Tuesday Tips: ഇന്ന് ഓർമ്മിക്കാതെ പോലും ഇത് ചെയ്യരുത്; ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കും

Tue, 26 Oct 2021-10:48 am,

ഹനുമാന്റെ അനുഗ്രഹം ലഭിക്കാൻ ചൊവ്വാഴ്ച വ്രതം അനുഷ്ഠിക്കുന്നവർ ഈ ദിവസം ഉപ്പ് കഴിക്കരുത്. വേണമെങ്കിൽ ഇവർക്ക് രണ്ടുനേരവും പഴങ്ങൾ കഴിക്കാം അല്ലെങ്കിൽ ഒരുനേരം ഭക്ഷണം കഴിക്കാം എന്തായാലും ഇന്നേ ദിവസം ഉപ്പ് കഴിക്കരുത്.

ദൈവാനുഗ്രഹം ലഭിക്കാനാണ് ആരാധനയും ഹോമവും നടത്തുന്നത്. എന്നാൽ ചൊവ്വാഴ്ച ഹോമം  നടത്തരുത്. അത് അശുഭകരമാണ്.

ചൊവ്വാഴ്ച ഒരിക്കലും വെള്ള നിറത്തിലുള്ളതോ അല്ലെങ്കിൽ പാലിൽ ഉണ്ടാക്കിയതോ ആയ പലഹാരങ്ങൾ വാങ്ങരുത്. നിങ്ങൾ മധുരപലഹാരങ്ങൾ ദാനം ചെയ്യുകയാണെങ്കിൽ സ്വയം മധുരം കഴിക്കരുത്. കാരണം  ദാനധർമ്മത്തിന്റെ ഫലം ലഭിക്കില്ല.

ചൊവ്വാഴ്ച ഇരുമ്പ് സാധനങ്ങൾ വാങ്ങരുത്. അങ്ങനെ ചെയ്യുന്നത് ജീവിതത്തിൽ പ്രശ്‌നങ്ങളെ വിളിച്ചുവരുത്തുന്നതിന് തുല്യമാണ്.

മതഗ്രന്ഥങ്ങൾ മുതൽ ജ്യോതിഷം വരെ ചൊവ്വാഴ്ച മുടിയും നഖവും വെട്ടരുതെന്ന് കർശനമായി നിർദ്ദേശിച്ചിട്ടുണ്ട്.  ബുധൻ, വെള്ളി എന്നിവയാണ് മുടിയും നഖവും വെട്ടാൻ പറ്റിയ ദിവസങ്ങൾ.

ഹനുമാൻ ജിയുടെ അനുഗ്രഹം ലഭിക്കാൻ ചൊവ്വാഴ്ച ചുവന്ന തൂവാലയോ തുണിയോ നിങ്ങളുടെ പക്കൽ സൂക്ഷിക്കുക. ഇതുകൂടാതെ ഹനുമാൻ ക്ഷേത്രത്തിൽ മുല്ലപ്പൂ എണ്ണ (jasmine oil) കൊണ്ടുള്ള വിളക്ക് തെളിയിക്കുക. ഇത് എല്ലാ പ്രശ്നങ്ങളും ഇല്ലാതാക്കുകയും ജീവിതത്തിൽ സന്തോഷം കൈവരുകയും ചെയ്യും.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link