Rahu Transit: കഷ്ടകാലം അകലും; രാഹുവിന്റെ നക്ഷത്ര മാറ്റത്തിലൂടെ ഇവർക്ക് ഇനി രാജയോ​ഗം

Fri, 25 Oct 2024-9:54 am,

രാഹു ഉതൃട്ടാതി നക്ഷത്രത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ചിലരുടെ തലവര മാറ്റാൻ ഈ നക്ഷത്ര മാറ്റത്തിലൂടെ സാധിക്കും. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം. 

 

രാഹുവിന്റെ നക്ഷത്ര മാറ്റം ഇടവം രാശിക്കാര്‍ക്ക് ​ഗുണം ചെയ്യും. സാമ്പത്തിക നേട്ടമുണ്ടാകും. ലോട്ടറി അടിക്കാനുള്ള സാധ്യതയുമുണ്ട്. നിക്ഷപത്തിൽ നിന്ന് ലാഭം ലഭിക്കും. 2025 വരെ ഇവർക്ക് നേട്ടങ്ങളുടെ പെരുമഴയായിരിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും. വീട്ടിൽ സന്തോഷം നിറയും. ബിസിനസുകാർക്ക് നല്ലകാലമാണ് വരാനിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് സമയം അനുകൂലമാണ്. 

 

മിഥുനം രാശിക്കാര്‍ക്ക് രാജയോഗമാണ് വരാനിരിക്കുന്നത്. ജോലിസംബന്ധമായ നിരവധി നേട്ടങ്ങളുണ്ടാകും. പ്രമോഷൻ ലഭിക്കും. മിഥുനം രാശിക്കാരായ ചിലർക്ക് സർക്കാർ ജോലി ലഭിക്കാൻ സാധ്യതയുണ്ട്. മത്സരപരീക്ഷകളിൽ വിജയമുണ്ടാകും. ബിസിനസുകാർക്ക് ലാഭമുണ്ടാകും. ബിസിനസ് വിപുലീകരിക്കും. പുതിയ വാഹനം വാങ്ങാൻ അവസരമുണ്ടാകും.

 

രാഹുവിന്റെ നക്ഷത്രമാറ്റത്തിലൂടെ ധനു രാശിക്കാരുടെ കുടുംബത്തിൽ സന്തോഷം നിറയും. പുതിയ സ്ഥലം വാങ്ങാൻ സാധ്യതയുണ്ട്. വിദ്യാർത്ഥികൾ പഠനത്തിൽ മികവ് കാണിക്കും. വിദേശത്ത് പോകാൻ ആ​ഗ്രഹിക്കുന്നവർക്കും സമയം അനുകൂലമാണ്. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.)

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link