ലംഘിച്ചൽ കടുത്ത നടപടി ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രി ഇന്ന് നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചിച്ചിരക്കുന്നത്. ഈ ജില്ലകളിൽ നിയന്ത്രണങ്ങൾ ഇവയാണ്.
മെഡിക്കൽ ഷോപ്പുകൾക്കും പെട്രോൾ പമ്പുകൾക്കും തുറന്ന് പ്രവർത്തിക്കാം.
പത്രം പാൽ തുടങ്ങിയവ അതിരാവിലെ 6 മണിക്ക് മുമ്പ് തന്നെ വിതരണം ചെയ്തിരിക്കണം.
വീട്ടു ജോലി ഹോം നഴ്സ് എന്നിവർക്ക് ഓൺലൈൻ പാസ് നിർബന്ധമാണ്. കൂടാതെ പ്ലംമ്പർ. ഇല്കട്രീഷൻ എന്നിവർക്ക് ആവശ്യഘട്ടത്തിൽ പാസ് നേടി യാത്ര ചെയ്യാവുന്നതാണ്.
ബേക്കറി പലവ്യജ്ഞനക്കടകൾക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ പ്രവർത്തിക്കാം.
ബാങ്കുകളുടെ പ്രവർത്തി ദിവസം ചൊവ്വ വെള്ളി ദിവസങ്ങളിലും, സഹകരണ ബാങ്കുകൾക്ക് തിങ്കൾ വ്യാഴം വെള്ളി ദിവസങ്ങളാക്കി ചുരുക്കി. പ്രവർത്തി സമയം രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ
ജില്ലകളുടെ അതിർത്തി അടയ്ക്കും, തിരിച്ചറിയൽ കാർഡ് കാണിക്കുന്ന അത്യാവശ്യ യാത്രക്കാർക്ക് അനുമതി ലഭിക്കും. കണ്ടെയ്ൻമെന്റ് സോണിന്റെ അകത്തേക്കും പുറത്തേക്കമായി ഒറ്റ വഴിയായി പരിമിതപ്പെടുത്തും.