Union Budget 2022: അറിയാം.. നരേന്ദ്ര മോദിയുടെ ഭരണത്തിൽ മാറിയ ബജറ്റ് പാരമ്പര്യത്തക്കുറിച്ച്

Sat, 29 Jan 2022-7:37 am,

ബ്രിട്ടീഷ് കാലം മുതൽ എല്ലാ വർഷവും ഫെബ്രുവരി 28നാണ് ബജറ്റ് അവതരിപ്പിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അത് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്നു. 2017 ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാലത്ത് അന്നത്തെ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി ബജറ്റ് അവതരിപ്പിച്ചത് ഫെബ്രുവരി ഒന്നിനാണ്.  ഈ മാറ്റത്തിന് കാരണം പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്നതിന് മുമ്പ് ബജറ്റുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂർത്തിയാക്കണമെന്നതാണ്.

നേരത്തെ റെയിൽവേ ബജറ്റും പൊതുബജറ്റും വെവ്വേറെ അവതരിപ്പിച്ചിരുന്നു. എന്നാൽ 1924 മുതൽ തുടരുന്ന ഈ ആചാരം 2016 ൽ മാറി. നേരത്തെ ഇത് പൊതുബജറ്റിന് മുമ്പ് പാർലമെന്റിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ 2016 മുതൽ റെയിൽവേ ബജറ്റും കേന്ദ്ര ബജറ്റിന്റെ ഭാഗമാണ്.

സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി 1947 ൽ ധനമന്ത്രി ആർ.സി.കെ.എസ് ചെട്ടി ബജറ്റ് അവതരിപ്പിച്ചപ്പോൾ തുകൽ ബ്രീഫ്‌കേസിലാണ് രേഖകളുമായി അദ്ദേഹം പാർലമെന്റിലെത്തിയത്. എന്നാൽ 2019 ജൂലൈ 5 ന് ധനമന്ത്രി നിർമല സീതാരാമൻ ചുവന്ന തുണി സഞ്ചിയിൽ ബജറ്റ് പേപ്പറുകളുമായി എത്തി. കൊറോണ പകർച്ചവ്യാധി കാരണം 2021 ൽ അവർ ടാബ്‌ലെറ്റുമായി എത്തി, അത് ഒരു ഡിജിറ്റൽ ബജറ്റായിരുന്നു.

2015ൽ മോദി സർക്കാർ ആസൂത്രണ കമ്മീഷനെ ഇല്ലാതാക്കി നീതി ആയോഗ് രൂപീകരിച്ചു. ഇതോടെ രാജ്യത്ത് നടപ്പാക്കുന്ന പഞ്ചവത്സര പദ്ധതികൾക്കും വിരാമമായി. രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ കാലം മുതൽ ഈ പദ്ധതികൾ നിലവിലുണ്ട്. എന്നാൽ 2017 ൽ ഇവ അവസാനിച്ചു.

2022 ൽ ബജറ്റ് അച്ചടിക്കുന്നതിന് മുന്നോടിയായി നടത്താനിരുന്ന ഹൽവ ചടങ്ങ് കോവിഡ് ബാധയെ തുടർന്ന് നടന്നില്ല. ഹൽവ ചടങ്ങിന് പകരം ഇത്തവണ മിഠായി ആണ് നൽകിയതെന്ന് മന്ത്രാലയം അറിയിച്ചു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link